ഈ ചിത്രം ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടലിന്‍റെതല്ല…

ദേശിയം സാമൂഹികം

വിവരണം

ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഹൈദരാബാദ് കൂട്ടബലാത്സംഗം കേസിലെ നാലും പ്രതികളെ പോലിസ് വെടിവെച്ചു കൊന്നു. ഇതിന്‍റെ പശ്ച്യതലത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പോലീസുകാരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. പോലിസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം പ്രകാരം രാവിലെ തെലിംഗാന പോലിസ് ക്രൈം സീന്‍ പുനര്‍നിര്‍മ്മിക്കാനായി സംഭവസ്തലത്ത് പ്രതികളെ കൊണ്ട് വന്നപ്പോള്‍ പ്രതികള്‍ പോലീസിന്‍റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനു ശേഷം പോലിസ് ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപെട്ടു. പോലിസ് കമ്മിഷണര്‍ വി.സി. സജ്ജനാര്‍ മാധ്യമങ്ങളോട് പ്രസ്‌ കോണ്‍ഫറന്‍സ് നടത്തി ഈ കാര്യം അറിയിച്ചു.

എന്നാല്‍ ഇതിനെ ശേഷം സാമുഹ മാധ്യമങ്ങളില്‍ ഏറ്റുമുട്ടലില്‍ കൊന്നവരുടെ പേരില്‍ ഒരു ചിത്രം വൈറലായി. താഴെ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റുകളില്‍ നമുക്ക് ഈ ചിത്രം കാണാം.

FacebookArchived Link
FacebookArchived Link
FacebookArchived Link

ഈ ചിത്രം വേഗത്തോടെ വൈറല്‍ ആയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ വസ്തുത അന്വേഷണം നടത്തി. ചിത്രത്തിന്‍റെ വസ്തുത എന്താണെന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളില്‍ ഞങ്ങള്‍ക്ക് Coastaldigest എന്ന വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍യില്‍ ഇതേ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 

Coastal DigestArchived Link

വാര്‍ത്ത‍ പ്രകാരം 2015ല്‍ ആന്ധ്രപ്രദേശിലെ തിരുമലയ്ക്കു സമീപം ചന്ദനം കള്ളക്കടത്തുകാര്‍ എന്ന് സംശയിച്ചു ആന്ധ്ര പോലിസ് 20 പേരെ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നു. സംഭവം ഏപ്രില്‍ 2015 ലേതാണ്. 

ഇന്ന് രാവിലെ ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടലിന്‍റെ ചിത്രങ്ങള്‍ ANI പുറത്തു വിട്ടിട്ടുണ്ട്. താഴെ നല്‍കിയ ANIയുടെ ട്വീറ്റില്‍ നമുക്ക് ഏറ്റുമുട്ടലിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ കാണാം.

ANITweetofEncounterLocation 1 

ANITweetOfEncounterLocation 2

പ്രസ്തുത ചിത്രങ്ങള്‍ സുക്ഷിച്ചു പരിശോധിച്ചാല്‍ നമുക്ക് പോലിസ് കാരുടെ കയ്യില്‍ ആന്ധ്ര പോലീസിന്‍റെ ബാഡ്ജ് കാണാം.

ഹൈദരാബാദില്‍ ഏറ്റുമുട്ടല്‍ നടത്തിയത് തെലിംഗാന പോലീസാണ്. തെലിംഗാന പോളിസിന്‍റെ ബാഡ്ജ് നമുക്ക് ANI പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. താഴെ നല്‍കിയ ചിത്രത്തില്‍ ഈ ബാജിനെ മഗ്നിഫൈ ചെയ്തു കാണിച്ചിട്ടുണ്ട്.

ഈ അന്വേഷണം ഹിന്ദിയില്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക

२०१५ की पुरानी व असंबंधित तस्वीर को हैदराबाद दिशा प्रकरण के आरोपियों के एनकाउंटर की बता फैलाया जा रहा है |

നിഗമനം

വൈറല്‍ ചിത്രം ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടലിന്‍റെതല്ല പകരം നാലു കൊല്ലം മുമ്പ് ആന്ധ്രപ്രദേശില്‍ നടന്ന ഏറ്റുമുട്ടലിന്‍റെതാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ ഇത് പോലെയുള്ള  ചിത്രങ്ങള്‍ വസ്തുത അറിയാതെ പങ്ക് വെക്കരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ഈ ചിത്രം ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടലിന്‍റെതല്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •