
വിവരണം
സമാധാനത്തിന് നൊബേല്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷനാണ് ഇത് സംന്ധിച്ച് വിവരം പുറത്ത് വിട്ടതെന്ന തരത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ കുമാര്‍ പികെഡി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിന്‍റെ നൊബേല്‍ പുരസ്കാരത്തിനായി പരിഗണിക്കുന്നുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
നരേന്ദ്ര മോദി നൊബേല്‍ സമ്മാനം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും നൊബേല്‍ കമ്മിറ്റി ഡപ്യൂട്ടി ജേതാവ് അസ്‌ലെ ടോജെ പ്രചരണം വ്യാജമാണെന്ന് പ്രതികരിച്ചതായി നിരവധി മാധ്യമങ്ങളുടെ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. എബിപി ന്യൂസ് ചാനല്‍ അസ്‌ലെ ടോജെയുമായി നടത്തിയ അഭിമുഖത്തില്‍ അസ്‌ലെ തോജെ നേരന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സമാധാന നീക്കത്തിന് നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ മോദിയെ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്.
വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് അസ്‌ലെ ടോജെ പ്രചരണം തികച്ചും വസ്‌തുത വിരുദ്ധമാണെന്നും തന്‍റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്നും പറഞ്ഞിരുന്നു. ഇതിന്‍റെ വീഡിയോ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത-
അസ്‌ലെ ടോജെയുടെ പ്രതികരണം-
നിഗമനം
നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് നൊബേല്‍ പുരസ്കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലെ ടോജെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നരേന്ദ്ര മോദിയെ പരിഗണിക്കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
