
വിവരണം
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു എന്നും ഇതിനായി ചുവടെ കൊടുത്ത ലിങ്കില്‍ രജിസ്ടര്‍ ചെയ്യണമെന്ന പേരില്‍ ഒരു സന്ദേശം വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. നിരവധി പേരാണ് ഇത് സത്യമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ ഫാക്ട് ലൈന്‍ നമ്പറായ 9049053770 യിലേക്ക് ഈ സന്ദേശം അയച്ചു നല്‍കുന്നത്. പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ഇതാണ്-

ഫെയ്സ്ബുക്കിലും ഇതെ സന്ദേശം ചിലര്‍ പങ്കവെയ്ക്കുന്നുണ്ട്-

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നുണ്ടോ? അതിനായി രജിസ്ട്രേഷന് വേണ്ടി ഇത്തരത്തില്‍ ഒരു ലിങ്ക് ലഭ്യമാക്കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
Government giving free laptop എന്ന് തുടങ്ങുന്ന സന്ദേശത്തിന്റെ ആദ്യ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ പിഐബിയുടെ (പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ) ഫാക്ട് ചെക്ക് അവര്‍ ട്വീറ്റ് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ സംബന്ധിച്ച ഔദ്യോഗിക വാര്‍ത്ത കുറിപ്പുകള്‍ പുറത്ത് വിടുന്നത് പിഐബി മുഖാന്തരമാണ്. അതുകൊണ്ട് തന്നെ സൗജന്യ ലാപ്ടോപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്നു എന്ന പ്രചരണം വ്യാജമാണെന്ന് പിഐബി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പദ്ധതി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടില്ലെന്നും ഈ സന്ദേശവും ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കും പൂര്‍ണ്ണമായും വ്യാജമാണെന്നും പിഐബി ട്വീറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
പിഐബിയുടെ ട്വീറ്റ്-
നിഗമനം
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് നല്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും പിഐബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..
Fact Check By: Dewin CarlosResult: False
