FACT CHECK: പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ – വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലക്കായി മാത്രമുള്ള ഹൃസ്വ പദ്ധതിയായിരുന്നു…

പ്രാദേശികം

പ്രചരണം 

കോവിഡ് മഹാമാരി മൂലം ഇക്കൊല്ലവും സ്കൂള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയാണ്. സാമ്പത്തികമയി പിന്നോക്കം നില്‍ക്കുന്ന പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യമായ സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറുകളോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സർക്കാർ സ്മാർട്ട് ഫോണുകൾ നൽകുന്നു ഇന്ന് തരത്തിൽ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ പലരും പങ്കുവച്ചിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്ററിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: 

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ സഹായ പദ്ധതി 

മാനദണ്ഡങ്ങൾ 

പി എച്ച് എച്ച് എ വൈ കാർഡിൽ ഉൾപ്പെട്ടവർ ആയിരിക്കണം 

ഇവർക്ക് മുൻഗണന 

അനാഥർ മാ

താപിതാക്കളിൽ ഒരാൾ കിടപ്പുരോഗി 

സിംഗിൾ പാരന്‍റ്  

വികലാംഗർ 

പെൺകുട്ടികൾക്ക് മുൻഗണന പ്രത്യേക

 ദുർബല ആദിവാസി വിഭാഗത്തിൽ പെട്ടവർക്കും മുൻഗണന 

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാർ കാർഡ് റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 15ന് വൈകിട്ട് അഞ്ചിനകം അവരവർ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം ഇത്രയുമാണ് പോസ്റ്ററിൽ ഉള്ളത്. 

Archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു.  ഇത്തരത്തിൽ ഒരു പദ്ധതി സർക്കാർ പൊതുവായി മുന്നോട്ട് വെച്ചിട്ടില്ല എന്നതാണ് വസ്തുത.  വിശദാംശങ്ങള്‍ ഇങ്ങനെ 

വസ്തുതാ അന്വേഷണം 

സർക്കാർ ഇങ്ങനെ ഒരു പദ്ധതി പൊതുവായി  മുന്നോട്ടു വെക്കുകയാണെങ്കിൽ അത് ഒന്നുകിൽ സർക്കാർ സർക്കുലർ ആയി പുറത്തിറക്കും. അതിനുശേഷം മാധ്യമങ്ങൾ ഇത് വാർത്തയായി നൽകും. എന്നാൽ ഇങ്ങനെ ഒരു സർക്കുലർ സർക്കുലർ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. എന്നാല്‍ ഇത്തരത്തിൽ ഒരു വാർത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയത് ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ പാലക്കാട് ഇങ്ങനെയൊരു പദ്ധതി നല്‍കിവരുന്നു എന്ന് അറിയിക്കുന്നുണ്ട്. 

ഞങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്നും ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചത് ഇങ്ങനെ ഒരു പദ്ധതി സർക്കാർ മുന്നോട്ടു വച്ചിട്ടില്ല എന്നാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പ്രചാരണത്തിന് ആധാരം പാലക്കാട് ജില്ലയിലെ നിര്‍ദ്ധനരായ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ കുറച്ചു കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിയ പദ്ധതിയാണ് എന്നും മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.  കേരള സര്‍ക്കാര്‍ ഇത്തരത്തിൽ ഒരു പദ്ധതി മുന്നോട്ടു വെക്കുകയാണെങ്കിൽ അത് അറിയിപ്പായി പൊതുജനങ്ങൾക്ക് നൽകുന്നതായിരിക്കും. ഇതുവരെ ഇങ്ങനെ ഒരു പദ്ധതി സർക്കാർ മുന്നോട്ട് വെച്ചിട്ടില്ല.  ഇതാണ് ഞങ്ങൾക്ക് ലഭിച്ച മറുപടി. 

പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ പാലക്കാട് ജില്ലാ ഇൻഫോർമേഷൻ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അസ്സിസ്റ്റന്‍റ്   ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: പാലക്കാട് ജില്ലയിലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഒരു പദ്ധതി ആയിരുന്നു ഇത്. ഏകദേശം 300 കുട്ടികള്‍ക്ക് ഇതുവരെ പദ്ധതിയുടെ പ്രയോജനം നല്‍കാനായി. പദ്ധതിയുടെ ഫണ്ട് പട്ടിക ജാതി വികസന മന്ത്രാലയത്തിന്‍റെതല്ല. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍റെ സി എസ്.ആര്‍. ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. ഫണ്ട് അപര്യാപ്തത മൂലം പദ്ധതി ഇപ്പോള്‍ നിലവിലില്ല. ഇത് പാലക്കാട് ജില്ലയിലേയ്ക്ക് മാത്രമായിരുന്നു. മറ്റ് ജില്ലകളിലെ വിദ്യാര്‍ഥികള്‍ പദ്ധതി ആനുകൂല്യത്തിന് അര്‍ഹരല്ല. ആനുകൂല്യം ലഭ്യമാകുമോ എന്നന്വേഷിച്ച് ഞങ്ങള്‍ക്ക് നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ നിലവില്‍ ആര്‍ക്കും ലഭ്യമല്ല എന്നാണ് അറിയിക്കാനുള്ളത്.”

പദ്ധതിയെ കുറിച്ച് പാലക്കാട് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ പോസ്റ്റ് താഴെ കൊടുക്കുന്നു:

archived link

ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത് കേരള സർക്കാർ പട്ടികജാതി പട്ടികവർഗക്കാർ വർഗ്ഗ വിദ്യാർഥികൾക്കായി സ്മാർട്ട്ഫോൺ സഹായ പദ്ധതി എന്ന പേരിൽ യാതൊരു പദ്ധതിയും മുന്നോട്ടു വച്ചിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതൊക്കെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാർത്തകളാണ്.

നിഗമനം 

പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.  കേരള സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സ്മാർട്ട്ഫോൺ സഹായ പദ്ധതി എന്ന പേരിൽ യാതൊരു പദ്ധതിയും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പാലക്കാട് ജില്ലയില്‍ മാത്രമായി വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു ഹൃസ്വകാല പദ്ധതി നടപ്പിലാക്കിയിരുന്നു എങ്കിലും ഇപ്പോള്‍ പ്രസ്തുത പദ്ധതി നിലവില്‍ ഇല്ല.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ – വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലക്കായി മാത്രമുള്ള ഹൃസ്വ പദ്ധതിയായിരുന്നു…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •