കുതിരാൻ തുരങ്കം വഴി കോയമ്പത്തൂർ-തൃശൂർ 10 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാമെന്ന് വ്യാജ പ്രചരണം

ദേശീയം

കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള 114 കിലോമീറ്റര്‍ ദൂരം വെറും 10 മിനിറ്റ് സമയം കൊണ്ട് തുരങ്ക പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍  കടന്നുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി ദേശീയ വക്താവും ഭാരതീയ ക്രിസ്ത്യൻ മഞ്ച് പ്രസിഡന്‍റുമായ ടോം വടക്കന്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ ഇതേ വീഡിയോ പങ്കുവച്ചിരുന്നു. 

പ്രചരണം 

തുരങ്കപാതയിലേയ്ക്ക് കയറി വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. അടിക്കുറിപ്പ് ഇങ്ങനെ: “കേരള മാധ്യമങ്ങൾ അറിഞ്ഞില്ല. കോയമ്പത്തൂർ തൃശൂർ തുരങ്ക പാത തുറന്നു. 2 മണിക്കൂർ ഇനി വെറും 10 മിനിട്ട് യാത്ര!”

FB post | archived link

എന്നാല്‍ പാലക്കാടുള്ള കുതിരാന്‍ തുരങ്കത്തിന്‍റെ ദൃശ്യങ്ങളാണ് ഇതെന്നും തൃശൂര്‍ കോയമ്പത്തൂര്‍ തുരങ്കം എന്നൊന്ന് ഇല്ലെന്നും ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

കോയമ്പത്തൂർ-തൃശൂർ കുതിരാൻ തുരങ്കം നിര്‍മ്മിച്ചതും ഉത്ഘാടനം ചെയ്തതും മലയാള മാധ്യമങ്ങളില്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത ആയിരുന്നു. കേരളത്തിൽ പാലക്കാടിനും തൃശ്ശൂരിനും ഇടയിലാണ് കുതിരാൻ ഇരട്ട തുരങ്കം നിർമ്മിച്ചത്. 1.6 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ് പോകുന്നത്. വന്‍തോതില്‍ വാഹനാപകടങ്ങള്‍ തുടരെ സംഭവിച്ചുകൊണ്ടിരുന്നത്തും യാത്രാ ക്ലേശം നേരിട്ടിരുന്നതുമായ കുതിരാൻ കുന്നിനെ ചുറ്റിയാണ് മുമ്പ് വാഹനങ്ങൾ കടന്നുപോകേണ്ടിയിരുന്നത്. പാതയിലെ ഗതാഗതക്കുരുക്കും അപകടങ്ങളും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കുതിരാൻ തുരങ്കം നിർമിച്ചത്. കുതിരാൻ ഇരട്ട തുരങ്ക പാതയാണ്. 2021 ജൂലൈയിൽ ആദ്യത്തേത് പ്രവർത്തനക്ഷമമാക്കി. രണ്ടാമത്തേത് 2022 ജനുവരിയിൽ തുറന്നു.

ഗൂഗിൾ മാപ്‌സ് അനുസരിച്ച്, കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ദൂരം 114 കിലോമീറ്ററാണ്. ഏത് പാതയിലൂടെ ആയാലും (തുരങ്കപാതയല്ലാതെ)  തൃശൂർ-കോയമ്പത്തൂർ തമ്മിലുള്ള ദൂരം 114 കിലോമീറ്ററാണെന്ന് ഗൂഗിൾ മാപ്‌സ് കാണിക്കുന്നു. ഇതിനർത്ഥം തുരങ്കം ദൂരം കുറയ്ക്കുന്നില്ല എന്നാണ്. 

എന്നാല്‍  1.6 കിലോമീറ്റർ മാത്രം നീളുന്ന കുതിരാന്‍ തുരങ്കത്തിനുള്ളിലൂടെ സഞ്ചരിക്കാൻ എടുക്കുന്ന സമയം ഏകദേശം രണ്ടു മിനിറ്റാണ് (ട്രാഫിക്കില്ലാതെ). തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ രണ്ട് മണിക്കൂർ യാത്ര വെറും പത്ത് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ല. മാത്രമല്ല, തൃശൂര്‍ -കോയമ്പത്തൂര്‍ പാത എന്ന വിശേഷണം കുതിരാന്‍ തുരങ്കത്തിനില്ല. തുരങ്കം നിലവില്‍ വന്നപ്പോള്‍ കുതിരാൻ മല കടക്കാൻ എടുക്കുന്ന സമയം രണ്ട് മിനിറ്റിൽ താഴെയാക്കി എന്നു മാത്രമേയുള്ളൂ. 

കുതിരാന്‍ തുരങ്കത്തിന്‍റെ ഗൂഗിള്‍ എര്‍ത്ത് വ്യൂ: വൈറല്‍ വീഡിയോയില്‍ കാണുന്നത് ഇതേ തുരങ്കമാണ് എന്നു വ്യക്തമാണ്. 

മാത്രമല്ല, ഈ തുരങ്കം രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഇത് കേരളത്തിലെ കുതിരൻ കുന്നിനെ മറികടക്കാന്‍ മാതമുള്ളതാണ്. 

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം: 

Coimbatore-Thrissur Can Be Travel In 10 Minutes Via Kuthiran Tunnel- Misleading Post Goes Viral

നിഗമനം 

കുതിരാന്‍ തുരങ്ക പാതയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ദൂരം 114 കിലോമീറ്ററാണ്.  ഈ ദൂരം സഞ്ചരിക്കാൻ എടുക്കുന്ന സമയം ഏകദേശം രണ്ട് മണിക്കൂർ 30 മിനിറ്റാണ്. തുരങ്ക പാതയിലൂടെ കടന്നു പോയാലും തൃശൂര്‍-കോയമ്പത്തൂര്‍ ദൂരത്തിനും യാത്രാ സമയത്തിനും മാറ്റം വരുന്നില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുതിരാൻ തുരങ്കം വഴി കോയമ്പത്തൂർ-തൃശൂർ 10 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാമെന്ന് വ്യാജ പ്രചരണം

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •