ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈ ചുംബിക്കുന്ന തുർക്കി ഇമാം- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

അന്തര്‍ദേശീയം

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും പലരും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട് . ഒരു ഇമാം നായയുടെ കാലിൽ ചുംബിക്കുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം ഈയിടെ വൈറലായിട്ടുണ്ട്.  

പ്രചരണം 

ഇസ്ലാമിക വസ്ത്രം ധരിച്ച ഒരാൾ ആൾക്കൂട്ടത്തിന് മുന്നിൽ നായയുടെ മുന്‍കാലിൽ ചുംബിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  അതിനോടൊപ്പമുള്ള ഇംഗ്ലിഷ് വാചകങ്ങള്‍: “Turkish Imam kissing the hand of a dog who saved three people during the Turkey earthquake.

The Quran says in Al-Kahf (the Cave) verses 9-26:

“And they remained in their cave for three hundred years and exceeded by nine.” It highlights the importance of the special dog as their companion who sat guarding the entrance of the cave.” പരിഭാഷ ഇങ്ങനെ: “തുർക്കിയിലെ ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈയിൽ ചുംബിക്കുന്ന തുർക്കി ഇമാം.

ഖുറാൻ അൽ-കഹ്ഫ് (ഗുഹ) 9-26 വാക്യങ്ങളിൽ പറയുന്നു:

“അവർ മുന്നൂറ് വർഷം അവരുടെ ഗുഹയിൽ താമസിച്ചു, ഒമ്പത് വർഷമായി.” ഗുഹയുടെ കവാടത്തിൽ കാവൽ ഇരിക്കുന്ന അവരുടെ കൂട്ടാളി എന്ന നിലയിൽ പ്രത്യേക നായയുടെ പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു.”

archived linkFB post

എന്നാല്‍ ഈ ചിത്രം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും തുര്‍ക്കി ഭൂകമ്പവുമായി ബന്ധമില്ലാത്തതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2016 മെയ് 27 ന് പോളിഷ് ഭാഷയിലെ ഒരു ഫേസ്ബുക്ക്  പോസ്റ്റ് ലഭ്യമായി. 

അതിൽ ഇതേ നായയുടെ കൈയിൽ ക്രൈസ്തവ പുരോഹിതന്‍ ചുംബിക്കുന്ന ചിത്രമാണുള്ളത്. വിവർത്തനം ഇങ്ങനെ:  “ടോമസ് ജെയ്‌ഷ്‌കെ ഒരു ഓസ്ട്രിയൻ പുരോഹിതനും തീക്ഷ്ണമായ മൃഗവാദിയുമാണ്. അസ്സീസി ദിനത്തിലെ സാൻ ഫ്രാൻസിസ്കോയിൽ ഒരു നായയെ വണങ്ങുന്ന പുരോഹിതന്‍”.

ഈ സൂചന യ്പയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍  2011 ഒക്ടോബർ 27 ലെ ഒരു ഓൺലൈൻ പോളിഷ് മാധ്യമ ലേഖനത്തില്‍ ഇതേ ചിത്രം ഞങ്ങൾ കണ്ടെത്തി. 

ലേഖനത്തിന്‍റെ ഉള്ളടക്കമനുസരിച്ച്, പോളണ്ടിലെ മുൻ പുരോഹിതനായ ടോമാസ് ജെയ്ഷ്‌കെ ഗോൾഡൻ റിട്രീവറിനെ ആലിംഗനം ചെയ്യുന്നു. മൃഗങ്ങളുടെ അവകാശങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് സഭയെ ബോധവൽക്കരിക്കാൻ വ്യക്തിപരമായ കുരിശുയുദ്ധം ആരംഭിച്ച ഓസ്ട്രിയൻ പുരോഹിതനും തീക്ഷ്ണമായ മൃഗസ്നേഹിയുമാണ്  ടോമാസ് ജെയ്ഷ്കെ. അദ്ദേഹത്തിന്‍റെ പ്രസ്ഥാനം “ക്വോ വാദിസ് വത്തിക്കാൻ” എന്ന് അറിയപ്പെടുന്നു.

ഇതേ ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്ത് മാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ തെറ്റായ അവകാശവാദത്തോടെ  പ്രചരിക്കുകയാണ്.  ചിത്രത്തിന് ഒരു ദശാബ്ദത്തിലേറെ പഴക്കമുണ്ട്, ക്രൈസ്തവ പുരോഹിതന്‍റെ ചിത്രം നീക്കം ചെയ്ത് പകരം ‘ഇമാമിനെ’ ഉൾപ്പെടുത്തി എഡിറ്റ് ചെയ്തിരിക്കുകയാണ്. 2011 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന് തുർക്കി-സിറിയ ഭൂകമ്പവുമായി ചിത്രത്തിന് ബന്ധമില്ല എന്നത് വ്യക്തമാണ്. 

പ്രസ്തുത ക്രൈസ്തവ പുരോഹിതന്‍റെ മൃഗ സംരക്ഷണത്തിനായുള്ള മൂവ്മെന്‍റിനെ കുറിച്ച് 2012 ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിലും പുരോഹിതന്‍ നായയുടെ മുന്‍കാലില്‍ ചുംബിക്കുന്ന ചിത്രം നല്കിയിട്ടുണ്ട്. 

രണ്ട് ചിത്രങ്ങളുടേയും താരതമ്യം താഴെ കാണാം.

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം: 

Imam Kissing A Dog’s Paw- Know The Truth

നിഗമനം  

പോസ്റ്റിലെ  ചിത്രം എഡിറ്റഡാണ്. മൃഗങ്ങളുടെ അവകാശങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് സഭയെ ബോധവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി, പോളണ്ടിലെ മുൻ പുരോഹിതനായ ടോമാസ് ജെയ്ഷ്‌കെ നായയുടെ മുന്‍കാലില്‍ ചുംബിക്കുന്ന 2011 മുതല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ നിന്നും പുരോഹിതനെ എഡിറ്റ് ചെയ്ത് മാറ്റിയ ശേഷം ഇമാമിന്‍റെ ചിത്രം കൂട്ടിചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്. അടുത്തിടെയുണ്ടായ തുർക്കി-സിറിയ ഭൂകമ്പവുമായി ചിത്രത്തിന് ബന്ധമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈ ചുംബിക്കുന്ന തുർക്കി ഇമാം- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

Fact Check By: Vasuki S 

Result: ALTERED