അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന പ്രചരണം വ്യാജം…

രാഷ്ട്രീയം | Politics

യുപിയില്‍ സമാജവാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന് അവകാശപ്പെട്ട്  ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ ഉത്ത൪പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഒരു വീഡിയോ ക്ലിപ്പ് കാണാം. വീഡിയോയുടെ മുകളില്‍ ഹിന്ദിയില്‍ കനൌജില്‍ നിന്ന് ലൈവ് എന്ന് എഴുതിയിരിക്കുന്നത്. അഖിലേഷ് യാദവ് മത്സരിക്കുന്ന ലോകസഭ മണ്ഡലമാണ് കനൌജ്. വീഡിയോയില്‍ നമുക്ക് ജനങ്ങള്‍ അഖിലേഷ് യാദവിന് നേരെ പൂമാലയും പുഷ്പങ്ങളും എറിയുന്നതായി കാണാം. പക്ഷെ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “അഖിലേഷ് യാദവിനു ചെരുപ്പ് മഴ കൊണ്ടു ജനങ്ങളുടെ സ്വാഗതം 😀”

എന്നാല്‍ ശരിക്കും അഖിലേഷ് യാദവിന് നേരെ ചെരുപ്പാണോ വീഡിയോയില്‍ ജനങ്ങള്‍ എറിയുന്നത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ദൃശ്യങ്ങൾ സൂം ചെയ്ത് നോക്കിയാല്‍ അഖിലേഷ് യാദവിന് നേരെ എറിയുന്നത് പൂമാലയും പുഷ്പങ്ങളാണെന്ന് വ്യക്തമാകുന്നു. സൂം ചെയ്ത വീഡിയോയിന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുമായി താരതമ്യം ചെയുന്ന വീഡിയോ നിങ്ങള്‍ക്ക് താഴെ കാണാം.

വീഡിയോയില്‍ ചില ഫ്രേമുകള്‍ ഞങ്ങള്‍ ഫ്രീസ് ചെയ്തിട്ടുണ്ട്. ഈ ഫ്രേമുകളില്‍ അഖിലേഷ് യാദവിന് നേരെ എറിയുന്ന പൂമാലകള്‍ നമുക്ക് വ്യക്തമായി കാണാം. ഇത് അല്ലാതെ അദ്ദേഹത്തിന് നേരെ എറിയുന്ന പുഷ്പങ്ങളും നമുക്ക് വീഡിയോയില്‍ വ്യക്തമായി കാണാം.

അഖിലേഷ് യാദവ് യുപിയുടെ നിയമസഭയില്‍ പ്രതിപക്ഷ നേതാവാണ്‌. കുടാതെ അദ്ദേഹം യുപിയുടെ മുന്‍ പ്രധാനമന്ത്രിയും ആയിരുന്നു. ഇത്ര മുതിര്‍ന്ന നേതാവിന് നേരെ ഇത്തരമൊരു സംഭവം നടന്നിരുന്നെങ്കില്‍ ദേശിയ മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും ഇതിനെ കുറിച്ച് വാര്‍ത്ത‍കള്‍ വന്നേനെ. പക്ഷെ ഇത്തരമൊരു വാര്‍ത്ത‍ ഞങ്ങള്‍ എവിടെയും കണ്ടെത്തിയില്ല. 27 ഏപ്രില്‍ 2024ന് കനൌജിലെ രസൂലാബാദ് പ്രദേശത്തില്‍ അഖിലേഷ് യാദവ് നടത്തിയ ഒരു റോഡ്‌ ഷോവിന്‍റെ ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് കാണാം. 

നിഗമനം

അഖിലേഷ് യാദവിന് നേരെ കന്നൌജില്‍ ചെരുപ്പ് എറിഞ്ഞു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. വൈറല്‍ വീഡിയോയില്‍ കാണുന്നത് ചെരുപ്പല്ല പൂമാലകളും പുഷ്പങ്ങളുമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന പ്രചരണം വ്യാജം…

Fact Check By: K. Mukundan 

Result: False

Leave a Reply

Your email address will not be published. Required fields are marked *