എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി വകുപ്പില്‍ കോടികളുടെ അഴിമതി നടന്നു എന്ന് കെഎസ്ഇബി ചെയര്‍മാന്‍ വെളിപ്പെടുത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത?

രാഷ്ട്രീയം

വിവരണം

കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകും സിഐടിയു നേതൃത്വം നല്‍കുന്ന സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബോര്‍ഡ് ചെയര്‍മാന്‍ തന്‍റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഇതുമൂലം വൈദ്യുതി ബോര്‍ഡിന് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നു എന്നും ആരോപിച്ച് സിഐടിയു നേതൃത്വം അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കാമായത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടത് യൂണിയനുകളാണ് അധികാരം ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് മറുപടി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇതിനിടയിലാണ് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വൈദ്യുതി വകുപ്പില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ ആരംഭിച്ചത്. മിഷന്‍ 140 കേരള എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന്  ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 584ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

എന്നാല്‍ കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക് മുന്‍ വകുപ്പ് മന്ത്രി എം.എം.മണിക്കെതിരെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ കെഎസിഇബി ഇടത് യൂണിയനുകളുടെ അനാവശ്യ ഇടപെടലുകളെ കുറിച്ചും കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ ചില ഭൂമി കൈമാറ്റങ്ങള്‍ സംബന്ധിച്ച നടപടി ക്രമങ്ങളെ വിമര്‍ശിച്ചുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍ കെഎസ്ഇബി ചെയര്‍മാന്‍ പരോക്ഷമായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വകുപ്പ് മന്ത്രിയായിരുന്ന എം.എം.മണിയുടെ അഴിമതിയാണ് പരോക്ഷമായി പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് ആരോപിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടി ഗ്രൂപ്പുകള്‍ പ്രചരണം ആരംഭിക്കുകയായിരുന്നു. ഇതോടെ ചെയര്‍മാന്‍ തന്നെ രംഗത്ത് വന്ന് താന്‍ ഇത്തരമൊരു പ്രസ്താവന മന്ത്രിക്കെതിരെയോ കഴിഞ്ഞ സര്‍ക്കാരിനെതിരെയോ നടത്തിയിട്ടില്ലെന്ന് വിശദീകരിച്ചു. മുന്‍ മന്ത്രി എം.എം.മണി അഴിമതി നടത്തിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. തന്‍റെ വാക്കുകള്‍ ചിലര്‍ ദുര്‍വ്യാഘ്യാനിച്ചതാണെന്നും യൂണിയനുകളും അനാവശ്യ ഇടപെടലുകളും ഭൂമി കൈമാറ്റ നടപടികളില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് മാത്രമാണ് താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയതെന്നും കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി.അശോക് വിശദീകരിച്ചു.

മുന്‍ സര്‍ക്കാരോ മുന്‍ മന്ത്രിയോ അഴിമതി നടത്തിയായി താന്‍ പറഞ്ഞിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ (ഫെയ്‌സ്ബുക്ക് പോസ്റ്റ്)-

Facebook Post Archived Screenshot 

നിഗമനം

മുന്‍ സര്‍ക്കാരോ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന എംഎം മണിയോ അഴിമതി നടത്തിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും വാക്കുകള്‍ ദുര്‍വ്യാഘ്യാനിച്ചതാണെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ബി.അശോക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി വകുപ്പില്‍ കോടികളുടെ അഴിമതി നടന്നു എന്ന് കെഎസ്ഇബി ചെയര്‍മാന്‍ വെളിപ്പെടുത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •