സേവാഭാരതിയുടെ പേരിൽ തെറ്റായ പ്രചരണം

Coronavirus രാഷ്ട്രീയം | Politics സാമൂഹികം

വിവരണം 

ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS ❤️❤️❤️ എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിനു ഇതിനോടകം 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതൽ എന്ന മട്ടിൽ ആളുകൾ മാസ്ക് വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ മാസ്കിനു ദൗർലഭ്യം വന്നതിനാൽ സന്നദ്ധ സംഘടനകൾ മാസ്ക് വിതരണം ആരംഭിച്ചിരുന്നു.  സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജിൽ 20 മണിക്കൂർ കൊണ്ട് 3750  മാസ്ക്  നിർമ്മിച്ച് വിതരണം നടത്തിയെന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.

archived linkFB post

സേവാഭാരതി മാസ്ക് വിതരണം നടത്തിയ ചിത്രം എന്ന പേരിൽ പ്രചരിച്ചു വന്ന ചിത്രത്തിന് മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ലിങ്ക് താഴെ കൊടുക്കുന്നു.

ഡിവൈഎഫ്ഐ മാസ്‌ക് നിര്‍മ്മാണത്തിന്‍റെ ചിത്രങ്ങള്‍ സേവാഭരതിയുടെ പേരിലാക്കി പ്രചരണം..

ഈ പോസ്റ്റിന്‍റെ സത്യാവസ്ഥയും മറ്റൊന്നാണ്. അത് ഇങ്ങനെയാണ് :

വസ്തുതാ  വിശകലനം

 ഞങ്ങൾ ഈ വാർത്തയുടെ യാഥാർഥ്യമറിയാൻ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടപ്പോൾ ഈ വാർത്ത അടിസ്ഥാന രഹിതമാണ്‌ എന്ന പ്രതികരണമാണ് ലഭിച്ചത്. ഡിവൈഎഫ്ഐ ആണ് മാസ്കുകൾ വിതരണം ചെയ്തത്. സേവാഭാരതി മാസ്കുകൾ വിതരണം ചെയ്തതായി ഇതുവരെ ഞങ്ങൾക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജിന്‍റെ സ്റ്റോർ ഇൻ ചാർജാണ്‌ ഈ വിവരം കൈമാറിയത്

സേവാഭാരതി മെഡിക്കൽ കോളേജിൽ മാസ്ക് വിതരണം നടത്തിയിട്ടില്ലെന്നും തെറ്റിധാരണ പരത്താൻ മനഃപൂർവം  ശ്രമിക്കുകയാണെന്നും സേവാഭാരതി സംസ്ഥാന ഓഫീസ് സെക്രട്ടറി ഞങ്ങളെ അറിയിച്ചു. ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. “യഥാർത്ഥത്തിൽ ഡിവൈഎഫ്‌ഐയാണ് മെഡിക്കൽ കോളേജിൽ മാസ്ക് വിതരണം നടത്തിയത്. ഞങ്ങൾ ഇങ്ങനെയൊരു വാർത്ത എവിടെയും നൽകിയിട്ടില്ല. ഞങ്ങളുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരങ്ങൾ വെബ്സൈറ്റിലോ ഔദ്യോഗിക  ഫേസ്‌ബുക്ക് പേജിലോ നൽകും. സേവാഭാരതി മാസ്ക് നിർമ്മിക്കുന്ന ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു പക്ഷെ തെറ്റിദ്ധരിപ്പിക്കാൻ ആരെങ്കിലും ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതാകാം”

സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജിൽ 3750 മാസ്ക് വിതരണം ചെയ്തു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. തൃശൂർ മെഡിക്കൽ കോളേജിൽ 3750 മാസ്കുകൾ സേവാഭാരതി 20 മണിക്കൂർ കൊണ്ട് നിർമ്മിച്ച് നൽകി എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നു സേവാഭാരതി ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നു മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:സേവാഭാരതിയുടെ പേരിൽ തെറ്റായ പ്രചരണം

Fact Check By: Vasuki S 

Result: False