ഈ മുസ്‌ലിം സ്ത്രീ വേഷം ധരിച്ച യുവാവിനെ ജാമിയയിൽ നിന്ന് പോലീസ് പിടികൂടിയോ…?

ദേശീയം രാഷ്ട്രീയം

വിവരണം 

Radhakrishnan Ullattil‎‎ എന്ന പ്രൊഫൈലിൽ നിന്നും ഭാരതീയ ജനതാ പാർട്ടി (BJP) പാലക്കാട് എന്ന ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഉമ്മാ..ഞമ്മള് ദീനിന് പുഗ്ഗ്ഗാ..

ഉമ്മ ക..യിച്ചിട്ട് കിടന്നോളീ …” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് മുസ്‌ലിം സ്ത്രീ വേഷം ധരിച്ച ഒരു യുവാവിനെ പോലീസ് പിടികൂടി എന്ന മട്ടിലുള്ള ചിത്രമാണ്. ചിത്രത്തോടൊപ്പം നൽകിയ വാചകങ്ങൾ ഇങ്ങനെ : പോലീസ് പൊക്കിയ ജാമിയയിലെ മുലക്കച്ചയിലും ചാക്കുകെട്ടിലും പൊതിഞ്ഞ ജിഹാദി മുത്തുനബി”.

archived linkFB post

ചിത്രത്തിൽ കാണുന്ന ബുർഖ ധരിച്ചു വേഷപ്രച്ഛന്നനായി എത്തിയ യുവാവിനെ ജാമിയയിൽ നിന്നും പോലീസ് കണ്ടെത്തി എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. ജാമിയ മില്ലിയ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിലുണ്ടായ അക്രമത്തിന്‍റെ വാർത്തകൾ നിരവധി വാർത്താ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആ വിഭാഗത്തിലുള്ള ഈ വാർത്തയുടെ യാഥാർത്ഥം എന്താണെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾപ്രസ്തുത പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി പൂർണ്ണമായും തെറ്റാണ് എന്ന് മനസ്സിലായി. കാരണം 2017 ഓഗസ്റ്റ് മാസം മുതൽ ഈ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാമിക് വേഷം ധരിച്ച ആർഎസ്എസ് പ്രവർത്തകനെ പോലീസ് പിടികൂടി എന്ന വിവരണത്തോടെ ഈ പോസ്റ്റ് 2017 ഒക്ടോബറിൽ പ്രചരിച്ചിരുന്നു. 

archived linkbankebiharikikhabariya

എന്നാൽ 2017  ഓഗസ്റ്റിൽ എൽഫാഗർ എന്ന ഈജിപ്ഷ്യന്‍ വെബ്‌സൈറ്റില്‍ ഇയാളെ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലെ മാടിയിൽ നിന്ന് സ്ത്രീ വേഷം ധരിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതാണ് എന്ന വിവരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linkelfagr

പ്രസ്തുത പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ജാമിയയിൽ പൗരത്വ  ബില്ലിനെതിരെ പ്രതിഷേധം നടക്കുന്ന വേളയിൽ പോലീസ് പിടികൂടിയ സ്ത്രീ വേഷം ധരിച്ച പുരുഷനല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് 2017 ലെ ചിത്രമാണ്. ഈ അവസരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. ഈജിപ്റ്റിൽ കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ   പിടികൂടിയത് എന്ന് കരുതുന്ന സ്ത്രീ വേഷധാരിയായ യുവാവിന്‍റെ പഴയ ചിത്രമാണ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ വസ്തുത അറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുത് എന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

Avatar

Title:ഈ മുസ്‌ലിം സ്ത്രീ വേഷം ധരിച്ച യുവാവിനെ ജാമിയയിൽ നിന്ന് പോലീസ് പിടികൂടിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •