ഹൈഡ്രോക്സി ക്ളോറോക്വിൽ കൈമാറിയതിന് നന്ദി സൂചകമായി യുഎസ് വിദ്യാർത്ഥികൾ ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു എന്ന വാദം തെറ്റാണ്…

അന്തർദേശിയ൦ ദേശീയം

വിവരണം 

കോവിഡ് ഭീതിയുടെ നിഴലിലൂടെ  ലോകം ഇപ്പോഴും കടന്നു പോവുകയാണ്  മിക്കവാറും രാജ്യങ്ങളിൽ നിയന്ത്രണ വിധേയമായിട്ടുണ്ട് എന്നുമാത്രം. കോവിഡ് വാർത്തകളും അതോടൊപ്പം ഇത് സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. 

അങ്ങനെ പ്രചരിക്കുന്ന ഒരു വാർത്തയാണ് താഴെ കൊടുത്തിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിനായി അമേരിക്കയ്ക്ക് ഹൈഡ്രോ ക്ളോറോക്വിന്‍  കൈമാറിയത്തിനു നന്ദി സൂചകമായി  നമ്മുടെ ദേശീയഗാനം അമേരിക്കക്കാർ ആലപിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോയാണ്  സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ കൊടുക്കുന്നു. വാര്‍ത്തയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: 

പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്നു കരുതുന്നവർക്കായി ഇതാ ….! 

archived linkFB post

എന്നാൽ ഈ വാർത്ത തെറ്റാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നും ആദ്യമേതന്നെ അറിയിക്കട്ടെ. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇതേ വീഡിയോ യൂട്യൂബിൽ ലഭിച്ചു. 2017 ഓഗസ്റ്റ് 12 നാണ് അനീഷ ദീക്ഷിത് എന്ന യൂട്യൂബർ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 

archived link

ഒപ്പം ഇങ്ങനെ വിവരണം നൽകിയിട്ടുണ്ട് 

Ricksters ! Happy Independence Day. On the occasion of our 71st Independence day, I wanted to celebrate global freedom and diversity. Unity and diversity is what India is all about and so is this video. Please stand up and let’s celebrate different people from the world singing THE INDIAN NATIONAL ANTHEM. SHARE if you are a Proud Indian! 💖👊

വിവരണത്തിന്റെ പരിഭാഷ: “റിക്ക്സ്റ്റേഴ്സ്! സ്വാതന്ത്ര്യദിനാശംസകൾ. ഞങ്ങളുടെ 71-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗോളതലത്തിൽ സ്വാതന്ത്ര്യവും വൈവിധ്യവും ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഐക്യവും വൈവിധ്യവുമെന്ന ഭാരതത്തിന്‍റെ കാഴചപ്പാട് തന്നെയാണ് ഈ വീഡിയോയുടെയും പ്രതിപാദ്യം. ലോകത്തിലെ വിവിധ ആളുകൾ  ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്നതിനോടൊപ്പം ദയവായി എഴുന്നേറ്റു നിന്ന് അണിചേരുക. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ അഭിമാനത്തോടെ വീഡിയോ പങ്കിടുക! 💖👊”

ഹൈഡ്രോക്‌സി ക്ളോറോക്വിന്‍ അമേരിക്കയ്ക്ക് കൈമാറിയതിന് നന്ദി  സൂചകമായാണ് അമേരിക്കയിലെ വിദ്യാർത്ഥികൾ ഈ വീഡിയോ പങ്കുവച്ചത് എന്ന വാദം തെറ്റാണ്.  

നിഗമനം 

ഈ വീഡിയോയിൽ നൽകിയിരിക്കുന്ന വാദം തെറ്റാണ്. കോവിഡ്  പ്രതിരോധത്തിനായി ഇന്ത്യ അമേരിക്കയ്ക്ക് ഹൈഡ്രോക്സി ക്ളോറോക്വിൽ കൈമാറിയതുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. വീഡിയോ 2017 ലേതാണ്. പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്.

Avatar

Title:ഹൈഡ്രോക്സി ക്ളോറോക്വിൽ കൈമാറിയതിന് നന്ദി സൂചകമായി യുഎസ് വിദ്യാർത്ഥികൾ ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു എന്ന വാദം തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •