ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റു ചെയ്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നു….

രാഷ്ട്രീയം

വിവരണം  

മുതിർന്ന സിപിഎം നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട് ബിനീഷ് കോടിയേരിയും സിപിഎം പാർട്ടിയുടെ കടുത്ത അനുഭാവിയാണ്. എന്നാൽ സിപിഎമ്മിനെ അപലപിക്കുന്ന തരത്തിൽ ബിനീഷ് കൊടിയേരി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന മട്ടിലാണ് പ്രചരണം. 

archived linkFB post

“കോടിയേരി പണിതുടങ്ങി” എന്ന ഹാഷ് ടാഗും ആയി ബിനീഷ് കോടിയേരിയുടെ പേരിൽ ഉള്ള ഫേസ്ബുക്ക് പേജിൽ നിന്നും എന്ന മട്ടില്‍ പ്രളയത്തിന്‍റെ പേരിൽ കോടികൾ പിരിച്ച മുക്കിയ ടീമാണ് അടുത്ത ഉഡായിപ്പും ആയി വന്നിരിക്കുന്നത് എന്ന വാചകവും സംസ്ഥാന മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്ന വേളയിൽ നിന്നുള്ള ഒരു ദൃശ്യവും ആണ് ഈ പോസ്റ്റിൽ ഉള്ളത്. 

എന്നാൽ ഈ പോസ്റ്റ് തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങൾ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കി വസ്തുതകൾ ഇങ്ങനെയാണ് 

വസ്തുത വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിനെ സത്യാവസ്ഥ അറിയാനായി ആദ്യം ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു അതിൽ സമാനതയുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്

archived linkbineeshkodiyeri FB

പ്രളയത്തിൻറെ പേരിൽ കോടികൾ പിരിച്ച നോക്കിയ ടീമാണ് കൊങ്ങി ടീമാണ് അടുത്ത ഉഡായിപ്പും ആയി വന്നിരിക്കുന്നത് എന്ന അടിക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്നുമുള്ള ഒരു ചെറിയ വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഇതേ വീഡിയോയുടെ എഡിറ്റ് ചെയ്ത ഒരു ഒരു ചെറിയ ഭാഗം മാത്രം മുഖ്യമന്ത്രിയുടെ ചിത്രവുമായി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പോസ്റ്റിൽ നൽകിയിരിക്കുകയാണ്. പോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ ബിനീഷ് കൊടിയേരിയോട് നേരിട്ട് സംസാരിച്ചിരുന്നു. ഇത്തരത്തിൽ ഒരു പോസ്റ്റ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് ഞങ്ങളോട് വ്യക്തമാക്കിയത്. “എന്‍റെ പോസ്റ്റിലെ ചില ഭാഗങ്ങൾ പ്രത്യേകരീതിയിൽ എഡിറ്റുചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചിട്ടില്ല”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും പോസ്റ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്നത് എഡിറ്റ് ചെയ്ത് വ്യാജ ചിത്രമാണ്. തന്‍റെ പോസ്റ്റ് എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് ബിനീഷ് കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യവായനക്കാർ ശ്രദ്ധിക്കുക 

Avatar

Title:ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റു ചെയ്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നു….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •