ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ വരെ ബൈക്ക് യാത്ര ചെയ്ത പെൺകുട്ടി !

വിനോദം സഞ്ചാരം സാമൂഹികം
ചിത്രം കടപ്പാട്: India on Motorcycle ഫേസ്‌ബുക്ക് പേജ്

വിവരണം

കേരള മീഡിയ പാർട്ട്ണർ  എന്ന വെബ്സൈറ്റ്പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വസ്തുതയാണ് പരിശോധിക്കാൻ ശ്രമിക്കുന്നത്. വാർത്തയിൽ കാൻഡിഡ ലുയിസ് എന്ന പേരുള്ള  ഒരു പെൺകുട്ടി ബൈക്കിൽ ഇന്ത്യയിൽ നിന്നും  ഓസ്ട്രെലിയ വരെ യാത്ര ചെയ്തു. യാത്ര പൂർത്തീകരിക്കാൻ  6 മാസത്തോളം താമസമെടുത്തു.കൂടാതെ തനിയെ യാത്ര നടത്തുന്നതുകൊണ്ട് വാഹനത്തിന് കേടുപാട് സംഭവിച്ചാൽ നന്നാക്കാൻ അത്യാവശ്യം മെക്കാനിക്കും മിടുക്കി പഠിച്ചു. മാത്രമല്ല  രാത്രി യാത്ര നടത്തുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എല്ലാം മുൻകൂട്ടി മനസിലാക്കി.

തനിയെ ഒരു പെൺകുട്ടി ബൈക്കിൽ ഇത്ര ദൂരയാത്ര ചെയ്യുന്നത്  അതിശയമുള്ള കാര്യം  തന്നെയാണ്. പക്ഷെ ഇത് സത്യം ആണോ? നമുക്ക് അന്വേഷിക്കാം.

Kerala Media Partner.com
Archived Link

വസ്തുത വിശകലനം

ഒരു പെൺകുട്ടി തനിയെ ഇത്ര നീണ്ട യാത്ര ബൈക്കിൽ ചെയുന്നത്  തീർച്ചയായും  വാർത്ത പ്രാധാന്യമുള്ള സംഭവമാണ്. അതു കൊണ്ട് വാർത്തയെ കുറിച്ച്‌  ഗൂഗിളിൽ അന്വേഷിച്ചു. അതിന്റെ  വിശദാംശങ്ങൾ  താഴെ കൊടുത്തിരിക്കുന്നു.

ഞങ്ങൾക്ക്  ഈ പെൺകുട്ടിയുടെ ഫേസ്ബുക്ക് പേജ് അന്വേഷണത്തിൽ  ലഭിച്ചിരുന്നു.. India on Motorcycle ആണ് പേജിന്റെ പേര്. കാൻഡിഡ 2018 ഒക്ടോബർ ഏഴിനാണ്  ബൈക്ക് യാത്ര ആരംഭിച്ചത്. ഈ യാത്രയുടെ  ഫ്ലാഗ് ഓഫ്‌ വീഡിയോ കാൻഡിഡ അവളുടെ ഫെസ്ബൂക്ക് പേജിൽ പങ്കു  വെച്ചിട്ടുണ്ടായിരുന്നു . ഇതാണ് ആ വീഡിയോ:

Archived Link

9 രാജ്യങ്ങളിലൂടെ സഞ്ചരിച്ചശേഷം  4 മാര്‍ച്ച്‌ 2019ന് ഇൻഡോനേഷ്യയിലെ യിലെ ബാലി ദ്വീപിലെത്തിച്ചേർന്നു. അവിടെനിന്നും  കാൻഡിഡ അവളുടെ ബൈക്ക് കപ്പല്‍ വഴി ഓസ്‌ട്രേലിയയിലേയ്ക്ക് അയച്ചു..

Archived Link

ഇതിനെക്കുറിച്ച്  കാൻഡിഡ അവളുടെ ബ്ലോഗിലും വിശദാംശങ്ങൾ  നൽകിയിട്ടുണ്ട്.. ബ്ലോഗ്‌ സന്ദർശിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

India On Motorcycle.com
Archived Link

ഇപ്പോൾ യാത്ര അവസാനത്തെ ഘട്ടത്തിൽ ആണ്. ഇനി വെസ്റ്റേൺ ഓസ്‌ട്രേലിയ മുതൽ  സിഡ്നി വരെ ഉള്ള യാത്രയാണ് അവശേഷിക്കുന്നത്

അവലംബം:

The HinduArchived Link
Bajaj AutoArchived Link
TOIArchived Link

നിഗമനം

ഈ വാർത്ത പൂർണമായും സത്യമാണ്. ഈ പെൺകുട്ടി കഴിഞ്ഞ കൊല്ലം ഒക്ടോബർ മാസത്തിലാണ് ബൈക്ക് യാത്ര ബംഗ്ലൂരിൽ നിന്ന്  ആരംഭിച്ചത്. നിലവിലെ റിപ്പോർട്ടുകൾ  അനുസരിച്ച്‌  ഇപ്പോൾ കാൻഡിഡ ഓസ്ട്രേലിയ എത്തി.  ഇപ്പോൾ യാത്രയുടെ അവസാനത്തെ അവസാന ഘട്ടത്തിലാണ് കാൻഡിഡ  

Avatar

Title:ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ വരെ ബൈക്ക് യാത്ര ചെയ്ത പെൺകുട്ടി !

Fact Check By: Harish Nair 

Result: True

 • 10
 •  
 •  
 •  
 •  
 •  
 •  
 •  
  10
  Shares