2015ല്‍ രാജസ്ഥാനിലുണ്ടായ ഒരു സംഭവത്തില്‍ പരിക്കേറ്റ പശുവിന്‍റെ ചിത്രം ഹിമാചലില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ പശുവിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ദേശിയം

അമ്പലപാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടന വസ്തു ഭക്ഷിച്ച് മരിച്ചതിനെ തുടര്‍ന്ന്‍ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയെ വിമര്‍ശിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകളും പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഈ പോസ്റ്റുകല്‍ക്കൊപ്പം സംഭവത്തിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതില്‍ ഏറ്റവും വ്യാപകമായി പ്രചരിച്ച തെറ്റിധാരണയായിരുന്നു സംഭവം സ്ഥലത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ. മാധ്യമങ്ങളുടെ ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ സംഭവം മലപ്പുറത്താണ് സംഭവിച്ചത് എന്ന തെറ്റായ വാര്‍ത്ത‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ കേരളത്തിനെയും മലപ്പുറത്തിനെയും വിമര്‍ശിച്ച് പല പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു. ഇതിന്‍റെ ഇടയില്‍ ഹിമാചല്‍ പ്രദേശില്‍ ഒരു ഗര്‍ഭിണിയായ പശു ഗോതമ്പ് മാവിന്‍റെ ഉണ്ടയില്‍ നിറച്ചു വെച്ച സ്ഫോടന വസ്തു ഭക്ഷിച്ച് സ്ഫോടനത്തില്‍ അപകടപെട്ടു. ഇതിന്‍റെ പേരില്‍ ചില ചിത്രങ്ങളും ഏറെ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ കാണുന്ന ഫെസ്ബൂക്ക് പോസ്റ്റുകളുടെ അടികുറിപ്പ് ഇപ്രകാരമാണ്: “ഹിമാചൽ പ്രദേശിൽ ഒരു വിഭാഗം ആളുകളുടെ ദൈവം കൂടിയായ ഗർഭിണിയായ പശുവിന്റെ വായിൽ വച്ച്‌ പടക്കം പൊട്ടിച്ചു എന്ന് വാർത്തയുണ്ട്‌. ക്രൂരതയായിട്ടും ആക്രമിക്കപ്പെട്ടത്‌ പശുവായിട്ടും രോഷമൊന്നും കണ്ടില്ല ഇതുവരെ.  മലപ്പുറത്തിനു ഉദ്ദേശം 2000 കിലോമീറ്റർ അടുത്ത്‌ എന്നോ മറ്റോ ചേർത്താൽ ചിലപ്പൊ പ്രതികരണം കണ്ടേക്കും കൊറോണ മതിയാവില്ല നികൃഷ്ട്ട ജീവികളേ …!”

വസ്തുത അന്വേഷണം

പോസ്റ്റില്‍ പറയുന്ന വാര്‍ത്ത‍ സത്യമാണ്. ഹിമാചല്‍ പ്രദേശില്‍ ഒരു ഗര്‍ഭിണിയായ പശുവിന് സ്ഫോടന വസ്തു ഭക്ഷിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഈ ക്രൂരത കാണിച്ചവര്‍ക്കെതിരെ പശുവിന്‍റെ ഉടമസ്ഥന്‍ ഫെസ്ബൂക്കില്‍ ഒരു വീഡിയോ പ്രസിദ്ധികരിച്ചിരുന്നു. ഈ വീഡിയോ വൈറല്‍ ആയതോടെ പോലീസ് രംഗത്ത് വന്നു എന്നിട്ട്‌ സംഭവത്തില്‍ ഒരാളെ സിംലയില്‍ നിന്ന് പിടികുടി.

The Hindu

പക്ഷെ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ഈ സംഭവത്തിന്‍റെതല്ല. ഗുരുതരമായ പരിക്കേറ്റ പശുവിന്‍റെ ഈ ചിത്രം 2015ല്‍ രാജസ്ഥാനില്‍ മാലിന്യത്തില്‍ കിടക്കുന്ന സ്ഫോടന വസ്തു ഭക്ഷിച്ച് പരിക്കേറ്റ ഒരു പശുവിന്‍റെതാണ്. ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങളുടെ ഹിന്ദി ടീം നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

२०१५ राजस्थान से एक पुरानी तस्वीर को हाल में हुई हिमांचल प्रदेश की घटना का बताकर फैलाया जा रहा है |

ഞങ്ങള്‍ ചിത്രങ്ങളുടെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നാലു കൊല്ലം മുമ്പേ Change.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ ഹര്‍ജി കണ്ടെത്തി.

ഈ ഹര്‍ജിയില്‍ നല്‍കിയിരിക്കുന്ന ചിത്രം ഇതേ സംഭവത്തിന്‍റെതാണ്. കുടാതെ താഴെ നല്‍കിയ ഈ ഫെസ്ബൂക്ക് പോസ്റ്റും ഞങ്ങള്‍ക്ക് ലഭിച്ചു.

ഈ പോസ്റ്റില്‍ നല്‍കിയ വിവരം പ്രകാരം രാജാസ്ഥനിലെ മാര്‍വാട് ജില്ലയിലെ റായ്പൂര്‍ തഹസിലിന്‍റെ അടത്തുള്ള ലിലാമ്പ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരാള്‍ മാലിന്യത്തില്‍ സ്ഫോടന വസ്തുകള്‍ എറിഞ്ഞു പോയി. ഈ സ്ഫോടന വസ്തു ഭക്ഷിച്ച പശുവിന് ഇത്തരത്തില്‍ ഗുരുതരമായി പരിക്കേറ്റു.  ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ രാജസ്ഥാനിലെ പ്രമുഖ മാധ്യമ വെബ്സൈറ്റ് ആയ പത്രികയില്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ചുള്ള ഈ വാര്‍ത്ത‍ ലഭിച്ചു.

PatrikaArchived Link

നിഗമനം

പോസ്റ്റില്‍ പറയുന്ന സംഭവം സത്യമാന്നെങ്കിലും, പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഹിമാചല്‍ പ്രദേശില്‍ പരിക്കേറ്റ ഗര്‍ഭിണിയായ പശുവിന്‍റെതല്ല. പകരം 2015ല്‍ രാജസ്ഥാനില്‍ വേറെയൊരു സംഭവത്തില്‍ പരിക്കേറ്റ പശുവിന്‍റെതാണ്.

Avatar

Title:2015ല്‍ രാജസ്ഥാനിലുണ്ടായ ഒരു സംഭവത്തില്‍ പരിക്കേറ്റ പശുവിന്‍റെ ചിത്രം ഹിമാചലില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ പശുവിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •