മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞതിന് അറസ്റ്റിലായയാൾ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ..?

രാഷ്ട്രീയം

വിവരണം 

പോരാളി ഷാജി

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 30  മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഷെയർ ചെയ്യണം..സത്യമറിയിക്കണം..

……………… മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍…

Read more at: https://www.reporter.live/news/2019/08/30/579906.html

മലപ്പുറത്തെ ഹിന്ദു ക്ഷേത്രം മറ്റു വിഭാഗക്കാർ ആക്രമിച്ചു,മലമെറിഞ്ഞു അശുദ്ധിയാക്കി, മലപ്പുറം മറ്റൊരു താലിബാൻ ആയി എന്ന മട്ടിൽ കഴിഞ്ഞ 3ദിവസമായി സോഷ്യൽ മീഡിയയിൽ ഹിന്ദുക്കളിൽ മത വികാരം ആളിക്കത്തിക്കാൻ RSS ബോധ പൂർവമായ വ്യാപകമായി ശ്രമങ്ങൾ നടത്തുന്നു.. 

അതാണ്‌ ഇപ്പോൾ വളരെ കൃത്യമായ അന്വേഷണത്തിലൂടെ തകർന്നു വീണിരിക്കുന്നത്..

ഇന്നലെ കണ്ട വാർത്ത

പ്രതികളെയും പിടിച്ചു.. 

…………………..

സി കെ പാറ നെയ്തല്ലൂർ അയ്യപ്പക്ഷേത്ര ആക്രമണം ; കസ്റ്റഡിയിലുള്ളത് ബിജെപി സ്ഥാനാർത്ഥിയുടെ അനുജൻ

By E-Naad -August 30, 201901655

വളാഞ്ചേരി ; മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലുള്ള നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന അയ്യപ്പുണ്ണിയുടെ അനുജൻ രാജനെ . രാജനടക്കം മൂന്ന് പേരാണ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ 27 ന് രാത്രിയായിരുന്നു ക്ഷേത്രത്തിലെ രാഗത്തറ രക്ഷസ്സ് തറ നശിപ്പിച്ചത് . മനുഷ്യ വിസർജ്ജനം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു . സംഭവത്തിന്റെ മറ പിടിച്ച് ഹിന്ദു ഐക്യ വേദിയുടെ പേരിൽ ആർ എസ് എസ് പ്രകടനം നടത്തുകയും വർഗ്ഗീയപരമായി പ്രസംഗിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടി നടന്നിരുന്നു .

സംഭവത്തെ വർഗ്ഗീയപരമായി മുതലെടുക്കാനുള്ള ആർ എസ് എസ് ശ്രമത്തെ ഒറ്റക്കെട്ടായി തകർത്തതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ . പോലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കെ ക്ഷേത്രത്തിലേക്ക് ചെരുപ്പ് ധരിച്ചു കയറിയ ആർ എസ് എസ് നേതാവിന്റെ നടപടിക്കെതിരെയും വിശ്വാസികൾ രംഗത്ത് വന്നിട്ടുണ്ട് .

https://enaad.in/kerala/news/30/08/2019/id=1445.html”

archived linkFB post

പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രത്തിലാണ് സംഭവം നടന്നത്. മനുഷ്യ വിസർജ്യം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു ക്ഷേതത്തിനുള്ളിലേയ്ക്ക് വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്തു എന്നാണ് കേസ്. ഈ കുറ്റകൃത്യം നടത്തിയ പ്രധാന പ്രതി  സംഘപരിവാറുകാരനാണ് എന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. നമുക്ക് വാർത്തയുടെ വസ്തുത അറിയാം;

വസ്തുതാ വിശകലനം 

ഈ വാർത്ത വിവിധ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. നിരവധി മലയാള മാധ്യമങ്ങൾ ഈ വാർത്ത നൽകിയിട്ടുണ്ട്. ഏതാനും മാധ്യമ വെബ്‌സൈറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രതി സംഘപരിവാർ പ്രവർത്തകനാണെന്ന്  ആരോപിക്കുന്നു.  തിരച്ചിലിൽ ഞങ്ങൾക്ക് ഏഷ്യാനെറ്റ്  പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. അതിൽ ഒരിടത്തും പ്രതി സംഘ പരിവാറുകാരനാണെന്നു പരാമർശമില്ല.

archived link

ദേശാഭിമാനി പത്രം ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതിലും പ്രതിക്ക് ഏതേങ്കുലും രാഷ്ട്രീയ പാര്‍ട്ടിയോട് ബന്ധമുള്ളതായി പരാമര്‍ശമില്ല

വാർത്തയുടെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. വളാഞ്ചേരി പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് പ്രസ്തുത സംഭവം നടന്നത്. എസ്‌ഐ കെആര്‍ രഞ്ജിത്ത് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: പ്രതിയ്ക്ക് രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ല. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ പൊലീസിന് ഉത്തരവാദിത്തമില്ല. പോലീസ് എവിടെയും പ്രതി സംഘപരിവാറുകാരനാണെന്നോ ബിജെപിക്കാരനാണെന്നോ  പറഞ്ഞിട്ടില്ല. ഞങ്ങൾ ചോദ്യം ചെയ്യാൻ പലരെയും കസ്റ്റഡിയിൽ എടുക്കും. അവർ പലപല രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവരായിരിക്കാം. ഏതായാലും കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതിക്ക് രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ല “

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ നമ്പർ 252/ 2019 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളാഞ്ചേരി ശേഷനിലെ എസ്ഐ, സിഐ എന്നിവരോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു.  

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ പോസ്റ്റിൽ ആരോപിക്കുന്ന കാര്യം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ്. കേസിൽ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തിട്ടുള്ള വ്യക്തിക്ക് രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ല എന്ന് കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ള വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്‌ഐ കെആര്‍ രഞ്ജിത്ത്,  സിഐ ടി മനോഹരന്‍ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിൽ ആനൽകിയിരിക്കുന്ന വാദം തെറ്റാണ്. മലപ്പുറം എടയൂർ പഞ്ചായത്തിലെ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസിലെ പ്രതി സംഘപരിവാർ പ്രവർത്തകനോ ബിജെപിക്കാരനോ അല്ല. തെറ്റിധാരണ പരത്തുന്ന രീതിയിൽ വാർത്ത തെറ്റായ വിവരങ്ങൾ ചേർത്ത്  പ്രചരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞതിന് അറസ്റ്റിലായയാൾ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •