കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തലാക്കിയോ…?

രാഷ്ട്രീയം സാമൂഹികം

വിവരണം 

Kondotty Abu – കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “അങ്ങനെ അതും ശരിയായി” എന്ന അടിക്കുറിപ്പോടെ 2019 ഡിസംബർ 22  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 20 മണിക്കൂറുകൾ കൊണ്ട് 3600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ്  .നിർത്തലാക്കി. ചരിത്രം വഴി മാറും ചിലർ ഭരിക്കുമ്പോൾ… വാൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇപ്രകാരമാണ്: കൺസഷൻ ടിക്കറ്റ് നിർത്തി. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തിവച്ചു. കൺസഷൻ  ഭാരം താങ്ങാൻ ആകുന്നില്ലെന്ന് കെഎസ്ആർടിസി കെഎസ്ആർടിസി. കൺസഷനുള്ള ആറായിരത്തോളം അപേക്ഷകൾ കെട്ടിക്കിടക്കിക്കുന്നു. “

archived linkFB post

കെഎസ്ആർ ടിസി വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നൽകുന്നത് നിർത്തിവച്ചു  എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം. ഇ വാർത്തയുടെ യാഥാർഥ്യം നമുക്ക് അറിയാൻ ശ്രമിക്കാം 

 വസ്തുതാ വിശകലനം 

ഈ പോസ്റ്റിലെ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഞങ്ങൾ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞെങ്കിലും ഇങ്ങനെയൊരു വാർത്ത ആരും  പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല. പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ചതാണ് കാണിക്കുന്ന മീഡിയ വൺ വെബ്‌സൈറ്റിൽ ഞങ്ങൾ തിരഞ്ഞെങ്കിലും ഈ വാർത്ത അവർ നീക്കം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായി. മാത്രമല്ല കൺസഷൻ റദ്ദാക്കിയ നടപടി കെഎസ്ആർടിസി പിൻവലിച്ചു എന്നൊരു വാർത്ത അവർ 2019  ഒക്ടോബർ 23 ന് നൽകിയിട്ടുണ്ട്.

Media OneArchived Link

ഈ വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ കെഎസ്ആർടിസിയുടെ പ്രധാന കാര്യാലയവുമായി ബന്ധപ്പെട്ടു. അവരുടെ സേവന വിഭാഗത്തിൽ നിന്നും  ഞങ്ങൾക്ക് ലഭിച്ച മറുപടി ഇങ്ങനെയാണ് : ഈ വാർത്ത  സത്യമല്ല. ചില സാങ്കേതിക കാരണങ്ങളാൽ രണ്ടു ദിവസം കൺസഷൻ വിതരണം നടന്നില്ല. അത് ഇവിടെ സുഗമമായി പുനരാരംഭിക്കുകയും ചെയ്തു. ബാക്കി വാർത്തകളെല്ലാം തെറ്റാണ്.”

കൂടാതെ  ഞങ്ങൾ ഗതാഗത മന്ത്രിയുടെ ഓഫീസുമായി വാർത്തയെപ്പറ്റി അറിയാൻ ബന്ധപ്പെട്ടു. ഗതാഗത മന്ത്രി യുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മധുസൂദനൻ നൽകിയ  ഇങ്ങനെയാണ് : വിദ്യാർത്ഥികളുടെ കൺസഷൻ ഒരിക്കലും നിർത്തിയിട്ടില്ല ഇത് വ്യാജ പ്രചാരണമാണ്. ആരും ഇതേപ്പറ്റി പരാതിപ്പെട്ടിട്ടില്ല. രണ്ടു  ദിവസം അവരുടെ സാങ്കേതിക കാരണങ്ങളാൽ കൺസഷൻ നിർത്തിവച്ച കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും നടപടികൾ എത്രയും വേഗം പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അല്ലാതെ കൺസഷൻ നിർത്തിവച്ചു എന്നൊക്കെയുള്ള പ്രചാരണങ്ങൾ തെറ്റാണ്.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്നാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കെഎസ്ആർടിസി വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നിർത്തിവച്ചിട്ടില്ല. ഇത്തരത്തിൽ  പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് കെഎസ്ആർടിസിയുടെ ഓഫീസിൽ നിന്നും ഗതാഗത മന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയിട്ടുണ്ട്. അതിനാൽ തെറ്റായ  വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തലാക്കിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •