FACT CHECK: മന്‍സൂര്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകരെ എറിയാൻ സ്വയം കൊണ്ടുവന്ന സ്റ്റീൽ ബോംബ് ഊർന്നുവീണ് പൊട്ടിയത് കാരണമെന്ന് വ്യാജപ്രചാരണം…

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

കണ്ണൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റിൽ കാണാം.  അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ലീഗ് പ്രവർത്തകന്‍റെ മരണം ബോംബ് സ്ഫോടനത്തിൽ. സ്ക്രീൻ ഷോട്ടിനൊപ്പം പോസ്റ്ററിൽ നൽകിയിരിക്കുന്ന മറ്റു വാചകങ്ങൾ ശ്രദ്ധിക്കുക: ലീഗ് പ്രവർത്തകരായ മൻസൂർ മരണപ്പെട്ടത് സിപിഎം പ്രവർത്തകരെ എറിയാൻ കൊണ്ടുവന്ന സ്റ്റീൽ ബോംബ് ഉയർന്ന ഊർന്നു വീണ് പൊട്ടിയത് കാരണം. സ്ഫോടനത്തിൽ മുട്ടിനുതാഴെ കാലിൽ ഉണ്ടായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  കയ്യിലെ ബോംബ് പൊട്ടിയത് ആണെന്ന സത്യം മറയ്ക്കാൻ വേണ്ടി മൻസൂറിനെ ആശുപത്രിയിൽ എത്തിക്കുന്നത് ലീഗുകാർ വൈകിപ്പിച്ചു.  

പോസ്റ്റിന് അടിക്കുറിപ്പായി “സത്യം മറയ്ക്കാൻ ഒരു ജീവൻ ബലി കൊടുത്ത ലീഗ് ഒരു ദയയും അർഹിക്കുന്നില്ല…

ലീഗ് പ്രവർത്തകൻ്റെ മരണം ബോംബ് സ്ഫോടനത്തിൽ സംഭവിച്ചത് സ്വന്തം കുണ്ടിയിലിരുന്ന ബോംബ് പൊട്ടി മരിച്ചതിന് സഖാക്കളെ കേസിൽ കുരുക്കാൻ ശ്രമിച്ച ലീഗെ മറക്കില്ലൊരിക്കലും ..” എന്നും നൽകിയിട്ടുണ്ട്.  

archived linkFB post

അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന മൻസൂറിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലീഗ് ബോംബ് സ്ഫോടനത്തിൽ ആണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നും കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല എന്നുമാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. കയ്യിലെ ബോംബ് പൊട്ടിയതാണെന്ന് സത്യം മറച്ചുവെച്ചു എന്നും പോസ്റ്റിലൂടെ ആരോപിക്കുന്നു.  ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. 24 ന്യൂസ് ചാനലിന്‍റെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജപ്രചരണം നടത്തുകയാണെന്ന് കണ്ടെത്തുകയും ചെയ്തു 

വസ്തുത ഇങ്ങനെ 

ലീഗ് പ്രവർത്തകന്‍റെ മരണം ബോംബ് സ്ഫോടനത്തിൽ എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇതുപ്രകാരം ഈ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിന്‍റെ വികാസമനുസരിച്ച്  ഓരോ ദിവസവും കൊലപാതകത്തിന്‍റെ കൂടുതൽ വസ്തുതകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ചില പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അക്രമികൾ ബോംബെറിഞ്ഞ ശേഷം  മൻസൂറിനെ വെട്ടുകയാണുണ്ടായത് എന്നാണ് വാര്‍ത്തകളില്‍ ഉള്ളത്. 

സ്ക്രീൻഷോട്ടിനെ കുറിച്ച് ഞങ്ങൾ 24 ചാനലിന് ന്യൂസ് വിഭാഗവുമായി സംസാരിച്ചു. ന്യൂസ് വിഭാഗം മേധാവി ഉണ്ണികൃഷ്ണൻ ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ് “ഇത് വാര്‍ത്തയുടെ ഒരു ഭാഗം മാത്രമാണ്. ഇതിനു തുടര്‍ച്ചയായി തന്നെ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ ചാനലില്‍ നല്‍കിയിരുന്നു. കൊലപാതകം നടന്നതിനു ശേഷം ആദ്യം മാധ്യമങ്ങള്‍ക്ക് ലഭിച്ച റിപ്പോർട്ടാണ് ആദ്യം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള വാര്‍ത്തകള്‍ എല്ലാം തുടർച്ചയായി ഞങ്ങൾ നല്‍കിയിട്ടുണ്ട്.  ഈ സ്ക്രീൻഷോട്ട് മാത്രമെടുത്ത് ഇപ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. ഇതിന് തുടർ വാർത്തയുണ്ട്. അതു കൂടി ചേർക്കുമ്പോൾ ആണ് വാർത്തയ്ക്ക് പൂർണ്ണത ലഭിക്കുക.”  

ഈ ഒരു പ്രത്യേക സ്ക്രീൻഷോട്ട് സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പാനൂരിൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ മൻസൂറിന്‍റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് 24 ചാനൽ പ്രസിദ്ധീകരിച്ചത് ഇപ്പോൾ തെറ്റായ പ്രചരണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 

കേസിന്‍റെ അന്വേഷണ ചുമതല ഇപ്പോള്‍ ക്രൈം ബ്രാഞ്ചിനാണ്. അന്വേഷണ ഉദ്യ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വിക്രമനുമായി ഫാക്റ്റ് ക്രെസണ്ടോ സംസാരിച്ചു. “ലീഗ് പ്രവർത്തകരായ മൻസൂർ മരണപ്പെട്ടത് സിപിഎം പ്രവർത്തകരെ എറിയാൻ കൊണ്ടുവന്ന സ്റ്റീൽ ബോംബ് ഉയർന്ന ഊർന്നു വീണ് പൊട്ടിയത് കാരണമാണ് എന്ന പ്രചരണവും കയ്യിലെ ബോംബ് പൊട്ടിയത് ആണെന്ന സത്യം മറയ്ക്കാൻ വേണ്ടി മൻസൂറിനെ ആശുപത്രിയിൽ എത്തിക്കുന്നത് ലീഗുകാർ വൈകിപ്പിച്ചു എന്നുള്ള പ്രചാരവും പൂര്‍ണ്ണമായും തെറ്റാണ്. ഇങ്ങനെ ഒരു വാര്‍ത്ത ഇവിടെ നിന്നും ആര്‍ക്കും കൈമാറിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനാകില്ല.” ഇതാണ് അദ്ദേഹം നല്‍കിയ മറുപടി. 

നിഗമനം 

പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിൽ ആണെന്ന് പ്രാഥമിക  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് 24ചാനൽ വാർത്തയാക്കിയിരുന്നു. ഇപ്പോള്‍ വാര്‍ത്തയുടെ പ്രത്യേക ഭാഗത്തിന്‍റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ദുഷ് പ്രചാരണത്തിന്  ഉപയോഗിക്കുകയാണ്. സ്ക്രീന്‍ഷോട്ടിനൊപ്പം നല്‍കിയിരിക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. മൻസൂറിനെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴും പുറത്തു വന്നിരുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title: Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •