ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…

രാഷ്ട്രീയം

സാങ്കല്പിക ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായുടെ പേരില്‍ പല പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷിച്ചു വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ ഇനി ഒരു പോസ്റ്റ്‌ കൂടി ഞങ്ങള്‍ക്ക് ഫേസ്ബൂക്കില്‍ ലഭിച്ചു. ഈ പോസ്റ്റില്‍ താഴെ നല്‍കിയ വീഡിയോ ഉണ്ട് ഒപ്പം ഇപ്രകാരമുള്ള വാചകവും:

 “B.j.p. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദിയും സ്ഥാനത്തും അസ്ഥാനത്തും ദേശസ്നേഹം വിളമ്പുന്ന

സങ്കപുത്രന്മാരും എന്ത് പറയുന്നു?”

FacebookArchived Link

അനില്‍ ഉപാധ്യായ് എന്ന ബിജെപി എം.എല്‍.എ മഹാത്മാഗാന്ധിയുടെ വധം പുനരവതരിപ്പിച്ചു എന്നാണ് നമുക്ക് പോസ്റ്റിലൂടെ മനസിലാവുന്നത്. പോസ്റ്റിന്‍റെ ഒപ്പം നല്‍കിയ വീഡിയോയില്‍ കാവി സാരി അണിഞ്ഞ ഒരു സ്ത്രി കയ്യില്‍ തോക്ക് പിടിച്ച് രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ പ്രതിരൂപത്തിനെ വെടി വെച്ചു കൊല്ലുന്ന ദ്രിശ്യങ്ങലാണ് നാം കാണുന്നത്. ഇതിന്‍റെ ഇടയില്‍ മഹാത്മാഗാന്ധിയെ വധിച്ച നാഥുരാം ഗോഡ്സയെ ഇവര്‍ ജയ്‌ വിളിക്കുന്നതും നമുക്ക് കേള്‍ക്കാം. പക്ഷെ ബിജെപി എം. എല്‍.എ അനില്‍ ഉപധ്യായ് എന്നൊരു വ്യക്തി യഥാര്‍ഥത്തില്‍ ഇല്ല. ഞങ്ങള്‍ ഇതിനു മുമ്പേ നടത്തിയ പല അന്വേഷണങ്ങളില്‍ ഇത് തെളിയിച്ചിട്ടുണ്ട്. താഴെ അനില്‍ ഉപാധ്യായയുടെ മോകളില്‍ നടത്തിയ ചില അന്വേഷണങ്ങളുടെ ലിങ്ക് നല്‍കിട്ടുണ്ട്.

പോസ്റ്റിലെ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

 ഈ വീഡിയോയിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബി.ബി.സി പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

BBC

വാര്‍ത്ത‍യില്‍ നല്‍കിയ വിവരം പ്രകാരം, മഹാത്മാഗാന്ധിയെ വെടിവെച്ച നാഥുരാം ഗോഡ്സെക്ക് ജയ്‌ വിളിക്കുന്ന ഇവര്‍ ഹിന്ദു മഹാസഭയുടെ അംഗങ്ങളാണ്. സംഭവം കഴിഞ്ഞ കൊല്ലം ജനുവരി 30നാണ് ഈ സംഭവം നടന്നത്. നാഥുരാം ഗോഡ്സെ മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നതിന്‍റെ ആഘോഷം പ്രകടിപ്പിക്കാനായി ഹിന്ദു മഹാസഭ ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ചു. തോക്ക് പിടിച്ച് മഹാത്മാഗാന്ധിയെ വെടിവെക്കുന്ന സ്ത്രിയുടെ പേര് പൂജ പാണ്ടേ എന്നാണ്. ഇവരുടെ ഈ കൃത്യത്തിന്‍റെ വീഡിയോ വൈറല്‍ ആയതിനു ശേഷം പലരും രോഷം പ്രകടിപ്പിച്ചു. ഇതിനു ശേഷം പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തു. പിന്നീട് ഇവരില്‍ ഒമ്പത് പേരെ പോലീസ് കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ പിടികുടി.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. അനില്‍ ഉപാധ്യായ് എന്ന പേരുള്ള ബിജെപി എം.എല്‍.എയില്ല. വീഡിയോയില്‍ നാം കാണുന്നത് കഴിഞ്ഞ കൊല്ലം ഹിന്ദു മഹാസഭ നടത്തിയ ഗാന്ധി വധത്തിന്‍റെ പുനരവതരണമാണ്.

Avatar

Title:ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •