തരൂർ ബിജെപിയിലേയ്ക്ക് എന്ന വാർത്തയുടെ യാഥാർഥ്യം…

രാഷ്ട്രീയം

വിവരണം 

Bharathbhooshan Kc

 എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.” തരൂർ ബിജെപിയിലേയ്ക്ക് . സ്വീകരിക്കണമോ വേണ്ടയോ എന്ന് ബിജെപി തീരുമാനിക്കും.” എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്. പോസ്റ്റിന്  13 മണിക്കൂറുകൾ കൊണ്ട് 36 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.

archived linkFB post

കഴിഞ്ഞ ദിവസം ശശി തരൂർ മോദിയെ പ്രശംസിച്ചു എന്ന് മാധ്യമങ്ങൾ വാർത്ത നൽകുകയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ ഇതിനെതിരെ പ്രതികരണം നടത്തുകയും ചെയ്തു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ശശി തരൂർ എംപി ബിജെപിയിൽ ചേരാൻ തീരുമാനിച്ചോ..? നമുക്ക് അറിയാൻശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ സത്യാവസ്ഥ അറിയാനായി മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ആരും പ്രസിദ്ധീകരിച്ചതായി  കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ ഡോ. ശശി തരൂരിന്റെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചു. ഓരോ വിഷയത്തെ പറ്റിയും ആനുകാലിക സംഭവങ്ങളെപ്പറ്റിയും കൂടാതെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും  അദ്ദേഹം ട്വിറ്ററിലൂടെ പതിവായി പങ്കു വയ്ക്കാറുണ്ട്. 

അതിൽ അദ്ദേഹം ഒരു ട്വീറ്റിനു മറുപടിയായി ഇങ്ങനെ കുറിച്ചിരുന്നു. ട്വീറ്റിന്‍റെ പരിഭാഷ : “നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ പ്രശംസിക്കണം. തെറ്റുചെയ്യുന്ന സമയത്തുള്ള വിമര്‍ശനങ്ങള്‍ക്കത് വിശ്വാസ്യത കൂട്ടും. ആറുവര്‍ഷമായി ഈ നിലപാടിനുവേണ്ടി വാദിക്കുകയാണ്.”

archived linktwitter

ഇങ്ങനെ ഒരു അഭിപ്രായം താൻ പറഞ്ഞതിന് മലയാള മാധ്യമങ്ങൾ അഭിപ്രായം മററൊരു രീതിയിൽ അവതരിപ്പിച്ചു എന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്:

“നമ്മുടെ ന്യായമായ വിമർശനങ്ങളിൽ   മിതത്വം പാലിച്ച്‌ നരേന്ദ്ര മോദിയുടെ നേർക്ക്  അർഹമായ പ്രശംസ നൽകുന്നത് വിശ്വാസ്യത വർദ്ധിപ്പിക്കുമെന്ന എന്റെ ട്വീറ്റ് കേരളത്തിലെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഭരണം തിരികെ ലഭിക്കണം. അതിനായി 2019 ൽ ബിജെപിക്ക് വോട്ടു ചെയ്ത നിഷ്പക്ഷരായ  വോട്ടർമാരുടെ മുകളിൽ നാം ജയിക്കണം”

archived linktwitter

അദ്ദേഹം ബിജെപിയിൽ ചേരുന്നതിനെ പറ്റി യാതൊരു സൂചകളും ട്വീറ്റിൽ നൽകിയിട്ടില്ല. ഡോ. ശശി തരൂരിന്‍റെ പരാമർശത്തെ സംബന്ധിച്ച് വന്ന വാർത്തകളിൽ അദ്ദേഹം ബിജെപിയിൽ ചേരുന്നു എന്നത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived link

archived linkmathrubhumi
archived linkindianexpress
archived linkdeshabhimani

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ശശി തരൂരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായ പ്രവീണുമായി സംസാരിച്ചു. “ഇത് തെറ്റായ പ്രചാരണമാണ്. അദ്ദേഹം തന്നെ ഇതേപ്പറ്റി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തരൂർ സർ പാർട്ടി മാറുന്നതിനെ കുറിച്ച് ആലോചനകളൊന്നും തന്നെയില്ല. ബാക്കിയെല്ലാം വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് എന്നാണ്. പ്രധാനമന്ത്രിയെ നരേന്ദ്രമോഡിയെ അനുകൂലിച്ച് ഡോ. ശശി തരൂര്‍ എംപി ചെയ്ത ഒരു ട്വീറ്റിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. അല്ലാതെ അദ്ദേഹം ബിജെപിയില്‍ ചേരുന്നു എന്ന് മറ്റൊരിടത്തും പറഞ്ഞിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. ഡോ. ശശി തരൂർ എംപി ബിജെപിയിലേക്ക് എന്ന വാർത്ത തെറ്റാണെന്ന്  അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി പ്രവീൺ ഞങ്ങളോട് ഇത്തരം വാർത്തകൾ വ്യാജപ്രചരണത്തിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Avatar

Title:തരൂർ ബിജെപിയിലേയ്ക്ക് എന്ന വാർത്തയുടെ യാഥാർഥ്യം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •