പാകിസ്ഥാനിലെ പഴയ വീഡിയോ മംഗലാപുരത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിക്കുന്നു…

ദേശീയം സാമൂഹികം

മംഗലാപുരത്ത് പെരുനാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി അടിച്ചിട്ട കടയില്‍ കയറിയ ആളുകളെ പോലീസ് കടയില്‍ നിന്ന് പുറത്തേക്കി ഇറക്കി കട പുറത്തു നിന്ന് പുട്ടിയപ്പോള്‍ കാണാന്‍ കിട്ടിയ കാഴ്ച എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ചില ആളുകള്‍ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് അപ്കടപരമായി എരുങ്ങനതായി കാണാം. ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും മെയ്‌ 6 മുതല്‍ പ്രചരിക്കുകയാണ്. ചില വായനക്കാര്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ വാട്ട്സാപ്പിലൂടെ അന്വേഷണത്തിനായി അയച്ചപ്പോള്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ഈ വീഡിയോ പഴയതാണെന്നും  പാകിസ്ഥാനിലെതാണെന്നും ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ വസ്തുതയും അന്വേഷണത്തിന്‍റെ വിശദാംശങ്ങളും നമുക്ക് അറിയാം.

വിവരണം

വാട്ട്സാപ്പ് സന്ദേശം

ഫെസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍

വീഡിയോ

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “മംഗലാപുരത്ത് പെരുന്നാൾ ഡ്രസ്സ്‌ എടുക്കാൻ ആളുകൾ കടയിൽ കയറി

പോലീസ് പുറത്തു നിന്നു കട പൂട്ടി

ബല്ലാത്ത ജാതി കൗമ് ഡ്രസ്സില്ലെങ്കിൽ പെരുന്നാളില്ലാത്ത ജാതി.”

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ നങ്ങള്‍ക്ക് 2015ല്‍ ഡെയിലി മോഷന്‍ എന്ന വീഡിയോ മാധ്യമ വെബ്സൈറ്റില്‍ ഈ വീഡിയോ ലഭിച്ചു.

വീഡിയോയുടെ അടികുറിപ്പ് പ്രകാരം വീഡിയോ പാകിസ്ഥാനിലെ കറാച്ചിയില്‍ ഒരു വ്യഭിചാര കേന്ദ്രത്തില്‍ നടന്ന റയിഡിന്‍റെതാണ്. ഇതോടെ വീഡിയോ ഇപ്പോഴത്തെയല്ല എന്ന് മനസിലാകുന്നു. വീഡിയോ പാകിസ്ഥാനിലെതന്നെയാണോ എന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ വീഡിയോ ശ്രദ്ധിച്ച് നോക്കി. വീഡിയോയില്‍ താരിക് ബുക്ക് പോയിന്‍റ് എന്ന പുസ്തക കട നമുക്ക് കാണാം. ഈ കടയെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ മാപ്പ്സ്സില്‍ അന്വേഷിച്ചപ്പോള്‍ ഈ കട പാകിസ്ഥാനിലെ കറാച്ചിയിലെ ഖദ്ദ മാര്‍ക്കത്തിലാണ്.

ഇതേ കട ഗൂഗിള്‍ മാപ്പ്സില്‍ നമുക്ക് കാണാം. ഈ പുസ്തക കട ഗൂഗിള്‍ മാപ്പില്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

നിഗമനം

നിലവില്‍ നടക്കുന്ന ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുനാളിന് വേണ്ടി ഡ്രസ്സ്‌ വാങ്ങിക്കാന്‍ മംഗലാപുരത്തിലെ ഒരു കടയില്‍ കയറിയ ആളുകളുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പാകിസ്ഥാനില്‍ നടന്ന ഒരു പഴയെ സംഭവത്തിന്‍റെതാണ്. ഈ വീഡിയോ അഞ്ചു കൊല്ലം മുമ്പേ മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

Avatar

Title:പാകിസ്ഥാനിലെ പഴയ വീഡിയോ മംഗലാപുരത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •