പന്ത്രണ്ടു രൂപയ്ക്ക് പെട്രോളും ഡീസലും കേരളത്തിൽ വിൽക്കാൻ തോമസ് ഐസക് സമ്മതിക്കില്ലേ …?

രാഷ്ട്രീയം

archived link FB post

വിവരണം

2018 സെപ്റ്റംബർ 3 ന് സംഘപുത്രൻ എന്ന പേജിൽ നിന്നും പ്രസിദ്ധീകരിച്ച പോസ്റ്റ് ഇപ്രകാരമാണ്. പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ കൊണ്ട് വരാൻ മോദി  സർക്കാർ തയ്യാർ. പക്ഷേ  തോമസ് ഐസക് സമ്മതിക്കുന്നില്ല. സമ്മതിച്ചാൽ കേരളത്തിൽ  12 രൂപയ്ക്ക് പെട്രോളും ഡീസലും മോദി സർക്കാർ വിതരണം ചെയ്യും. ഈ പോസ്റ്റ് ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണ്. ഇന്ധന വില ഇന്ത്യയിലുടനീളം വലിയ വ്യത്യാസമില്ലാത്ത നിരക്കുകളിലാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ പരിശോധന

ഞങ്ങൾ കേരള സര്‍കാരിന്‍റെ ടാക്സ്  കമ്മീഷണറേറ്റ് ഓഫിസുമായി ഇതിന്‍റെ വസ്തുത അറിയാൻ ബന്ധപ്പെട്ടിരുന്നു. ടാക്സ് ജോയിന്റ് കമീഷണറായ ബി.എസ്. ത്യാഗരാജൻ നൽകിയ വിശദീകരണ പ്രകാരംകേരളത്തിൽ പെട്രോൾ ഡീസൽ വില നിശ്ചയിക്കുന്നത് ധന മന്ത്രിയല്ല.  ഒരു സംസ്ഥാനത്തിനും ഇതിന്‍റെ വിലയിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ ആകില്ല.  ഇന്ത്യയിലെ ഒരു സംസ്ഥാനവും  പെട്രോളും ഡീസലും ജിഎസ്ടി യുടെ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. ഇവ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജിഎസ്ടി കൗൺസിലാണ്‌. അവർ ഇതുവരെ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല.”

കൂടാതെ ധനകാര്യ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അഭിലാഷുമായി ഞങ്ങൾ സംസാരിച്ചിരുന്നു. “കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്രോൾ ഡീസൽ ടാക്സ് കുറയ്ക്കാൻ സാധിക്കില്ല എന്നാണ് ധനകാര്യ മന്ത്രി പറഞ്ഞത്. കേന്ദ്രം ടാക്സ് കുറയ്ക്കട്ടെ അപ്പോൾ നോക്കാം എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പങ്കു വച്ചത്. പെട്രോൾ ഡീസൽ ഇവയുടെ അടിസ്ഥാന വില നിശ്ചയിക്കുന്നത് എണ്ണ കമ്പനികളാണ്. അവരുടെ നിർമാണ ചെലവിനെ ആശ്രയിച്ചാണ് അവർ വില നിശ്ചയിക്കുക. എണ്ണ കമ്പിനിയിൽ നിന്ന് പുറത്തു വരുമ്പോൾ തന്നെ ഏകദേശം 30 രൂപ ഇതിനു വിലയുണ്ടാകും. പിന്നെ എങ്ങനെ 12 രൂപയ്ക്കു വിൽക്കാൻ കഴിയും..?

അതിന്‍റെ പുറമെ ട്രാന്‍സ്പോർട്ടേഷൻ, നികുതി എല്ലാമടക്കമാണ് അവസാന വില നിശ്ചയിക്കപ്പെടുക. സംസ്ഥാനത്തിന് നികുതി തീരുമാനിക്കാൻ പൂർണ അധികാരമുണ്ട്.  സംസ്ഥാനങ്ങളിലെയും ധനകാര്യ മന്ത്രിമാരും മറ്റു ധനകാര്യ വിദഗ്ധരും  അംഗങ്ങളായ  സമിതിയാണ് ജിഎസ്ടി കൗൺസിൽ. ഒരു ഉൽപ്പന്നത്തിന് ജിഎസ്ടി നൽകണമെങ്കിൽ കൗൺസിലിന്‍റെ അംഗങ്ങളിൽ നിന്നും 3 / 4 പിന്തുണ ആവശ്യമാണ്.”

ധന മന്ത്രി തോമസ് ഐസക് ഇതേക്കുറിച്ച് നടത്തിയ വിശദീകരണങ്ങളുടെ വീഡിയോ താഴെ കൊടുക്കുന്നു.  

archived link youtube
archived link youtube
archived link youtube
archived link manoramaonline
archived link one india malayalam
archived link mathrubhumi

 ഏതൊക്കെ സംസ്ഥാനങ്ങൾ പെട്രോൾ ഡീസൽ വിൽപ്പന ജിഎഎസ്‌ടി യുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്  എന്ന് ഞങ്ങൾ തിരഞ്ഞു നോക്കി. എല്ലാ സംസ്ഥാനങ്ങളും അവരുടെ  വില്പന നികുതിയുടെ ചട്ട പ്രകാരമാണ് ഇവയുടെ ടാക്സ് നിശ്ചയിക്കുന്നത്.  കൽക്കരി, മദ്യം, പെട്രോൾ, ഡീസൽ ഇവയ്ക്ക്  സംസ്ഥാനങ്ങൾ ജിഎസ്‌ടി  ഏർപ്പെടുത്തിയിട്ടില്ല. സർക്കാരുകളുടെ പ്രധാന വരുമാന മാർഗ്ഗമാണിവ.

നിഗമനം

ഈ വാർത്ത പൂർണമായും തെറ്റാണ്. കേരളത്തിൽ പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത് നിയമാനുസൃത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്. അല്ലാതെ ധനകാര്യ മന്ത്രി ഏകപക്ഷീയമായി തീരുമാനിക്കുകയല്ല. ഇവയുടെ നികുതി ജിഎസ് ടി യുടെ   പരിധിയിൽ കൊണ്ടുവരുന്ന കാര്യം തീരുമാനിക്കുന്നത്  ജിഎസ്‌ടി കൗൺസിലാണ്‌.  അങ്ങനെ കൊണ്ടുവന്നാൽത്തന്നെ നിലവിലെ സാഹചര്യത്തിൽ 12 രൂപയ്ക്ക് പെട്രോളും ഡീസലും ലഭിക്കില്ല. വസ്തുതാ പരമായി തെറ്റായ ഈ വാർത്ത ദയവായി പ്രചരിപ്പിക്കാതിരിക്കുക

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ  

Avatar

Title:പന്ത്രണ്ടു രൂപയ്ക്ക് പെട്രോളും ഡീസലും കേരളത്തിൽ വിൽക്കാൻ തോമസ് ഐസക് സമ്മതിക്കില്ലേ …?

Fact Check By: Deepa M 

Result: False

 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares