
വിവരണം
ബിഹാറിലെ ബെഗുസാരായിൽ മരണമടഞ്ഞ ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം മതാചാരപ്രകാരം അടക്കം ചെയ്യുന്നത് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ നേതൃത്വത്തിൽ ആർഎസ്എസുകാർ തടഞ്ഞു. ഭയന്നു പോയ കുടുംബത്തിന് തുടർന്ന്, ഹിന്ദുമതാചാരപ്രകാരം മൃതശരീരം സംസ്ക്കരിക്കേണ്ടി വന്നു.
കേരളത്തിലെ കത്തോലിക്ക സഭക്കാർക്ക് ടിപ്പു സുൽത്താൻ മുതൽ ലൗ ജിഹാദിന്റെ വരെ നിരവധി കാര്യങ്ങൾ ഉള്ളതിനാൽ ഈ വക കാര്യങ്ങളിലൊന്നും താൽപര്യം കാണാനിടയില്ല.ബിഹാറിലെ ബെഗുസാരായിൽ മരണമടഞ്ഞ ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം മതാചാരപ്രകാരം അടക്കം ചെയ്യുന്നത് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ നേതൃത്വത്തിൽ ആർഎസ്എസുകാർ തടഞ്ഞു. ഭയന്നു പോയ കുടുംബത്തിന് തുടർന്ന്, ഹിന്ദുമതാചാരപ്രകാരം മൃതശരീരം സംസ്ക്കരിക്കേണ്ടി വന്നു.
എന്ന വിവരണത്തോടെ ടെലിവിഷൻ ചാനലിൽ വന്ന വാർത്തയുടെ സ്ക്രീന്ഷോട്ടുമായി പ്രചരിപ്പിക്കുന്ന വാർത്ത ഇങ്ങനെയാണ്: ബീഹാറിൽ ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം മതാചാര പ്രകാരം അടക്കം ചെയ്യുന്നത് ഹിന്ദുത്വ തീവ്രവാദികൾ തടഞ്ഞു. തുടർന്ന് ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചു.

archived link | FB post |
ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ തെറ്റിധാരണ സൃഷ്ടിക്കുന്നതാണ് വാർത്തയുടെ യാഥാർഥ്യം മറ്റൊന്നാണ്. എന്താണെന്ന് നോക്കാം
വസ്തുതാ വിശകലനം
ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി. പ്രമുഖ ന്യൂസ് ഏജൻസിയായ എഎൻഐ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം മരണപ്പെട്ട ഹിന്ദു സ്ത്രീയുടെ കുടുംബത്തെ ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്താൻ ഗിരിരാജ് സിംഗ് സഹായിച്ചു. ക്രിസ്ത്യൻ ആചാര പ്രകാരം അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്ന വ്യക്തിയെക്കുറിച്ച് ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഹിന്ദു ആചാരപ്രകാരം അമ്മയെ സംസ്‌കരിക്കാൻ അവർ ആ വ്യക്തിയോട് അഭ്യർത്ഥിച്ചു.
താൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായും ശവസംസ്കാരത്തിന് സഹായിക്കാൻ മറ്റാരുമില്ലാത്തതിനാൽ, ക്രിസ്ത്യൻ ശവസംസ്കാര ചടങ്ങുകൾ അനുസരിച്ച് അമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബജരംഗ് ദാല്‍ പ്രവര്‍ത്തകര്‍ വിവരം മന്ത്രി ഗിരിരാജ് സിംഗിനെ അറിയിക്കുകയും അദ്ദേഹം ഈ വ്യക്തിയോട് ഹിന്ദുമത വിശ്വാസിയായ അമയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം സാംസ്ക്കാരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. “ആനുകൂല്യങ്ങൾക്ക് വേണ്ടി മതപരിവർത്തനം ചെയ്യുന്നത് തടയാൻ നിയമങ്ങളുടെ ആവശ്യമുണ്ട്. നമ്മുടെ മതത്തെ സംരക്ഷിക്കണം”. മതത്തേക്കാൾ വലിയ ഒന്നും തന്നെയില്ലെന്നും കേന്ദ്രമന്ത്രി സിംഗ് പറഞ്ഞു.
ഹിന്ദു ആചാരമനുസരിച്ച് സ്ത്രീയുടെ മൃതദേഹം സിമാരിയ ശ്മശാനത്തിൽ സംസ്‌കരിച്ചു.”

ഈ സംഭവത്തെ കുറിച്ച് വിശദമായ വാർത്ത എബിപി ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിൽ മരിച്ച സ്ത്രീയുടെ മകൻ ഇങ്ങനെ പറയുന്ന വീഡിയോ ദൃശങ്ങള്‍ കാണാം: “ആദ്യം ഞങ്ങൾ ഹിന്ദുക്കളായിരുന്നു. പിന്നീട് ഞാൻ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തു. അമ്മ ഹിന്ദുമത വിശ്വാസിയാണ്. തുടർന്ന് ഈ വ്യക്തി ക്രൈസ്തവ ആചാര പ്രകാരം മൃതദേഹം സംസ്‌കരിക്കാൻ ശ്രമിക്കുന്നതിനിടെ ബജ്‌രംഗ് ദൾ പ്രവർത്തകർ എത്തുകയും ഹിന്ദു ആചാര പ്രകാരം മൃതദേഹം സംസ്ക്കരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്ത് ചെയ്യണമെന്ന് ആശങ്കയിലായി വ്യക്തിയെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നേരിട്ടു വന്നു കാണുകയും ഹിന്ദു ആചാര പ്രകാരം മൃതദേഹം സംസ്ക്കരിക്കാനുള്ള എല്ലാ സഹായങ്ങളും, വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് മൃതദേഹം ഹിന്ദു ആചാര പ്രകാരം സംസ്‌ക്കരിച്ചു. ഇതാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ക്രിസ്തുമത വിശ്വാസിയായ സ്ത്രീയെ പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ ആര്‍എസ്‌എസ് കാര്‍ തടയുകയോ ഭയന്നുപോയ കുടുംബത്തെ നിര്‍ബന്ധപൂര്‍വം ഹിന്ദു ആചാര പ്രകാരം സാംസ്ക്കാരിക്കുകയോ അല്ല ഉണ്ടായത്. തെറ്റായ വിവരണത്തോടെയാണ് സംഭവം പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.
മരിച്ചത് ക്രിസ്തു മതത്തിൽ പെട്ട സ്ത്രീയായിരുന്നു എന്ന് ഇതേപ്പറ്റി പുറത്തുവന്ന വാർത്തകളിലൊന്നും പരാമർശമില്ല. മരിച്ച സ്ത്രീ ഹിന്ദുമതത്തിൽ പെട്ട ആളായിരുന്നുവെന്ന് അവരുടെ മകൻ തന്നെ പറഞ്ഞതായി വാർത്തകളുണ്ട്.
നിഗമനം
ഈ പോസ്റ്റിലെ വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്.മരിച്ച സ്ത്രീയുടെ മകൻ ഹിന്ദു മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തയാളും മരിച്ച സ്ത്രീ ഹിന്ദുമതക്കാരിയും ആയിരുന്നു. ആരും സഹായിക്കാനില്ലാത്തതിനാൽ ക്രൈസ്തവ ആചാര പ്രകാരം ഇയാൾ മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങിയതിനെ തുടർന്ന് ബജ്‌രംഗ്ദൾ പ്രവർത്തകർ ഇടപെടുകയും അവർ അറിയിച്ചതിനെ തുടർന്ന് ഹിന്ദു മതാചാര പ്രകാരം സംസ്‌കരിക്കാൻ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് സഹായങ്ങൾ നൽകുകയുമാണുണ്ടായത്.

Title:‘ബീഹാറിൽ ക്രിസ്ത്യൻ സ്ത്രീയുടെ മൃതദേഹം മതാചാര പ്രകാരം അടക്കം ചെയ്യുന്നത് ഹിന്ദുത്വ തീവ്രവാദികൾ തടഞ്ഞു’ എന്ന വാർത്തയുടെ വസ്തുത ഇതാണ്…
Fact Check By: Vasuki SResult: False
