കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണ്.. വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല.. വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ എന്ന തലക്കെട്ട് നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ബിജെപിക്ക് സീറ്റില്ലാത്ത കേരളത്തില്‍ പിന്നെയെങ്ങനയാണ് സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ലാല്‍സലാം സന്ധ്യ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 116ല്‍ അധികം റിയാക്ഷുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇത് വ്യാജ പ്രചരണമാണെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരത്തിലൊരു വ്യാജ വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ടര്‍ ടിവി വെബ്‌ഡെസ്‌കുമായി ബന്ധപ്പെട്ടതില്‍ നിന്നും അവരും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും മറുപടി നല്‍കി.

നിഗമനം

ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹവും പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി അധികൃതരും വ്യക്തമാക്കിയതോടെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •