
ഹ്യുണ്ടായി കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്.
പ്രചരണം
ഹ്യുണ്ടായി കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “ഇന്നലെ HYUNDAI കാർ സമ്മാനം നേടിയ നിങ്ങളിൽ നിന്നുള്ളവർക്ക് അഭിനന്ദനങ്ങൾ. ഭാഗ്യമില്ലാത്തവർക്കായി, ദയവായി ആവശ്യകതകൾ ശരിയായി പിന്തുടരുക, ഞങ്ങളുടെ പോസ്റ്റ് പങ്കിടുക, നിങ്ങളുടെ ഭാഗ്യബോക്സ് നമ്പർ തിരഞ്ഞെടുക്കുക, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ 5 ബോക്സുകളിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ.
ഇന്ന് മുതൽ വിജയികൾക്ക് കാർ സമ്മാനങ്ങൾ നേരിട്ട് നൽകും!! ഞങ്ങളുടെ കാർ സമ്മാന ജേതാക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് ഇതിനകം ഉണ്ടെന്ന് ഉറപ്പാക്കുക.
ഇവിടെ 👉 https://tinyurl.com/ycyjcmxs 💙 രജിസ്റ്റർ ചെയ്യുക
പേര് രജിസ്ട്രേഷൻ വിജയിച്ചതിന് ശേഷം, വിജയിക്ക് ഉടൻ തന്നെ കാർ സമ്മാനം അയയ്ക്കും. 🏆💙”

ഭാഗ്യശാലിയായ വ്യക്തിയും കുടുംബവും സമ്മാനം ലഭിച്ച കാര്‍ സ്വീകരിക്കുന്നു എന്ന മട്ടില്‍ ഒരു ചിത്രവും ഒപ്പം നൽകിയിട്ടുണ്ട് എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ പൂർണമായും വ്യാജ അറിയിപ്പാണ് ഇതെന്ന് വ്യക്തമായി
വസ്തുത ഇതാണ്
ഹ്യുണ്ടായി കാര്‍ കമ്പനി ഇങ്ങനെ എന്തെങ്കിലും ഓഫർ നൽകുന്നുണ്ടോ എന്നറിയാനായി ഞങ്ങൾ ഹ്യുണ്ടായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു ഓഫറിനെക്കുറിച്ച് വെബ്സൈറ്റില്‍ ഒരിടത്തും പരാമർശമില്ല. ഇത്തരം കമ്പനികള്‍ ഇങ്ങനെയുള്ള ഓഫര്‍ നല്‍കുമ്പോള്‍ അത് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ ഹ്യുണ്ടായി കമ്പനിയുടെ ഇങ്ങനെയൊരു ഓഫറിനെ കുറിച്ച് മാധ്യമ അറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല.
തുടർന്ന് ഞങ്ങൾ ഹ്യുണ്ടായിയുടെ ആലപ്പുഴയിലെ ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ടു. അവിടെ ഉദ്യോഗസ്ഥനായ സ്വാമിനാഥന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഹ്യുണ്ടായി കമ്പനി ഇങ്ങനെയൊരു ഓഫര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഞങ്ങളുടെ കേരളത്തിലെ പ്രധാന അവരും ഇത്തരത്തിൽ ഒരു ഓഫർ നൽകിയിട്ടില്ല. 𝗛𝘆𝘂𝗻𝗱𝗮𝗶 Kerala. എന്ന ഫേസ്ബുക്ക് പേജുമായി കിയ മോട്ടോഴ്സ് കമ്പനിക്കോ അല്ലെങ്കിൽ ഹ്യുണ്ടായിയുടെ കേരളത്തിലെ ഡീലര്‍മാര്‍ക്കോ യാതൊരു ബന്ധവുമില്ല. ചില വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആല്ലെങ്കില്‍ ടെക്സ്റ്റൈല്‍സ്, ജൂവലറി തുടങ്ങിയ സ്ഥാപനങ്ങള്‍ ഞങ്ങളുടെ ഒരു കാര്‍ ഞങ്ങളുടെ പക്കല്‍ നിന്നും വാങ്ങി അവരുടെ ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നാല്‍കാറുണ്ട്. അല്ലാതെ ഇങ്ങനെ ഒരു സമ്മാന വിതരണം ഹ്യുണ്ടായി കമ്പനിയുടെ അറിവോടെയല്ല. പൂർണ്ണമായും വ്യാജ അറിയിപ്പാണ് ഹ്യുണ്ടായി കാര്‍ കമ്പനിയുടെ പേരിൽ നടത്തുന്നത്.”
ഹ്യുണ്ടായി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇതാണ്:
ഹ്യുണ്ടായി കാര്‍ കമ്പനി അവരുടെ 10 മത് വാർഷികത്തോട് അനുബന്ധിച്ച് ഭാഗ്യശാലികളായ 10 പേര്‍ക്ക് 10 കാറുകൾ നൽകുന്നു എന്ന് അറിയിപ്പ് പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കിയ, സ്കോഡ, മെഴ്സിഡസ് ബെന്‍സ് കമ്പനികളുടെ പേരിലും സമാനമായ വ്യാജ അറിയിപ്പ് പ്രചരിച്ചിരുന്നു. വ്യാജ പ്രചരണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
‘മെഴ്സിഡസ് ബെന്‍സ് കമ്പനി കാർ സമ്മാനമായി നൽകുന്നു’- തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ…
കിയ കമ്പനി ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ അറിയിപ്പാണ്… പ്രതികരിക്കാതിരിക്കുക…
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഹ്യുണ്ടായി കാര്‍ കമ്പനി അവരുടെ വാർഷികത്തോടനുബന്ധിച്ച് 5 ഭാഗ്യശാലികൾക്ക് 5 കാറുകൾ സമ്മാനമായി നൽകുമെന്ന് ഒരു അറിയിപ്പ് ഔദ്യോഗികമായി ഒരിടത്തും നൽകിയിട്ടില്ല. ഹ്യുണ്ടായി കാര്‍ കമ്പനിയുടെ പേരില്‍ വ്യാജ അറിയിപ്പ് പ്രചരിപ്പിക്കുകയാണെന്ന് കേരളത്തിലെ ഡീലര്‍ഷിപ്പ് വിഭാഗം അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ഭാഗ്യശാലികള്‍ക്ക് സൌജന്യ കാര്‍’ — തട്ടിപ്പ് സന്ദേശം ഹ്യുണ്ടായി കമ്പനിയുടെ പേരിലും… ശ്രദ്ധിക്കുക…
Fact Check By: Vasuki SResult: False
