ഐസ്‌ലാന്‍ഡില്‍ മത-ദൈവ വിശ്വാസം മനോരോഗമായിട്ടാണോ സര്‍ക്കാര്‍ കണക്കാക്കുന്നത്? ദൈവാരാധനയ്ക്ക് തടവ് ശിക്ഷ നല്‍കുമോ?

സാമൂഹികം

വിവരണം

ഐസ്‌ലാന്‍ഡില്‍ ദൈവ വിശ്വാസം, മതം എന്നൊക്കെ പറയുന്നവരെ മാനസിക രോഗികളായി കണ്ട് ഗവണ്‍മെന്‍റ് ചിലവില്‍ ചികിത്സയ്ക്ക് വിധേയമാക്കുമത്രെ.. ഇതെ രാജ്യത്ത് പരസ്യമായി ആരാധന നടത്തുന്നത് മൂന്ന് മാസം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.. ആ നല്ല നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.. എന്ന ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ദീപു ശങ്കര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 211 ഷെയറുകളും 204ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ഐസ്‌ലാന്‍ഡില്‍ മതം പറയുന്നവരെ മാനസിക രോഗികളായിട്ടാണോ കണക്കാക്കി ഗവ. ചിലവില്‍ ചികിത്സിക്കുമോ? ദൈവാരാധന നടത്തുന്നവര്‍ക്ക് രാജ്യത്ത് തടവ് ശിക്ഷ നല്‍കുമോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

‘Iceland religion law’ എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ സ്നോപ്‌സ് എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് ഇതെ വിഷയത്തെ കുറിച്ച് മുന്‍പ് വസ്‌തുത അന്വേഷണം നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞു.

2020 ജനുവരി 23നാണ് സ്നോപ്‌സ് പ്രചരണത്തെ കുറിച്ച് വസ്‌തുത അന്വേഷണം നടത്തുന്നത്. ഐസ്‌ലാന്‍ഡിനെ കുറിച്ചുള്ള പ്രചരണം യഥാര്‍ഥത്തില്‍ അക്ഷേപഹാസ്യം മാത്രമാണെന്നതാണ് സ്‌നോപ്‌സിന്‍റെ കണ്ടെത്തല്‍. പാത്തോസ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ആക്ഷേപഹാസ്യ സീരിസിലെ വാചകങ്ങളാണ് ഐസ്‌ലാന്‍ഡിലെ മതവിശ്വാസത്തെ കുറിച്ചുള്ള പരാമര്‍ശം. ആന്‍ഡ്ര്യൂ ഹാള്‍ എന്ന വ്യക്തി എഴുതിയ ലാഫിങ് ഇന്‍ ഡിസ്‌ബിലീഫ് എന്ന സീരീസിലാണ് ഐസ്‌ലാന്‍ഡില്‍ മതങ്ങളെ മാനസിക രോഗമമെന്ന തരത്തിലാണ് കാണുന്നതെന്ന് പരാമര്‍ശിച്ചിരിക്കുന്നതെന്നും ഇത് പലരും തെറ്റായി വ്യാഖ്യാമനിച്ച് യഥാര്‍ഥ നിയമമെന്ന തെറ്റ്ദ്ധാരണയില്‍ പങ്കുവയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല ഐസ്‌ലാന്‍ഡിലെ ഭരണഘടനയുടെ 64ാം ആര്‍ട്ടിക്കിള്‍ പ്രകാരം മത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നതായും വിക്കിപ്പീഡിയയില്ലെ വിവരങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മതാരാധന നടത്തിയാല്‍ തടവ്ശിക്ഷ നല്‍കുമെന്നതും തെറ്റായ പ്രചരണം മാത്രമാണെന്ന് അനുമാനിക്കാം.

Wiki Result :

Snopes.comArchived Link

നിഗമനം

ആക്ഷേപഹാസ്യ രൂപേണ ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് യഥാര്‍ഥ നിയമം എന്ന രീതിയില്‍ ഐസ്‌ലാന്‍ഡിന്‍റെ പേരില്‍ പ്രചരിക്കപ്പെട്ടതെന്നത് വ്യക്തമായി കഴിഞ്ഞു. ഐസലാന്‍ഡില്‍ ഭരണഘടനയില്‍ തന്നെ മതവിശ്വാസവും ആരാധന സ്വതന്ത്ര്യവും ഉറപ്പു നല്‍കുന്നുണ്ടെന്നതും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഐസ്‌ലാന്‍ഡില്‍ മത-ദൈവ വിശ്വാസം മനോരോഗമായിട്ടാണോ സര്‍ക്കാര്‍ കണക്കാക്കുന്നത്? ദൈവാരാധനയ്ക്ക് തടവ് ശിക്ഷ നല്‍കുമോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •