പാർലമെന്‍റ കാന്റീനിൽ ഒരു രൂപയ്ക്ക് ചായ ലഭിക്കുമോ..?

ദേശീയം

വിവരണം

ജോജി ഉള്ളന്നൂർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 31  മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 6300 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റ് കാന്റീനിലെ ചില ഭക്ഷണ വിഭവങ്ങളുടെ വിലനിലവാരവും അതേപ്പറ്റി ചെറിയ വിവരണവുമടങ്ങിയ ഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ചായയ്ക്ക് ഒരു രൂപയും ബിരിയാണിക്ക് എട്ടു രൂപയും നിരക്കിലാണ് ലഭിക്കുക എന്ന് പോസ്റ്റിൽ പറയുന്നു. വിവരാവകാശത്തിന്റെ ആനുകൂല്യത്തിലാണ് വിവരങ്ങൾ ലഭ്യമായതത്രെ. പാർലമെന്റ് അംഗങ്ങളെ ദരിദ്രർ എന്നാണു പോസ്റ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ ‘ദരിദ്രരുടെ’ മാസ ശമ്പളം നികുതികൾ കൂടാതെ  80000 രൂപ വരും ; ഇതിനിയും മൂന്നിരട്ടിയായി വർധിപ്പിക്കും എന്ന് പോസ്റ്റിൽ ആരോപിക്കുന്നു. ജോക്കുകൾ ഫോർവേഡ് ചെയ്യുമ്പോൾ ഇത്തരം അറിവുകളും ചെയ്യാനാണ് പോസ്റ്റിലെ ആഹ്വാനം.

archived FB page

നാളുകൾക്ക് മുമ്പ് മുതൽക്കേ സാമൂഹിക മാധ്യമങ്ങളിൽ വാൻ പ്രചാരം നേടിയ ഒരു വാർത്തയാണ് ഡൽഹിയിലെ പാർലമെന്റ് കാന്റീനിലെ ഭക്ഷണ വിഭവങ്ങളുടെ വില വിവരം. ഓരോ വലിയ സ്ഥാപനവും അവിടുത്തെ ജീവനക്കാർക്ക് ലാഭം നോക്കാതെ സഹായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണശാലകൾ നടത്തുന്ന പതിവുണ്ട്. എന്നാൽ  പാലമെൻറ് കാന്റീനിൽ ഇത്തരത്തിൽ വളരെ സഹായ വിലയിൽ ഭക്ഷണം കഴിക്കാൻ സാധിക്കുമോ…? എംപി മാരുടെ ശമ്പളം ഏത്ര രൂപയാണ്..? നമുക്ക് അന്വേഷിച്ചു നോക്കാം..

വസ്തുതാ പരിശോധന

ഒരു രൂപയ്ക്ക് പാർലമെന്റ് കാന്റീനിൽ ചായ ലഭ്യമാണോ എന്ന് തിരഞ്ഞപ്പോൾ haindavakeralam എന്ന വെബ്‌സൈറ്റ്  2010 ജൂലൈ 16 നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭ്യമായി. അതിൽ കാന്റീനിൽ ചായയ്ക്ക് ഒരു രൂപ മാത്രമാണ് ഈടാക്കുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങളുടെ അന്വേഷണത്തിൽ മറ്റൊരിടത്തും ഈ വാർത്ത നൽകിയിട്ടില്ല. വാർത്തയുടെ സ്രോതസ്സ് ഏതാണെന്നു വെബ്സൈറ്റിൽ വെളിപ്പെടുത്തിയിട്ടില്ല.

archived link
haindavakeralam

ഞങ്ങൾ ഇതേപ്പറ്റി ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ indiatoday എന്ന മാധ്യമം ഇത് സംബന്ധിച്ച് 2018 ജൂൺ 22 നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. നിങ്ങളുടെ നേതാക്കളുടെ ഭക്ഷണത്തിന് പണം മുടക്കുന്നത്  നിങ്ങളാണ് എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വാർത്തയിൽ പാർലമെന്‍റ കാന്റീനിൽ ലഭിക്കുന്ന ചില ഭക്ഷ്യ വിഭവങ്ങളുടെ വില സൂചികയുണ്ട്.

2015 ൽ 80% ലധികം സബ്‌സിഡിയിലാണ് പാർലമെന്‍റ കാന്റീൻ പ്രവർത്തിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അന്ന് ബിജെഡിയുടെ എംപിയായിരുന്ന ബൈജയന്ത് പാണ്ഡെ സ്പീക്കർക്ക് ഇത് സംബന്ധിച്ച് ഒരു നിവേദനം നൽകി.  സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടർ സറണ്ടർ ചെയ്യുവാൻ സർക്കാർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നു… അത് സ്വീകരിക്കാൻ സാഹചര്യമില്ലാത്തവരോട് പോലും..പാർലമെന്‍റ അംഗങ്ങൾ കാന്റീനിലെ സബ്‌സിഡി ഉപേക്ഷിച്ചാൽ പൊതുജന സമ്മതിക്കുള്ള ശരിയായ ചുവടുവയ്‌പ്പാകും അത്.

ലോക്‌സഭ നിവേദനത്തോട് പോസിറ്റിവായി പ്രതികരിക്കുകയും 2015 ഡിസംബർ 31 ന് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. കമ്മിറ്റി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സ്പീക്കർ ചില തീരുമാനങ്ങളെടുക്കുകയും പാർലമെന്‍റ കാന്റീൻ ലാഭ-നഷ്ടങ്ങളില്ലാതെ പ്രവർത്തിക്കും എന്നതായിരുന്നു അതിൽ സുപ്രധാനം. അതിൻപ്രകാരം വിവിധ ഭക്ഷ്യ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കുകയും അതുണ്ടാക്കാൻ ചിലവായ തുകയ്ക്ക് തന്നെ വിൽക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഇത് നാളെ മുതൽ നടപ്പിലാക്കും “

എന്നാൽ ഇൻഡ്യാടുഡേ വിവരാവകാശ പ്രകാരം നൽകിയ  അപേക്ഷ പ്രകാരം ലഭിച്ച വിവരമനുസരിച്ച് പാർലമെന്റ് കാന്റീനിൽ ഇപ്പോഴും സബ്‌സിഡി തുടരുന്നുവെന്നാണ്. അവർക്കു ലഭിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത് താഴെ കൊടുക്കുന്നു.

കൂടാതെ അവരുടെ വെബ്‌സൈറ്റിൽ ഭക്ഷ്യ വിഭവങ്ങളുടെ സബ്‌സിഡി നിർത്തലാക്കി എന്ന വാർത്തയുടെ വീഡിയോ നൽകിയിട്ടുണ്ട്.

archived link
indiatoday
archived link
indiatoday

factly എന്ന വസ്തുത പരിശോധന വെബ്‌സൈറ്റ് ഭക്ഷ്യ വിഭവങ്ങളുടെ 2010  ലെ വില സൂചിക അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ താഴെക്കാണാം.

archived link
factly

പാർലമെന്റ് കാന്റീൻ വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ച വാർത്ത നിരവധി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വായനക്കാരുടെ അറിവിലേക്കായി ചില സ്ക്രീൻഷോട്ടുകളും ലിങ്കുകളും നൽകുന്നു

archived link
deshabhimani
archived link
indiatoday
archived link
timesofindia

പഴയ വില സൂചികയും പുതുക്കിയ വിലസൂചികയും ആത്യന്തികമായി പോസ്റ്റിൽ നൽകിയിരിക്കുന്ന സൂചികയുമായി യോജിക്കുന്നില്ല.

പാർലമെന്റ് പ്രതിനിധികളുടെ ശമ്പളത്തിന്റെ വിവരങ്ങൾ പട്ടിക രൂപത്തിൽ വിക്കിപീഡിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link
en.wikipedia

ആ വിവരങ്ങളും പോസ്റ്റിലെ ആരോപണങ്ങളുമായി യോജിക്കുന്നതല്ല. മാത്രമല്ല കഴിഞ്ഞ ബജറ്റ് അവതരണത്തിൽ എംപി മാരുടെ ശമ്പള വർധന നടപ്പിലാക്കിയിരുന്നു. അഞ്ചു വർഷം  കൂടുമ്പോൾ ഇനിമുതൽ ശമ്പള വർധന നടപ്പിലാക്കാനാണ് തീരുമാനം. 55% വർധനയാണ് ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച വാർത്തകൾ താഴെയുള്ള ലൈങ്കുകൾ സന്ദർശിച്ചു വായിക്കാം

archived link
timesofindia
archived link
thehindu

ഇതേപ്പറ്റി firstpost എന്ന മാധ്യമം 2018 മാർച്ച് ഒന്നിനു പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.     

archived link
firstpost

അന്വേഷണ ഫലമനുസരിച്ച് ഈ  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത വിശ്വാസ യോഗ്യമല്ല.

നിഗമനം

ഈ വാർത്ത വസ്തുതാപരമല്ല. പോസ്റ്റിൽ ആരോപിക്കുന്ന വില നിലവിലുള്ളതല്ല. വസ്തുതകൾ ശരിയായി മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചിട്ടില്ല. യഥാർത്ഥ വസ്തുത വാർത്തയിൽ വ്യക്തമായി വെളിപ്പെടുന്നില്ല. മുൻപ് പാർലമെന്റ് കാന്റീനിൽ  കുറഞ്ഞ വിലയിലാണ്

ഭക്ഷണ വിഭവങ്ങൾ ലഭിച്ചിരുന്നത്. ഇപ്പോൾ  വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യടുഡേ വിവരാവകാശ പ്രകാരം  നേടിയ വില വിവരപ്പട്ടികയിൽ 2018 ലെ വില പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഭവത്തിന്റെയും അക്കാലത്തെ വില അതിൽ നൽകിയിട്ടുണ്ട്. വായനക്കാർക്ക് ഒത്തു നോക്കാവുന്നതാണ്.

ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ, India Today

Avatar

Title:പാർലമെന്‍റ കാന്റീനിൽ ഒരു രൂപയ്ക്ക് ചായ ലഭിക്കുമോ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •