എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി രാജ്യസഭയിലേക്ക് മല്‍സരിക്കുന്നുവെന്ന് തെറ്റായ പ്രചരണം…

ദേശീയം രാഷ്ട്രീയം

രാജ്യസഭ എംപിയായി  കാലാവധി പൂർത്തിയാക്കിയ മുൻ കേന്ദ്രമന്ത്രി എ കെ ആൻറണി താനിനി രാജ്യസഭ സീറ്റിലേക്ക് മത്സരിക്കാൻ ഇല്ല എന്ന് പ്രഖ്യാപിച്ചിരുന്നു ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു പോസ്റ്റ് വൈറലാകുന്നുണ്ട്. 

പ്രചരണം

എ കെ ആന്‍റണി ഒഴിഞ്ഞ സീറ്റിൽ അദ്ദേഹത്തിന്‍റെ മകൻ അനിൽ ആന്‍റണി മത്സരിക്കുന്നു എന്നാണ് പ്രചരണം. എ കെ ആന്‍റണിയുടെയും അനിൽ ആന്‍റണിയുടെയും ചിത്രങ്ങളോടൊപ്പം പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഞങ്ങൾ ഇങ്ങനെയാണ് “അച്ഛന്‍റെ ശബ്ദം ഇനി മകനിലൂടെ…  രാജ്യസഭാ സ്ഥാനാർഥി അനിൽ ആന്‍റണിക്ക് അഭിവാദ്യങ്ങൾ” 

ഞങ്ങൾ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. പോസ്റ്റിലെ വാർത്ത വാസ്തവവിരുദ്ധമാണെന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ

പലരും ഈ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. 

പ്രമുഖ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പിൽ ഞങ്ങൾ ഈ വാർത്ത അന്വേഷിച്ചു. എന്നാൽ ആരും ഇത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. തുടർന്ന് കെപിസിസി ആസ്ഥാനത്ത് ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു തെറ്റായ വാർത്തയാണ് എന്നാണ് അവിടെ നിന്ന് ഞങ്ങളെ അറിയിച്ചത്. തുടർന്ന് ഞങ്ങൾ അനിൽ ആന്‍റണിയോട് നേരിട്ട് ഇതേക്കുറിച്ച് അന്വേഷിച്ചു. ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണെന്നും ഇത്തരത്തിൽ ഒരു ആലോചന നടന്നിട്ടില്ല എന്നും അനില്‍ വ്യക്തമാക്കി

തെറ്റായ പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം

 പോസ്റ്റിലെ പ്രചരണ പൂർണ്ണമായും തെറ്റാണ്. മുൻ കേന്ദ്ര മന്ത്രി എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുമെന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അനിൽ ആന്‍റണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി രാജ്യസഭയിലേക്ക് മല്‍സരിക്കുന്നുവെന്ന് തെറ്റായ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •