ഈ മിഠായി കഴിച്ചാല്‍ ഇത് പോലെ ആക്കുമോ…?

ആരോഗ്യം സാമൂഹികം
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

Archived Link

“ഈ മിഠായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ദയവ് ചെയ്ത് ആരും വാങ്ങി കഴിക്കരുത്.. ഇത് പോലെ ആവും.

ഇത് ഷെയർ ചെയ്തു മാക്സിമം രക്ഷിതാക്കളിൽ എത്തിക്കുക” എന്ന വാചകതോടൊപ്പം നാലു  ചിത്രങ്ങള്‍ 2018 ഒക്ടോബര്‍ 10 ന് ആരോഗ്യ ചിന്തകൾ എന്ന ഫെസ്ബൂക്ക് പേജ് ഒരു പോസ്റ്റ്‌ പ്രസിദ്ധികരിച്ചത്. ആദ്യത്തെ ചിത്രത്തില്‍ കാണുന്ന മിഠായി കഴിച്ചാല്‍ മുന്നാമത്തെ ചിത്രത്തില്‍ കാണുന്ന സ്ഥിതി ആകുമെന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.  ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത മിഠായികള്‍ ആണ് ഇത് എന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്. വാസ്തവത്തില്‍ ഇങ്ങനത്തെ ഒരു മിഠായി നമുടെ നാട്ടില്‍ വില്പനയില്‍ ഉണ്ടോ? ചൈനയിൽ നിന്നും ഇറക്കുമതി ചെയത ഈ മിഠായികള്‍ കഴിച്ചാല്‍ നമുക്ക് ചിത്രത്തില്‍ കാണിക്കുന്ന പോലെ അസുഖം ഉണ്ടാകുമോ? ഈ ചോദ്യങ്ങളുടെ ഉത്തരം നമുക്ക് അന്വേഷണത്തോടെ അറിയാം.

വസ്തുത വിശകലനം

ഈ പോസ്റ്റിനെ കുറിച്ച അറിയാനായി ഞങ്ങള്‍ ആദ്യത്തെ ചിത്രം ഗൂഗിള്‍ reverse image search ചെയ്തു പരിശോധിച്ചു നോക്കി. അതിലുടെ ലഭിച്ച പരിണാമങ്ങൾ  പരിശോധിച്ചപ്പോൾ ഈ പോസ്റ്റിന്റെ വസ്തുത വ്യക്തമായി. കഴിഞ്ഞ കൊല്ലം ഇതേ പോലത്തെ പോസ്റ്റുകൾ  ദക്ഷിണ അഫ്രിക്കയിൽ സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുണ്ടായി. ദക്ഷിണ അഫ്രിക്കയിൽ പ്രചരിപ്പിച്ച പോസ്റ്റുകളിലും ഈ പോസ്റ്റിലെ അതേ മിഠായിയെ  പറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി. ഈ മിഠായിയിൽ മരുന്ന് ചേർത്തിട്ടുണ്ട് അത് കഴിച്ചാൽ ഇത് പോലത്തെ ഒരു രോഗം ഉണ്ടാകും. ഈ വിവരം പോലീസാണ് അറിയിച്ചത്. എന്നായിരുന്നു  ആ പോസ്റ്റുകളിൽ ഉന്നയിച്ച അവകാശവാദം.

ശ്രദ്ധിച്ചു നോക്കിയാൽ  ഈ പോസ്റ്റിൽ കാണിക്കുന അതേ  ചിത്രങ്ങൾ തന്നെയാണ് പ്രസ്തുത  പോസ്റ്റിലും ഉപയോഗിച്ചത്. ഈ പോസ്റ്റിന്റെ വസ്തുത പരിശോധന പല വസ്തുത പരിശോധിക്കുന്ന  വെബ്സൈറ്റുകൾ നൽകിയിട്ടുണ്ടായിരുന്നു. അവർ പ്രസിദ്ധികരിച്ച റിപ്പോർട്ടുകൾ വായിക്കാനായി താഴെ നല്കിയ ലിങ്കുകൾ പരിശോധിക്കുക.

SnopesArchived Link
AFPArchived Link
OmicsonlineArchived Link

Snopes.com, AFP എന്നി പ്രസിദ്ധമായ വസ്തുത പരിശോധന വെബ്സൈറ്റുകൾ  ഈ പോസ്റ്റ് പരിശോധിച്ച് ഇതിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണ് എന്ന് കണ്ടെത്തി. ഇങ്ങനത്തെ ഒരു പ്രശ്നം  ദക്ഷിണ അഫ്രിക്കയിൽ ഉണ്ടായിരുന്നില്ല. ദക്ഷിണ അഫ്രിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ അവർ  ഈ കാര്യങ്ങൾ വ്യക്തമാക്കിയത് വാർത്തയിൽ അറിയിക്കുന്നു. മിഠായി കഴിച്ചാൽ ഇങ്ങനെ വരുമെന്ന മട്ടിൽ പ്രചരിപ്പിച്ച അസുഖത്തിന്റെ ചിത്രം ഹ്യുമൻ പാപ്പിലോമ വൈറസ് (HPV) ബാധിച്ചാലുണ്ടാവുന്ന  അസുഖത്തിന്റെതാണ്. ഇത് ഒരു ലൈംഗിക രോഗമാണ്.

ഇതേ പോസ്റ്റിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് തെറ്റിധാരണ സൃഷ്ടിക്കാനായി ഉണ്ടാക്കിയ ഒരു പോസ്റ്റാണ് ഇത് എന്ന് വ്യക്തമാണ്.

നിഗമനം

ഈ പോസ്റ്റില്‍ പറയുന്നത് വ്യാജമാണ്. ഈ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ദക്ഷിണ ആഫ്രിക്കയിൽ  ഇതേ പോലത്തെ ഒരു വ്യാജ വാര്‍ത്ത‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ച ചിത്രങ്ങളാണ്. ഈ വാര്‍ത്ത‍യുദെ വസ്തുത പരിശോധന നടത്തി പല വസ്തുത പരിശോധന വെബ്സൈറ്റുകള്‍ ഈ വാര്‍ത്ത‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഈ പോസ്റ്റ്‌ ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്തിക്കുന്നു.

Avatar

Title:ഈ മിഠായി കഴിച്ചാല്‍ ഇത് പോലെ ആക്കുമോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •