ഫെയ്‌സ്ബുക്ക് അല്‍ഗോരിതം അപ്ഡേറ്റ് പോസ്റ്റുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

സാമൂഹികം

വിരവണം

പുതിയ ഫേസ്ബുക്ക് അല്‍ഗോരിതം…

( പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ )

എല്ലാം കച്ചവട തന്ത്രം

പുതിയ ഫേസ്ബുക്ക് നിയമങ്ങൾ കാരണം എന്റെ സുഹൃത്തുക്കളെയും, സഹോദരങ്ങളുടെയും നഷ്ടപ്പെടുന്നു… പലരും എന്നോട് ഇപ്പൊ പോസ്റ്റ് ഒന്നും കാണുന്നില്ലലോ എന്ന് പറയുമ്പോ ഞാൻ അത് അത്ര കാര്യം ആക്കിയിരുന്നില്ല… തുടക്കത്തിൽ ഞാൻ വിചാരിച്ചു ചിലർ എന്നെ ബ്ലോക്ക്‌ ചെയ്തതായിരിക്കും എന്ന്….

എന്റെ സുഹൃത്തുക്കൾ പോസ്റ്റുചെയ്യുന്ന എല്ലാ പോസ്റ്റുകളും ഞാൻ കാണുന്നുണ്ട് എന്ന് കരുതി .. എന്നാൽ ഞാൻ പല സുഹൃത്തുക്കളുടെ ടൈം ലൈനുകൾ പരിശോധിച്ചപ്പോൾ അവരുടെ എല്ലാ പോസ്റ്റുകളും ഞാൻ കാണുന്നില്ല എന്ന് മനസിലായി…

നമ്മളുടെ എല്ലാ സുഹൃത്തുക്കളിൽ നിന്നുള്ള എല്ലാ കുറിപ്പുകളും നമ്മള്‍ കാണാത്തത് എന്തുകൊണ്ട് എന്ന് ഈ കുറിപ്പ് വിശദീകരിക്കുന്നു….

ഞാന്‍ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താല്‍, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് വയ്ക്കാന്‍ കഴിയുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാല്‍ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അത് അങ്ങനെയല്ലെന്നു തെളിയിക്കുന്നു……

യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ന്യൂസ് ഫീഡ് ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണിക്കുന്നുള്ളൂ. എന്തെന്നാല്‍ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് ഒരു പുതിയ അൽഗോരിതം ഉപയോഗിക്കുന്നു. അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വയ്ക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു….

എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്സിനെയും ഞാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു…..

അതുകൊണ്ട് ഞാൻ നിങ്ങളോട് ഒരു ഉപകാരം ആവശ്യപ്പെടുകയാണ്……. നിങ്ങള്‍ ഈ പോസ്റ്റ് വയിക്കുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ എനിക്ക് ഒരു ഹ്രസ്വ അഭിപ്രായം നൽകുക… ഒരു “ഹലോ”, ഒരു “സ്റ്റിക്കർ” അല്ലെങ്കിൽ നിങ്ങള്ക്ക് ഇഷ്ടപ്പെട്ട എന്തും…. അപ്പോള്‍ എൻറെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും…..

എന്റെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ ഫെയ്സ്ബുക്ക്ന്‍റെ നിയന്ത്രണം എനിക്ക് മറികടക്കണം!!

നിങ്ങളുടെ ടൈം ലൈന്നില്‍ ഈ പോസ്റ്റ് പകർത്തി ഒട്ടിക്കാൻ മടിക്കേണ്ടതില്ല…

അതുവഴി നിങ്ങള്‍ക്കും ഫേസ്ബുക്കിന്റെ ഈ പുതിയ അല്‍ഗോരിതം മറികടക്കുവാനും നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായി ആശയവിനിമയം സാധ്യമാകുന്നതുമാണ്…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രധാനമായും മലായളികള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിന്‍റെ അല്‍ഗോരിതത്തില്‍ മാറ്റം വന്നു എന്നതാണ്. അല്‍ഗോരിതത്തില്‍ മാറ്റം വന്നതിനാല്‍ ഇനിമുതല്‍ ചുരക്കം ചിലരില്‍ നിന്നുമുള്ള പോസ്റ്റുകള്‍ മാത്രമെ ന്യൂസ് ഫീഡില്‍ കാണാന്‍ സാധിക്കുകയുള്ളു എന്നും സുഹൃത്തുക്കളുടെ അപ്ഡേറ്റുകള്‍ ഇതിനാല്‍ കാണാന്‍ കഴിയില്ലെന്നുമൊക്കെയാണ് അവകാശവാദം. ഇത് സംഭവിക്കാതിരിക്കാന്‍ സുഹൃത്തുക്കള്‍ എന്തെങ്കിലും കമന്‍റ് ചെയ്ത് കുത്തോ കോമയോ അല്ലെങ്കില്‍ ഒരു സ്റ്റിക്കറോ ഇട്ട് പ്രശ്നത്തെ മറികടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരാണ് പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത്. സൈഫാന്‍ സലാഹുദീന്‍ എന്ന വ്യക്തി ഇത്തരമൊരു പോസ്റ്റില്‍ ഇതെകുറിച്ചുള്ള വിവരങ്ങള്‍ പകര്‍ത്തി ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതിന്‍റെ സ്ക്രീന്‍ഷോട്ടും കാണാം.

Facebook PostArchived Link

എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ഇത്തരമൊരു അല്‍ഗോരിതം അപ്ഡേറ്റിന്‍റെ പേരില്‍ സുഹൃത്തുക്കളെ നഷ്ടമാകുകയും അവരുടെ പോസ്റ്റുകള്‍ കാണാന്‍ സാധിക്കാതെ വരികയും ചെയ്യുമോ? ഇതിനെ മറികടക്കാന്‍ പോസ്റ്റിന് കീഴില്‍ കമന്‍റ് ഇട്ടാല്‍ മതിയെന്ന് ഫെയ്‌സ്ബുക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ?

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ യഥാര്‍ഥത്തില്‍ ഒരു നിശ്ചിത എണ്ണത്തിലുള്ള പോസ്റ്റുകള്‍ മാത്രമാണ് അല്ലെങ്കിലും കാണിക്കാറുള്ളു. അത് ഏറെ കാലങ്ങളായി തന്നെ തുടരുന്നതാണ് എന്ന് റാങ്കിങിലെ പ്രൊഡെക്ട് മാനേജറായ രമ്യ സേതുരാമന്‍ ഇന്‍ഡിപെന്‍ഡന്‍റ്.യുകെ എന്ന മാധ്യമത്തിനോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിശ്ചിത പോസ്റ്റുകള്‍ കാണിക്കുന്നത് ഏറെ കാലങ്ങളായി തുടര്‍ന്നു പോകുന്ന നടപടികളാണ്. അതിലധികം കാണിക്കാനുള്ള സ്ഥലമില്ലാത്തത് കൊണ്ട് തന്നെയാണ് അടുത്ത സുഹൃത്തുകളുടേയോ പ്രധാനപ്പെട്ടതോ ആയ പോസ്റ്റുകള്‍ മാത്രം ന്യൂസ് ഫീഡില്‍ കാണിക്കുന്നത്. 5,000 പേരെയാണ് ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളാക്കാന്‍ കഴിയുന്നത് ഇതിന് പുറമെ പേജുകളും ഫോളോ ചെയ്യുന്ന വ്യക്തികളുടെ അപ്ഡേറ്റുകളും എല്ലാം വരും. ഇതെല്ലാം ഒരുമിച്ച് കാണിക്കുകയെന്നത് പ്രായോഗികമല്ല. നമ്മള്‍ സ്ഥിരമായി സംവദിക്കുകയും ആശയവിനിമയും നടത്തുകയും ചെയ്യുന്നവരുടെ പോസ്റ്റുകളാണ് പലപ്പോഴും ഫീഡില്‍ കാണാന്‍ കഴിയുന്നത്. നിങ്ങള്‍ക്ക് കാണേണ്ടതും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ തന്നെയാണ് എന്നതുകൊണ്ടാണ് കൃത്യമായി പരിശോദിച്ച് പോസ്റ്റുകള്‍ ഫീഡില്‍ എത്തിക്കുന്നത്. അല്ലാതെ നിലിവില്‍ കാണുന്ന പോസ്റ്റുകള്‍ കാണാന്‍ സാധിക്കില്ലെന്നോ സുഹൃത്തുകളെ നഷ്ടമാകുമെന്നോ അവരുടെ അപ്ഡേറ്റുകള്‍ അറിയാന്‍ കഴിയുകയില്ലെന്നോ തരത്തിലുള്ള ആശങ്കകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. അല്ലാതെ കുത്ത് ഇടാനോ കോമ ഇടാനോ സ്റ്റിക്കര്‍ ഇടാനോ ആവശ്യപ്പെട്ട് വരുന്ന മെസേജുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. നിങ്ങള്‍ നിരന്തരം സംവദിക്കുന്ന വ്യക്തികളുടെ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നതില്‍ സംശയവും വേണ്ട. അഥവ നിങ്ങള്‍ക്ക് ആരുടെയെങ്കിലും പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച് ഫോളോ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സീ ഇറ്റ് ഫസ്റ്റ് അതായത് ആദ്യം കാണുക എന്ന ഒപ്ഷന്‍ ടിക്ക് ചെയ്താല്‍ മാത്രം മതി. പിന്നീട് ആ വ്യക്തി പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകളും നിങ്ങളുടെ ടൈംലൈനില്‍ ആദ്യം തന്നെ കാണും വിധം മുന്‍ഗണനയോടെ ലഭ്യമാകും. ഇന്‍ഡിപെന്‍ഡെന്‍റിന്‍റെ  ലേഖനത്തില്‍ വിശദീകരിക്കുന്ന വിവരങ്ങള്‍ ഇവയാണ്.  കഴിഞ്ഞ വര്‍ഷാരംഭത്തിലും അതായ് 2019 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച വ്യാജ പ്രചരണം മാത്രമാണ് ഇപ്പോഴും പ്രചരിക്കുന്നതെന്നതാണ് വാസ്തവം. ഇന്‍ഡിപെന്‍ഡന്‍റ്.യുകെ എന്ന മാധ്യമം 2019 ഫെബ്രുവരിയില്‍ തന്നെ ഇതെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കൂടാതെ ഫെയ്‌സ്ബുക്ക് അത്തരത്തില്‍ ഒരു അല്‍ഗോരിതം അപഡേറ്റിനിനെ കുറിച്ചോ ഇതുമൂലം റീച്ചിനെ ബാധിക്കുമെന്നതിനെ കുറിച്ചോ അവരുടെ ഔദ്യോഗിക പേജിലൂടെ അറിയിപ്പ് നല്‍കിയിട്ടില്ല. മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഇത്തരത്തില്‍ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല.‍

ഇന്‍ഡിപെന്‍ഡന്‍റ്.യുകെയുടെ വാര്‍ത്ത റിപ്പോര്‍ട്ട്-

നിഗമനം

സുഹൃത്തുക്കളെ നഷ്ടമാകുമെന്നും അപ്ഡേറ്റുകള്‍ കാണാന്‍ സാധിക്കില്ലെന്നും ഇത് ഒഴിവാക്കാന്‍ എല്ലാവരും കമന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരുന്ന പോസ്റ്റുകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായി കഴിഞ്ഞു. സ്ഥിരമായി സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്ന എല്ലാ വ്യക്തികളുടെയും പോസ്റ്റുകള്‍ മുന്‍ഗണന രീതിയില്‍ തന്നെ ന്യൂസ് ഫീഡില്‍ ലഭ്യമാകും. അല്ലാതെ കമന്‍റ് ചെയ്ത് അല്‍ഗോരിതം മറികടക്കണമെന്ന പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഫെയ്‌സ്ബുക്ക് അല്‍ഗോരിതം അപ്ഡേറ്റ് പോസ്റ്റുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

Fact Check By: Dewin Carlos 

Result: False