
വിവരണം
പീഡന കേസില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള സമരം തുടര്‍ന്ന് വരികയാണ്. എന്നാല്‍ സമരം മുന്നില്‍ നിന്ന് നയിച്ചവരില്‍ ഒരാളായ ഗുസ്തിതാരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സാക്ഷി മാലിക് സമരത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങള്‍ ബ്രേക്കിങ് ന്യൂസായി ഇത് നല്‍കിയതിന് പിന്നാലെ മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ഇതെ വാര്‍ത്ത നല്‍കി. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സാക്ഷി മാലിക് സമരത്തില്‍ നിന്നും പിന്മാറിയതെന്നും ഇന്ത്യന്‍ റെയില്‍വേയിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് സാക്ഷിയുടെ തീരുമാനമെന്നുമായിരുന്നു വാര്‍ത്ത.
ചാണക്യൻ അതെ അമിത് ഷാ ഇറങ്ങി ഗുസ്തി താരങ്ങളുടെ സമരം അവസാനിക്കുന്നു
സമരത്തില്‍ നിന്നും ഗുസ്തി താരം സാക്ഷി മാലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു . കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം… എന്ന തലക്കെട്ട് നല്‍കി പ്രേംദാസ് കൊല്ലങ്ങോട് എന്ന വ്യക്തയിുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്-

മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത വീഡിയോ-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗുസ്തി താരം സാക്ഷി മാലിക് ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
വാര്‍ത്ത പ്രചരിച്ചതോടെ സാക്ഷി മാലിക് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ സാക്ഷി മാലിക് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വിഷയത്തില്‍ പ്രതികരിച്ച് ഒരു ട്വീറ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. സാക്ഷി ഹിന്ദിയില്‍ പങ്കുവെച്ച ട്വീറ്റിന്‍റെ മലയാളം പരിഭാഷ ഇപ്രകാരമാണ്-
“പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ആരും തന്നെ പിന്നോട്ട് പോകുകയോ പിന്മാറുകയോ ചെയ്തിട്ടില്ലാ. ഇനി പിന്മാറുകയുമില്ലാ. സത്യാഗ്രഹ സമരത്തിന്‍റെ ഭാഗമായിക്കൊണ്ട് തന്നെ ഇന്ത്യന്‍ റെയില്‍വേയില്‍ എനിക്കുള്ള ചുമതലയുടെ ഉത്തരവാദിത്തവും നിറവേറ്റും. നീതി ലഭിക്കുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരും തന്നെ പ്രചരിപ്പിക്കരുത്.”
സാക്ഷി മാലിക്കിന്‍റെ ട്വീറ്റ്-
നിഗമനം
ഇന്ത്യന്‍ റെയില്‍വേയിലെ തന്‍റെ ജോലിയില്‍ പ്രവേശിക്കുമെന്നും എന്നാല്‍ അതിന് അര്‍ത്ഥം സമരത്തില്‍ നിന്നും പിന്മാറുമെന്നല്ലായെന്നും സാക്ഷി മാലിക്ക് തന്നെ പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ലാ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ആരും തന്നെ സമരത്തില്‍ നിന്നും അല്ലാത്തപക്ഷം പിന്മാറുകയില്ലെന്നും സാക്ഷി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഗുസ്തി താരം സാക്ഷി മാലിക് ബ്രിജ് ഭൂഷണെതിരെയുള്ള സമരത്തില്‍ നിന്നും പിന്മാറിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
