വൈറല്‍ ട്രോളുകളിലെ ആ ഓട്ടക്കാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഗോപിനാഥ് കൊടുങ്ങല്ലൂര്‍ തന്നെയാണോ?

രാഷ്ട്രീയം | Politics

വിവരണം

ഇനിയില്ല ഈ ഓട്ടക്കാരൻ ഇന്ന് ട്രൗസർ ഊരിRSS നോട് വിട പറഞ്ഞു. ഇനി ആ ബൈക്കെങ്കിലും കിട്ടിയാൽ മതിയായിരുന്നു. എന്ന പേരില്‍ മുടി വളര്‍ത്തിയ ഒരു യുവാവ് ഓടുന്ന ചിത്രവും അയാളോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രവും ചേര്‍ത്ത് ഒരു പോസ്റ്റ് കഴിഞ്ഞ ദവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജാഫര്‍ കാലിക്കട്ട് എന്ന വ്യക്തി DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 187ലൈക്കുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ ആ രണ്ട് ചിത്രങ്ങളിലും കാണുന്നത് ഒരാള്‍ തന്നെയാണോ? എന്താണ് സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മുഖ്യധാരമാധ്യമങ്ങളിലും സാമൂഹ്യമാധ്യമത്തിലുമെല്ലാം ഏറെ വിവാദമായ വിഷയമാണ് കഴിഞ്ഞ വര്‍ഷം കൊടുങ്ങല്ലൂരില്‍ പാസ്റ്ററിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തതിനെ കുറിച്ച്. ഇപ്പോള്‍ ഇതാ അതെ യുവാവ് ആ കേസിനെ കുറിച്ചും തനിക്ക് താന്‍ പ്രവര്‍ത്തിച്ച സംഘടനയില്‍ നിന്നും ലഭിക്കാത്ത പിന്തുണയുടെയും ഒറ്റപ്പെടലിനെ കുറിച്ചും ഇതെ യുവാവ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വീണ്ടും വിഷയം ചര്‍ച്ചയായത്. ഗോപിനാഥ് കൊടുങ്ങല്ലൂര്‍ എന്ന രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയാണ് സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. പാസ്റ്ററിനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നത് കൊണ്ട് തന്നെ ഇത്തരമൊരു പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. പല മുഖ്യധാര മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ച വാര്‍ത്തിയില്‍ ശബരിമല യുവതി പ്രവേശന സമരവുമായി ബന്ധപ്പെട്ട് ലാത്തി ചാര്‍ജ്ജ് ഭയന്ന് ഓടുന്ന യുവാവാണ് ഗോപിനാഥ് എന്ന നിലിയാലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് താനല്ലെന്നും കുറെ നാളുകളായി ഏതോ ഒരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് ഗോപിനാഥ് തന്നെ ഫെയ്‌സ്ബുക്കില്‍ സ്ക്രീന്‍ഷോട്ട് സഹിതം പോസ്റ്റിടുകയും ചെയ്തു. ചിത്രത്തില്‍ കറുത്ത വസ്ത്രം അണിഞ്ഞ് ഓടുന്നത് ഗോപിനാഥല്ലെന്നും ഇതോടെ വ്യക്തം.

ഗോപിനാഥന്‍ കൊടുങ്ങല്ലൂരിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

മനോരമ ന്യൂസ് വാര്‍ത്ത-

Archived LinkArchived Link

നിഗമനം

രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ഗോപിനാഥ് സംഘടന പ്രവര്‍ത്തനം നിര്‍ത്തിയെന്നതിനെ കുറിച്ചാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതും പിന്നീട് ഇത് വൈറലാകുകയും ചെയ്തതും. ഫെയ്‌സ്ബുക്കില്‍ ഇയാളുടെ പേരില്‍ ആരോ ഒരാള്‍ ഓടുന്ന ചിത്രം പ്രചരിക്കുന്നതും ഗോപിനാഥ് അല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:വൈറല്‍ ട്രോളുകളിലെ ആ ഓട്ടക്കാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഗോപിനാഥ് കൊടുങ്ങല്ലൂര്‍ തന്നെയാണോ?

Fact Check By: Dewin Carlos 

Result: False