
പ്രചരണം
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സ്വന്തം പാര്‍ട്ടി വിട്ട് മറ്റൊന്നിലേയ്ക്ക് ചേക്കേറുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് സിപിഎം എംഎല്‍എ മാരുമായി ബന്ധപ്പെട്ട് ഈയിടെ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്. രാജസ്ഥാൻ നിയമസഭയിലേക്ക് വിജയിച്ച രണ്ട് സിപിഐഎം എം എൽ എ,മാരും കോൺഗ്രസ്സിലേക്ക് പോയി കേട്ടോ… കേരളത്തിലെ അറിയാത്ത എല്ലാ അന്തം കമ്മികൾക്കുമായി അറിയിക്കുകയാണ് കേട്ടോ… എല്ലാവരും ഒന്ന് ആഞ്ഞുപിടിച്ച് ഷെയർ ചെയ്‌ത് അന്തംകമ്മികളെ അറിയിക്കണം കേട്ടോ രണ്ട് എം എല്‍ എ മാരുടെ ചിത്രങ്ങളും പേരുകളും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഒരാള്‍ ഗിരിധര്‍ലാല്‍ മഹിയ. രണ്ടാമത്തെയാള്‍ ബാല്‍വാന്‍ പൂനിയ.

ഇവര്‍ രണ്ടു പേരും സിപിഎം ടിക്കറ്റില്‍ വിജയിച്ചു നിയമസഭയില്‍ എത്തിയെന്നും അതിനുശേഷം സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നുമാണ് പോസ്റ്റിലെ അവകാശവാദം. ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചാരണമാണ് പോസ്റ്റിലൂടെ നടത്തുന്നത് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
പ്രചരണം ഫേസ്ബുക്കില്‍ വൈറലാണ്.

എന്നാല്‍ ഈ വാര്‍ത്ത മറ്റ് വാര്‍ത്താ മാധ്യമങ്ങളില്‍ ഒന്നുമില്ല. രണ്ട് എം എല്‍ എ മാര്‍ സ്വന്തം പാര്‍ട്ടിയായ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു.
ഞങ്ങള്‍ ആദ്യം ഗിരിധാരി ലാല്‍ മഹിയയെ കുറിച്ച് അന്വേഷിച്ചു. രാജസ്ഥാനിലെ ദംഗര്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നും 2018 ലാണ് മഹിയ നിയമസഭയിലേയ്ക്ക് സി പി എം ടിക്കറ്റില്‍ വിജയിച്ചത്. ഇപ്പോഴും അദ്ദേഹം സിപിഎം പാര്‍ട്ടിയില്‍ തന്നെയാണുള്ളത്. ഇക്കാര്യം ഗിരിധാരി ലാല്‍ മഹിയ തന്നെയാണ് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത്. “ഞാന്‍ പാര്‍ട്ടി ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴും സിപിഎമ്മില്‍ തന്നെയാണുള്ളത്. സിപിഎമ്മില്‍ തന്നെ തുടരുകയും ചെയ്യും. കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നൊക്കെ വെറുതേ നുണ പ്രചരണം നടത്തുകയാണ്. സിപിഎമ്മിന്റെ എം എല്‍ എ മാരായ ഞങ്ങള്‍ രണ്ടുപേരും സ്വന്തം പാര്‍ട്ടിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടാമത്തെയാള്‍ ബല്‍വാന്‍ പൂനിയ. ഇദ്ദേഹവും ഇപ്പോഴും സിപിഎം പാര്‍ട്ടിയില്‍ തന്നെയാണ് ഉള്ളത്. ബല്‍വാന്‍ പൂനിയയെ 2020 ല്‍ പാര്‍ട്ടി ഒരു വര്‍ഷത്തേയ്ക്ക് സസ്പന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശങ്ങൾ അനുസരിക്കാതിരുന്നു എന്നതാണ് കാരണം. ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം സംസ്ഥാനത്ത് നിന്ന് മൂന്ന് സീറ്റുകളിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കെ സി വേണുഗോപാൽ, നീരജ് ഡാംഗി, ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് എന്നിവർ വിജയിച്ചപ്പോൾ ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി ഓങ്കർ സിംഗ് ലഖാവത്ത് പരാജയപ്പെട്ടു. ജൂൺ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വോട്ടുചെയ്യാൻ സിപിഐ എംഎൽഎമാരായ ബൽവാൻ പൂനിയ, ഗിർധാരി ലാൽ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൂനിയ ബിജെപിക്ക് വോട്ട് ചെയ്തു. ഇതാണ് സസ്പന്‍ഡ് ചെയ്യാനുള്ള കാരണം. കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇരുവരും അനായാസമായി വിജയിക്കുമെന്നും ബിജെപിയുടെ അധിക സ്ഥാനാർത്ഥി നഷ്ടപ്പെടുമെന്നും വ്യക്തമായെങ്കിലും നമ്മുടെ എംഎൽഎ ബൽവാൻ പൂനിയ വോട്ട് രേഖപ്പെടുത്തി. അത്തരമൊരു സാഹചര്യത്തിൽ പൂനിയയ്ക്ക് വോട്ട് രേഖപ്പെടുത്തേണ്ട ആവശ്യമില്ല,” പാർട്ടി വൃത്തങ്ങൾ പറഞ്ഞു.” ഇതാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഇക്കാര്യം മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ തിരികെ എടുക്കുകയും ചെയ്തു എന്ന് രാജസ്ഥാന്‍ സിപിഎം സംസ്ഥാന കൌണ്‍സില്‍ അംഗവും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ രവിന്ദര്‍ ശുക്ല ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കി.” സിപിഎം പാര്‍ട്ടിയുടെ ഇവിടുത്തെ രണ്ട് എം എല്‍ എ മാരെ കുറിച്ച് വെറും വ്യാജ പ്രചരണമാണ് നടക്കുന്നത്. ഇരുവരും ഇപ്പോഴും സിപിഎമ്മില്‍ തന്നെയുണ്ട്.
രാജസ്ഥാനിലെ സിപിഎം എം എല്‍ എ മാര്‍ സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. സിപിഎം പാര്‍ട്ടിയുടെ രാജസ്ഥാനിലെ രണ്ട് എം എല്‍ എമാരായ ബാല്‍വാന്‍ പൂനിയ, ഗിർധാരി ലാൽ മഹിയ എന്നിവര്‍ സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന തരത്തില്‍ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് , ഗിരിധാരി ലാൽ മഹിയയും രാജസ്ഥാന്‍ സിപിഎം സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:രാജസ്ഥാനിലെ രണ്ട് സിപിഎം എം എല്‍ എമാര്‍ സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
