RAPID FC: ഗുജറാത്തില്‍ ഒരു പാര്‍സി സ്ത്രി ഒരേ സമയത്ത് പ്രസവിച്ച 11-കുഞ്ഞുങ്ങളുടെ ചിത്രമാണോ ഇത്…?

കൌതുകം

വിവരണം

വാട്ട്സാപ്പില്‍ ഈയിടെയായി ഒരു ചിത്രം ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയുടെ ഒപ്പം ഒരു ശബ്ദ സന്ദേശവുമുണ്ട്. ശബ്ദ സന്ദേശം താഴെ നല്‍കിയിട്ടുണ്ട്.

മുകളില്‍ നല്‍കിയ ഓഡിയോ ക്ലിപ്പില്‍ വാദിക്കുന്നത് ഈ കുട്ടികള്‍ ഗുജറാത്തിലെ സൂറത്തില്‍ ഒരു പാര്‍സി സ്ത്രീക്ക് ഒരേ സമയത്ത് ജനിച്ച 11 കുഞ്ഞുകളുടെ ചിത്രമാണ് ഇത്. എന്നാല്‍ ഈ അല്ഭുതതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ വ്യജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുതയെന്ന് നമുക്ക് അറിയാം.

വസ്തുത അന്വേഷണം

 ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം പ്രസിദ്ധികരിച്ച ബ്ലോഗ്‌ ലഭിച്ചു. ഈ ചിത്രം സൂറത്തിലെ നാട്കര്‍നി ഐ.വി.എഫ്. ക്ലിനിക്കില്‍ 11 നവംബര്‍ 2011ന് 11 വ്യത്യസ്ത അമ്മമാര്‍ക്ക് ജനിച്ച 13 കുഞ്ഞുങ്ങളുടെ ചിത്രമാണ്. ബ്ലോഗില്‍ ഇതിനെ കുറിച്ച് വിവരം നല്‍കിട്ടുണ്ട്.

Nadkarni IVF blogArchived Link

11.11.11 അതായത് 11 നവംബര്‍ 2011ന് ജനിച്ച ഈ കുഞ്ഞുങ്ങളെ 11.11.11 ബേബീസ് എന്നാണ് ഹോസ്പിറ്റലുകാര്‍ പേരിട്ടത്. ഡോ. പൂർണിമ നാട്കര്‍നി സൂറത്തില്‍ 21st Century Hospital & Test Tube Baby Centre എന്ന ആശുപത്രി നടത്തുന്നു. ഈ ആശുപത്രിയില്‍ ഐ.വി.എഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗര്‍ഭണിയായ 11 സ്ത്രികൾ പ്രസവിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് ബ്ലോഗില്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 2 സ്ത്രികൾ ജന്മം നല്‍കിയത് ഇരട്ടകളാണ്. ഇത് ഒരു ദിവസം ജനിച്ച ഏറ്റവും അധിക ടെസ്റ്റ്‌ ട്യൂബ് ബേബീസിന്‍റെ ലോക റെക്കോര്‍ഡ്‌ ആണ്, എന്ന് ഡോ. നാട്ക൪നി അറിയിക്കുന്നു.

Nadkarni IVF blogArchived Link

ഒരു പാര്‍സി സ്ത്രി ഒരേ സമയത്ത് സൂറത്തില്‍ 11 കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി എന്ന് ആരോ ദേശിയ ന്യുനപക്ഷ കമ്മീഷനെ മെയിലിലൂടെ അറിയിച്ചു. ഈ തമാശ സത്യമാണ് എന്ന് കരുതി ദേശിയ ന്യുനപക്ഷ കമ്മീഷന്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ വാര്‍ത്ത‍യും ഈ ചിത്രവും പ്രസിദ്ധികരിച്ചു. പിന്നീട് ഈ വാര്‍ത്ത‍ വ്യജമാണെന്ന് മനസിലായപ്പോള്‍ വെബ്‌സൈറ്റില്‍ നിന്ന് ഈ വാര്‍ത്ത‍ നീക്കുകയുണ്ടായി.

The TelegraphArchived Link

നിഗമനം

കുട്ടികളുടെ ചിത്രത്തിനോടൊപ്പം ഗുജറാത്തില്‍ ഒരു പാര്‍സി സ്ത്രി ഒരേ സമയത്ത് 11 കുട്ടികളെ ജന്മം നല്‍കി എന്ന തരത്തില്‍ വാട്ട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം പൂർണമായി തെറ്റാണ്. 11 നവംബര്‍ 2011ന് സൂറത്തിലെ 21st Century Hospital & Test Tube Baby Centre എന്ന ആശുപത്രിയില്‍ ഐ.വി.എഫ് ക്ലിനിക്കില്‍ ജനിച്ച 13 കുഞ്ഞുങ്ങളുടെ ചിത്രമാണ് വൈറല്‍ സന്ദേശത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 2011ല്‍ സുരത്തിലെ നാട്ക൪നി ഐ.വി.എഫ്. സാങ്കേതികവിദ്യ ഉപയോഗിച്ച് ഗര്‍ഭണിയായ 11  വ്യത്യസ്ത സ്ത്രീകൾ പ്രസവിച്ച കുഞ്ഞുങ്ങളാണ് നമ്മള്‍ ചിത്രത്തില്‍ കാണുന്നത്. 

Avatar

Title:RAPID FC: ഗുജറാത്തില്‍ ഒരു പാര്‍സി സ്ത്രി ഒരേ സമയത്ത് പ്രസവിച്ച 11-കുഞ്ഞുങ്ങളുടെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •