ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്ട്‌ പ്രകാരം കൊറോണവൈറസിനെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ടാല്‍ ശിക്ഷയാക്കില്ല; സത്യാവസ്ഥ അറിയൂ…

Coronavirus ദേശിയം

കൊവിഡ്‌-19 രോഗം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി എടുത്ത കര്‍ശന നടപടികളില്‍ ഒന്നാണ് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍. എന്നാല്‍ ലോക്ക് ഡൌനിന്‍റെ പശ്ച്യതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വ്യാജ വാര്‍ത്ത‍കളുടെ പ്രചരണം നടക്കുകയാണ്. ഇതില്‍ വ്യാജ വാര്‍ത്ത‍കളുടെ ഹോട്ട്സ്പോട്ട് എന്നാല്‍ വാട്ട്സ്സാപ്പ് ആണ്. വാട്ട്സ്സാപ്പിലൂടെ കോവിഡ്‌-19, ലോക്ക് ഡൌണ്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള പല തെറ്റായ സന്ദേശങ്ങള്‍  പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ ആക്ട്‌ പ്രകാരം കൊറോണവൈറസിനെ സംബന്ധിച്ച് പോസ്റ്റ്‌ ഇടുന്നവരെ ജയിലിലിടും എന്ന തരത്തിലുള്ള സന്ദേശം. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വരുന്ന പുതിയ നിയമ പ്രകാരമാണ് ഈ നടപടി എടുക്കാന്‍ പോകുന്നത് എന്നും ചില സന്ദേശങ്ങളില്‍ അറിയിക്കുന്നു. പല തരത്തിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ശരിയായ ലിങ്കുകളും വീഡിയോകളും ഉപയോഗിച്ചിട്ടും പലരും ഈ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോകളും ലിങ്കുകള്‍ക്കും സന്ദേശവുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ സന്ദേശത്തില്‍ പറയുന്നത് എനിട്ട്‌ അത് എത്രത്തോളം സത്യമാണ് നമുക്ക് നോക്കാം.

വിവരണം

വാട്ട്സാപ്പ് സന്ദേശങ്ങള്‍

ഫെസ്ബൂക്ക് പോസ്റ്റുകള്‍-

Facebook Archived Link

Facebook

പോസ്റ്റില്‍/സന്ദേശത്തില്‍ എഴുതിയ വാചകം : “*ഇന്ന് രാത്രി 12 മണി മുതൽ ഗവണ്മെന്‍റിന്‍റെ പുതിയ നിയമം രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നു.*

Disaster Management Act പ്രകാരം ഗവണ്മെന്റ് ഡിപാർട്ട്മെന്‍റുകൾക്കല്ലാതെ ഒരു പൗരനും കൊറോണ വൈറസുമായി ബന്ധപ്പെട്ട മെസ്സേജുകൾ സ്വയം പോസ്റ്റ് ചെയ്യാനോ മറ്റുള്ള മീഡിയകളിൽ നിന്നും ഫോർവേഡ് ചെയ്യാനോ പാടുള്ളതല്ല. ഇത് നിങ്ങൾക്ക് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

ഗ്രൂപ്പ് അഡ്മിൻസിനോട് ഈ ഗൗരവമായ കാര്യം ജനങ്ങളെ അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പിന്‍റെ ഉത്തരവാദിത്വപ്പെട്ട മുഴുവൻ മെംബർമാരെയും ഇതിനാൽ അറിയിക്കുന്നു. രാജ്യത്തിന്‍റെ നല്ല തീരുമാനങ്ങളെ മാനിക്കുക, ഓരോ പൗരന്‍റെയും കടമയാണ് എന്നു കൂടി ഓർമ്മപ്പെടുത്തുന്നു.”

വസ്തുത അന്വേഷണം

ഈ സന്ദേശത്തിന്‍റെ അന്വേഷണം നടത്താനായി ഞങ്ങള്‍ ഗൂഗിളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം 24 മാര്‍ച്ച്‌ 2020ന് രാജ്യത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യപ്പിച്ചതിന്‍റെ ഉത്തരവ് ലഭിച്ചു. ഈ ഉത്തരവ് പ്രകാരം രാജ്യം മുഴുവന്‍ 21 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്ട്‌ 2005 പ്രകാരമാണ്. പക്ഷെ ഈ ഉത്തരവില്‍ സര്‍ക്കാര്‍ ഏജന്‍സികളെ വിട്ടു മറ്റാരും കൊറോണവൈറസിനെ കുറിച്ച് പോസ്റ്റിട്ടാല്‍ അറസ്റ്റ് ചെയ്യപെടും എന്ന യാതൊരു വകുപ്പും നല്‍കിട്ടില്ല. ഞങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ ആക്ട്‌ 2005 പരിശോധിച്ചു. ഇതില്‍ സര്‍ക്കാര്‍ അല്ലാതെ മറ്റേ ആരും പോസ്റ്റ്‌ ഇട്ടാല്‍ നടപടിയുണ്ടാകും എന്ന തരത്തില്‍ യാതൊരു വകുപ്പും കണ്ടെത്തിയില്ല. പക്ഷെ ദുരന്തകാലത്ത് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ വ്യാജ പ്രചരണം നടത്തിയാല്‍ നിയമ നടപടിയുണ്ടാകും എന്നത് എഴുതിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ പ്രചാരണത്തിന് ഒരു കൊല്ലം വരെ തടവും പിഴയുമാണ് ശിക്ഷ പറഞ്ഞിരിക്കുന്നത്. 

ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ ആക്ട്‌ പ്രകാരം കൊറോണവൈറസിനെ സംബന്ധിച്ച് പോസ്റ്റ്‌ ഇടുന്നവര്‍ ശിക്ഷ നേരിടേണ്ടി വരും  എന്ന തരത്തിലുള്ള സന്ദേശം പൂര്‍ണ്ണമായും തെറ്റാണെന്ന് അറിയിച്ചു കൊണ്ട് പ്രസ്സ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റു പ്രസിദ്ധീകരിച്ചിരുന്നു. 

pib factcheckarchived link

livelaw എന്ന നിയമ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന വെബ്സൈറ്റിന്റെ ലിങ്ക് സഹിതമാണ് പല പോസ്റ്റുകളും പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും livelaw അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കിയിരുന്നു. 

LiveLawIndiaarchived link

നിഗമനം

ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ ആക്ട്‌ 2005ല്‍ വന്ന നിയമമാണ്, ഇതൊരു പുതിയ നിയമമല്ല. ഈ നിയമ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യമെമ്പാടും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ കൊറോണവൈറസ്‌ വിഷയത്തില്‍ സര്‍ക്കാര്‍ ഏജന്‍സി അല്ലാതെ മറ്റാരെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍  പോസ്റ്റ്‌ ചെയ്താല്‍ നടപടിയുണ്ടാകും എന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ എവിടെയും എഴുതിട്ടില്ല.

Avatar

Title:ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്ട്‌ പ്രകാരം കൊറോണവൈറസിനെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ടാല്‍ ശിക്ഷയാക്കില്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •