ഈ വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന തമ്മിലടി കോവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനെ ചൊല്ലിയുള്ളതല്ല

സാമൂഹികം

വിവരണം

കോവിഡ് 19 കേരളത്തിൽ വീണ്ടും പ്രചരിക്കുന്നു. വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി വ്യാജവാർത്തകളും പ്രചരിക്കുന്നുണ്ട്. പല വാര്‍ഡുകളും കന്‍റോൺമെൻറ്മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു എന്നും കോവിഡ് രോഗി പലയിടത്തും  സഞ്ചരിച്ചു എന്നും പല വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ വൈറൽ ആവുന്നുണ്ട്. വാര്‍ത്തകള്‍ കേട്ട് പരിഭ്രമിച്ച് നിരവധി പേര്‍ വാര്‍ത്തകളുടെ വസ്തുത അറിയാന്‍ ഞങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിലേയ്ക്ക് പോസ്റ്റുകള്‍ അയച്ചു തരാറുണ്ട്. 

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചു വരുന്നുണ്ട്. കൊല്ലം പുനലൂരിൽ കോവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നത് സംബന്ധിച്ച് തർക്കം ആണ് എന്ന വിവരണത്തോടെയാണ് വീഡിയോയുടെ പ്രചരണം.

archived linkFB post

ഏതാനും പേർ പരസ്പരം ചീത്ത വിളിക്കുകയും തല്ലുകൂടി സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം ആളുകൾ പരസ്പരം ചീത്ത വിളിക്കുകയും തല്ലു കൂടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

എന്നാല്‍ ഈ വീഡിയോയ്ക്ക് കോവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നതുമായി യാതൊരു ബന്ധവുമില്ല. 

യാഥാർത്ഥ്യം ഇങ്ങനെയാണ്

ഞങ്ങള്‍ വാര്‍ത്തയെ കുറിച്ചന്വേഷിച്ചപ്പോള്‍ സംഭവം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പെരുംപള്ളിയിൽ 26-ന് നടന്ന സംഘർഷത്തിന്‍റെ വീഡിയോയാണിത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ആറാട്ടുപുഴ പഞ്ചായത്തിലെ നേരത്തെയുള്ള വഴി തർക്കത്തെ തുടർച്ചയാണിത് എന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത അറിയിച്ചിരുന്നു. 

തൃക്കുന്നപ്പുഴ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്നത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലാണ്. അല്ലാതെ ഈ സംഭവത്തിന് കോവിഡുമായോ ക്വാറന്‍റൈന്‍ ചെയ്യുന്നതുമായോ യാതൊരു ബന്ധവും ഇല്ല.

മനോരമ ഓണലൈന്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

archived linkmanoramaonline

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്.  കോവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നത് സംബന്ധിച്ചുള്ള തര്‍ക്കമല്ല വീഡിയോയിലെ ദൃശ്യങ്ങളിൽ കാണുന്നത്. അതിർത്തി തർക്കത്തിന് പേരിൽ ഏതാനും വീട്ടുകാർ ചേർന്നുണ്ടായ വഴക്കിന്‍റെ  ദൃശ്യങ്ങളാണിത്.

Avatar

Title:ഈ വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന തമ്മിലടി കോവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനെ ചൊല്ലിയുള്ളതല്ല

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •