രാജ്യസഭാ എംപി വിപ്ലവ ഠാക്കൂർ കേന്ദ്ര സർക്കാരിനെ വിമർശിച്ചു സംസാരിച്ചത് പ്രധാനമന്ത്രിയുടെ മുന്നിലല്ല, സത്യം ഇതാണ്…

ദേശീയം രാഷ്ട്രീയം

വിവരണം 

ഇതാരാന്ന് അറിയാമൊ ? 76 വയസ്‌ ഉണ്ട്‌ , ഇന്നലെ പൗരത്വ ബില്ലിനെ പറ്റി ഇന്ത്യയെ

വിഭജിച്ച കാര്യത്തെ പറ്റി രാജ്യസഭയിൽ സംസരിച്ചപ്പോ ഇടക്ക്‌ കയറി സംസാരിച്ച മോദിയുടെ മുഖത്ത്‌ നോക്കി ഇരിക്കടോ അവിടെ ആദ്യം ഞാൻ പറയുന്നത്‌ കേൾക്കാനുള്ള ക്ഷമ കാണിക്കൂ എന്ന് പറഞ്ഞ ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ്സ്‌ എം പി വിപ്ലവ്‌ താക്കൂർ…. ആർക്കാണ്,

എന്തിനു വേണ്ടിയാണ് ഞാൻ നന്ദി അറിയിക്കേണ്ടത്..? എന്തിനെയാണ് അനുമോദിക്കേണ്ടത് എന്നെനിക്കറിയില്ല…

എവിടെ നിന്ന് തുടങ്ങണം എന്നും അറിയില്ല.

ഈ രാജ്യത്ത് ഒന്നും പുതിയതായി സംഭവിച്ചിട്ടില്ല.

തൊഴിലില്ലായ്മയെ പറ്റിയോ വിലവർദ്ധനവിനെ പറ്റിയോ രാജ്യത്തിൻറെ ഭാവിയെ പറ്റിയോ ,ദരിദ്രരെ പറ്റിയോ ഒന്നും ഒരു ചർച്ചയും നടക്കുന്നില്ല. ഭരിക്കുന്നവർക്ക് ഇതിനെപ്പറ്റിയൊന്നും ഒരു ചിന്തയുമില്ല എന്നതുതന്നെ കാരണം .

രാജ്യത്തിലെ യുവാക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയില്ല. ഇന്ന് രാജ്യം മുഴുവൻ വിദ്യാർത്ഥികൾ പതാകയും കയ്യിലേന്തി തെരുവുകളിലാണ്. ഭാവിയെപ്പറ്റി അവർക്ക് ആശങ്കയാണ്,കാരണം ഡിഗ്രി എടുത്താൽ ജോലി എവിടെ ലഭിക്കും എന്നവർക്ക് ഒരു പിടിയുമില്ല. ഈ ഭരണത്തിൽ അവർക്ക് ഒരു വിശ്വാസവുമില്ല. കോൺഗ്രെസും മാനിഫെസ്റ്റോ നൽകിയിരുന്നു. എന്നാൽ ഞങ്ങൾ അത് ചെയ്തു കാണിച്ചു.

ഇന്ന് നിങ്ങൾ ഇവിടെ ഇരിക്കുന്നു. വിമാനങ്ങളിലും ആധുനികയാത്രാ മാർഗങ്ങളിലും സഞ്ചരിക്കുന്നു. ആരാണ് ഇതെല്ലാം കൊണ്ടുവന്നത്..?

ഇവിടെ സ്കൂൾ , കോളേജ് , ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾ ആരാണ് നിർമ്മിച്ചത്? ഇന്ന് കാണുന്ന നിലയിൽ ഇവയെല്ലാം സ്ഥാപിച്ചത് ആരാണ്? ആറു വർഷം കൊണ്ട് നിങ്ങൾ എന്താണ് ചെയ്തത് ? രാജ്യത്തെ നശിപ്പിക്കാനുള്ള പ്രയത്നം മാത്രമാണ് നടത്തുന്നത്. ഭാരതത്തെ പലതായി വെട്ടിമുറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മറ്റൊന്നും നിങ്ങൾ ചെയ്തിട്ടില്ല.

എന്താണ് നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി ചെയ്തത്…?

നശിപ്പിക്കുക അല്ലാതെ ? സ്ത്രീകളെ പറ്റി നിങ്ങൾക്ക് വിചാരമുണ്ടോ? ഭാരതത്തിലെ സ്ത്രീകൾ സുരക്ഷിതരാണോ ? ദില്ലിയിൽ ആക്രമണം അഴിച്ചുവിട്ടത് ആരാണ് ? രാജ്യത്തെ സ്വത്രന്ത്രമാക്കാൻ അഹിംസ മാർഗമാക്കിയവരെ നിങ്ങൾക്കറിയുമോ ?

അഹിംസയെ പറ്റി പറയാൻ എന്ത്

യോഗ്യതയാണ് നിങ്ങൾക്കുള്ളത് ?

കുറുവടി പിടിപ്പിച്ചു അക്രമം പഠിപ്പിക്കുന്നു , ഇപ്പോൾ അതും മാറി പിസ്റ്റൾ ആക്കിയിട്ടുണ്ട് .ഞങ്ങളാണ് നിങ്ങളെ

അഹിംസ പഠിപ്പിച്ചത്.നിങ്ങൾ ജനങ്ങളെ ഹിംസ പഠിപ്പിക്കുന്നു. ദേശദ്രോഹി എന്ന വാക്കിന്റെ അർഥം എന്താണ് എന്ന് ഞാൻ ചോദിക്കുകയാണ്.

ആരെയാണ് ദേശദ്രോഹി എന്ന് വിളിക്കേണ്ടത്? എനിക്കോർമ്മയുണ്ട് ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ആ സ്വാതന്ത്ര്യത്തെ നാലു വർഷത്തോളം മാനിച്ചില്ല എന്നാൽ നെഹ്‌റു അവരെ ദേശദ്രോഹികൾ എന്ന് വിളിച്ചില്ല. ഇന്ന് നിങ്ങൾ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ അവരുടെ ചെയ്തികളെയോ വിമർശിക്കുന്നവരെ ദേശദ്രോഹികൾ എന്ന് വിളിക്കുന്നു.

ആറു വയസ്സുള്ള കുട്ടികൾക്ക് പോലും ഇവിടെ രക്ഷ ഇല്ല . നിങ്ങളുടെ കയ്യിൽ രാജ്യത്തിന് വേണ്ടി

പുതിയ പദ്ധതികളോ ചിന്തകളോ ഇല്ല . അറുപത് വർഷത്തോളം കോൺഗ്രസ് പറയാത്തത്ര തവണ പാക്കിസ്ഥാൻ എന്ന വാക്ക് ഈ ആറു വർഷം കൊണ്ട് നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. നാം വളരെ ശക്തരാണ് എന്ന് അവകാശപ്പെട്ടു കൊണ്ടുതന്നെ നിങ്ങൾ പാക്കിസ്ഥാനെ ഭയപ്പെടുന്നു .

എന്തു വിഷയത്തിനും പാകിസ്ഥാൻ എന്ന പേര് മാത്രം പറഞ്ഞു കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു . പാകിസ്ഥാനെ കുറ്റം പറഞ്ഞു ലാഹോറിൽ ബിരിയാണി തിന്നാൻ പോയത് കോൺഗ്രസ് ആയിരുന്നില്ല. അപേക്ഷിക്കുകയാണ് വെറുപ്പിന്റെ രാഷ്ട്രീയം പടർത്തരുത്. ദയവു ചെയ്തു രാജ്യത്തെ തകർക്കരുത്.

ഇപ്പോൾ ഏതു അയൽ രാജ്യങ്ങളുമായാണ് നമുക്ക് ആണ് നല്ല നയതന്ത്ര ബന്ധം ഉള്ളത് ? പാകിസ്ഥാൻ , ചൈന , നേപ്പാൾ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ പോലും നാം ശത്രുക്കളാക്കി മാറ്റി. പാകിസ്ഥാൻ ഇഷ്യൂ ആയി വിദേശ രാജ്യങ്ങളെ വിളിച്ചു വരുത്തി ഇപ്പോൾ യൂറോപ്യൻ യൂണിയനെ കുറ്റം പറഞ്ഞു നടക്കുന്നു .ആരാണ് ഇതിനൊക്കെ വഴി ഒരുക്കി കൊടുത്തത് ? നിങ്ങളാണ് അവരെ വിളിച്ചു വരുത്തിയത് .നിങ്ങളാണ് കശ്മീർ വിഷയം ഇന്റർനാഷണൽ ആക്കിയത്.

കോൺഗ്രസ് സർക്കാരുകൾ ഭരിച്ചിരുന്നപ്പോൾ നമ്മുടെ രാജ്യത്തിൻറെ ചെറിയൊരു പ്രശ്നത്തിൽ ഇടപെടാൻ പോലും ഇവരെയൊക്കെ അനുവദിച്ചിരുന്നോ ? ഇല്ല. നിങ്ങളുടെ തെറ്റുകൾ മറച്ചുവെക്കാൻ നിങ്ങൾ അവരുടെ സഹായം തേടി.നിങ്ങളുടെ അടുക്കൽ ഒരു പദ്ധതിയുമില്ല. നിങ്ങൾക്ക് ഒന്നേ അറിയൂ ആക്രമണം അഴിച്ചുവിടുക, അടിച്ചൊതുക്കുക, വെടിയുതിർക്കുക.

അത്കൊണ്ട് നിങ്ങളോട് ഞാൻ അപേക്ഷിക്കുകയാണ് ഈ രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കരുത്.നമ്മുടെ രാജ്യം മതേതര ജനാധിപത്യ രാജ്യമാണ്. നിങ്ങൾ ഏതു ധർമ്മത്തിന്റെ കാര്യമാണ് [പറയുന്നത് ? നിങ്ങൾ പറയുന്ന രാമൻ സ്വന്തം ജനം വാക്കുകൾക്ക് വില കൊടുത്തു സ്വന്തം ഭാര്യയെ വനവാസത്തിനു അയച്ചവനാണ്.

നിങ്ങൾ ഏതു രാമരാജ്യത്തിന്റെ കാര്യമാണ് പറയുന്നത് ? അമ്പലം പണിതുകൊള്ളൂ, എന്നാൽ അതിന്റെ ആദർശങ്ങളെ കൂടി മാനിക്കാൻ പഠിക്കൂ.വെറുതെ വായിട്ടലക്കുന്നത് കൊണ്ടൊന്നും നടക്കുകയില്ല. ദയവു

ചെയ്ത് ഈ രാജ്യത്തെ സംരക്ഷിക്കൂ, നാനാത്വത്തിലെ ഏകത്വം കാത്തു സൂക്ഷിക്കൂ. അത് നിങ്ങളുടെയും ഞങ്ങളുടെയും ആവശ്യകതയാണ് .

വിപ്ലവ് താക്കൂർ

കോൺഗ്രസ് രാജ്യസഭാ എംപി എന്ന വിവരണവുമായി ഒരു വീഡിയോ  എല്ലാവരും ഇതിനോടകം കണ്ടിട്ടുണ്ടാകും. 

archived linkFB post

വിപ്ലവ് ഠാക്കൂർ എന്ന രാജ്യസഭ എംപി അതിരൂക്ഷമായി കേന്ദ്ര സർക്കാരിനെ  വിമർശിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുകേട്ട് മൗനമായി സഭയിൽ എഴുന്നേറ്റു നിൽക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

പൗരത്വ ബില്ലിന്റെ പേരി. ഇന്ത്യയെ വിഭജിച്ച കാര്യത്തെ പറ്റി രാജ്യസഭയിൽ സംസരിച്ചപ്പോ ഇടക്ക്‌ കയറി സംസാരിച്ച മോദിയുടെ മുഖത്ത്‌ നോക്കി ഇരിക്കടോ അവിടെ ആദ്യം ഞാൻ പറയുന്നത്‌ കേൾക്കാനുള്ള

ഷമ കാണിക്കൂ എന്ന് നരേന്ദ്രമോദിയോട്  അവർ നേരിട്ട് പറഞ്ഞു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശ വാദം. ഈ വീഡിയോ എഡിറ്റു ചെയ്തതാണെന്നും നരേന്ദ്ര മോദിയുടെ നേർക്ക് നോക്കി വിപ്ലവ് ഠാക്കൂർ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഞങ്ങൾ അന്വേഷണത്തിൽ നിന്നും  മനസിലാക്കി. എങ്ങനെയാണെന്ന് നിങ്ങളോടു പറയാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിപ്ലവ് ടാക്കൂറിന്റെ  പ്രസംഗം രാജ്യസഭയിലാണ് നടന്നത്. ഇതിന്റെ വീഡിയോ പൂർണ്ണ രൂപത്തിൽ ലഭ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിൽക്കുന്നത് ലോക്സഭയിലാണ്. രണ്ടു ദൃശ്യങ്ങൾ എഡിറ്റു ചെയ്ത്  ഒറ്റനോട്ടത്തിൽ തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. 

2020 ജനുവരി 31 ന് പാർലമെന്റിന്റെ ഇരുസഭകളിലും രാഷ്ട്രപതി നടത്തിയ  പ്രസംഗത്തിൽ നന്ദി പ്രമേയം പാസ്സാക്കുന്ന വേളയിലാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ച് വിപ്ലവ്  ടാക്കൂർ രാജ്യസഭയിൽ പരാമർശങ്ങൾ നടത്തിയത്. രാജ്യസഭാ ടിവി പ്രസിദ്ധീകരിച്ച പ്രസംഗത്തിന്റെ വീഡിയോ: 

archived link

മോഡി സഭയിൽ എഴുന്നേറ്റു നിൽക്കുന്ന വീഡിയോ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും കോപ്പി ചെയ്തതാണ്. ലോക്‌സഭാ  ടിവിയുടെ ചിഹ്നം പ്രധാനമന്ത്രിയുടെ വീഡിയോയിൽ വ്യക്തമായി കാണാം. 

വിപ്ലവ് ടാക്കൂർ കേന്ദ്ര  സർക്കാർ നയങ്ങളെ വിമർശിച്ചു പരാമർശങ്ങൾ രാജ്യസഭയിലെ പ്രസംഗത്തിന്റെ സമയത്ത് നടത്തിയിരുന്നു. എന്നാൽ അത് ഒരിക്കലും പ്രധാനമന്ത്രിയുടെ മുന്നിലല്ല അവതരിപ്പിക്കപ്പെട്ടത്. രണ്ടു വീഡിയോകലിൽ നിന്നുള്ള ദൃശ്യങ്ങൾ എഡിറ്റു ചെയ്ത വീഡിയോ തെറ്റിദ്ധാരണ ശ്രിഷ്ടിക്കാൻ ഉപയോഗിക്കുകയാണ്. 

നിഗമനം 

ഈ വീഡിയോയിൽ നൽകിയിരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണ്. വിപ്ലവ്  ടാക്കൂർ പ്രധാനമന്ത്രിയുടെ മുന്നിലല്ല കേന്ദ്ര സർക്കാരിനെ വിമർശിച്ചു സംസാരിച്ചത്. പ്രധാനമന്ത്രി നിൽക്കുന്നത് ലോക്സഭയിലാണ്. വിപ്ലവ ഠാക്കൂർ രാജ്യ സഭയിലാണ് സംസാരിച്ചത്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഭാഗികമായി തെറ്റാണ്. 

Avatar

Title:രാജ്യസഭാ എംപി വിപ്ലവ ഠാക്കൂർ കേന്ദ്ര സർക്കാരിനെ വിമർശിച്ചു സംസാരിച്ചത് പ്രധാനമന്ത്രിയുടെ മുന്നിലല്ല, സത്യം ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •