FACT CHECK: ഇ.ശ്രീധരനെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് നരേന്ദ്രമോദി തയ്യാറെടുക്കുന്നുവെന്ന് വ്യാജ പ്രചരണം

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഇ ശ്രീധരന്‍ വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മികച്ച ലീഡ് നേടിയിരുന്നു. എങ്കിലും അവസാന ഘട്ടത്തില്‍ ലീഡ് നഷ്ടപ്പെട്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രചാരണമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഇ ശ്രീധരന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇതാണ്: ഇ ശ്രീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കോ…? ഉന്നത പദവിയില്‍ ശ്രീധരനെ നിയമിക്കാന്‍ തയ്യാറായി നരേന്ദ്രമോദി. 

archived linkFB post

അതായത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇ ശ്രീധരന് പ്രധാനമന്ത്രി മോദി കേന്ദ്ര മന്ത്രി സ്ഥാനം നല്‍കാന്‍ ഒരുങ്ങുന്നു എന്നാണ് പോസ്റ്റിലെ അവകാശവാദം. ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. വെറും വ്യാജ പ്രചരണം മാത്രമാണ് ഇതെന്ന് വ്യക്തമായി. 

വസ്തുത അന്വേഷണം 

ഞങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു കാര്യം ബിജെപി കേരളാ നേതൃത്വം അറിഞ്ഞിട്ടില്ല എന്നാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും  ലഭിച്ച മറുപടി. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ സെക്രട്ടറി മാത്യു ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: ഇത് തെറ്റായ പ്രചരണമാണ്. ഇങ്ങനെ യാതൊരു അറിയിപ്പുകളും ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇങ്ങനെ ഒരു നീക്കം നടക്കുന്നുണ്ടെങ്കില്‍ ഞങ്ങളെ ആദ്യംതന്നെ അറിയിക്കുമായിരുന്നു.

പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇ. ശ്രീധരനെ കേന്ദ്രമന്ത്രിയായി നിയമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നതെല്ലാം തെറ്റായ വാര്‍ത്തകളാണ് എന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും ഇ ശ്രീധരന്‍റെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇ.ശ്രീധരനെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് നരേന്ദ്രമോദി തയ്യാറെടുക്കുന്നുവെന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •