ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല! സത്യം എന്താണെന്നറിയാം…

രാഷ്ട്രീയം
ചിത്രം കടപ്പാട്:ഗൂഗിള്‍

വിവരണം

FacebookArchived Link

“പപ്പുവിന്റെ അച്ഛൻ കള്ളനാണെങ്കിലും….. അമ്മ പരിഷ്ക്കാരിയായിരുന്നു.” എന്ന അടിക്കുറിപ്പ് ചേർത്ത്   2019 ഏപ്രിൽ 6ന് Mathai Mon Mon‎ എന്ന പ്രൊഫൈലിൽ നിന്നും  TRUE THINKERS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പിൽ  ഒരു ചിത്രം പ്രസിദ്ധികരിച്ചിരുന്നു.. സ്വിം സ്യുട്ട്  ധരിച്ച ഒരു സ്ത്രിയുടെയാണ് ഈ ചിത്രം. ചിത്രത്തിൽ കാണുന്ന സ്ത്രി മുൻ  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെതാണെന്ന് ഈ പോസ്റ്റിൽ പറയുന്നു. എന്നാൽ  ഈ ചിത്രം വാസ്തവത്തിൽ സോണിയ ഗാന്ധിയുടെ തന്നെയാണോ? സ്വിം സ്യുട്ട് ധരിച്ച ഈ സ്ത്രി ആരാണ്?  ചിത്രം ഏത് സന്ദർഭത്തിലാണ് എടുത്തത്? ഇതേവരെ കാണാത്തയൊരു രൂപത്തിലുള്ള സോണിയ ഗാന്ധിയുടെ ഈ ചിത്രം ഇത്രത്തോളം സത്യമാണ് എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഈ ചിത്രത്തിനെ കുറിച്ച്  കൂടുതൽ അറിയാനായി ഞങ്ങള്‍ ഗൂഗിള്‍ reverse image search നടത്തി. അതിലുടെ ലഭിച്ച പരിനാമങ്ങള്‍ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ കാണാം.

ഈ ചിത്രം സോണിയ ഗന്ധിയുടെതല്ല പകരം ഒരു സ്വിസ് അഭിനേത്രിയായ ഉർസുല  അന്ദ്രേസ്സിന്റെതാണ്. 1962ൽ റിലീസായ ബോണ്ട് പടം ആയിരുന്നു Dr. No. ജെയിംസ് ബോണ്ടിന്റെ പടങ്ങളുടെ പാരമ്പരയിലെത്തന്നെ  ആദ്യത്തെ പടം ആയിരുന്നു അത്. ഈ ചിത്രത്തിൽ ജെയിംസ് ബോണ്ട് ആയി അഭിനയിച്ചഷോൺ കൊനരിയുടെ നായിക ഉർസുല അന്ദ്രെസ്സ് ആയിരുന്നു. ഈ ചിത്രത്തിലെ ഒരു സീനിന്റെ ഷോട്ട് ആണ് ഇത്. ഈ ചിത്രം IMDB വെബ്സൈറ്റിൽ  ഉണ്ട്. അത് പോലെ Alamy വെബ്‌സൈറ്റിലും ഈ ചിത്രം ഉണ്ട്.

IMDBArchived Link
AlamyArchived Link
Celebritypictures.wikiArchived Link

ഈ ചിത്രങ്ങളുടെ താഴെ വ്യക്തമായി ഉർസുലയുടെ പേര് എഴുതിയിട്ടുണ്ട്. ഇതേ ചലച്ചിത്രത്തിലെ  മറ്റുചില ചിത്രങ്ങളും ഈ വെവെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Celebritypictures.wiki എന്ന വെബ്‌സൈറ്റും  ഉർസുലയുടെ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

നിഗമനം

ഈ ചിത്രം വ്യാജ അടികുറിപ്പ് ചേർത്ത്  പ്രചരിപ്പിക്കുകയാണ്. ചിത്രത്തിൽ കാണുന്നത്  സോണിയ ഗാന്ധി അല്ല ജെയിംസ് ബോണ്ട് പടത്തിലെ നയികയായ ഉർസുല  അന്ദ്രെസ്സ് ആണ്. സോണിയ ഗാന്ധിയുടെ പേരിൽ പ്രചരിപ്പിക്കുന ഈ പോസ്റ്റ് തെറ്റാണ്. അതിനാൽ പ്രിയ വായനക്കാർ ദയവായി ഈ ചിത്രം ഷെയർ ചെയ്യരുതെന്ന്  ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല! സത്യം എന്താണെന്നറിയാം…

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •