2015 ലെ അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ പകര്‍ത്തിയ ചിത്രം നിലവിലെ ഇന്ത്യയുടെ അവസ്ഥ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

ദേശീയം രാഷ്ട്രീയം | Politics സാമൂഹികം സാമൂഹികം രാഷ്ട്രീയം

ഒരു ചെറിയ ബാലന്‍ റെയില്‍വേ ട്രാക്കിനു സമീപം മലവിസര്‍ജനം ചെയ്യുന്ന ചിത്രം വര്‍ത്തമാനകാല ഇന്ത്യയുടെ അടയാളമായി പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഏതാണ്ട് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലനാണ് റെയില്‍വേ ട്രാക്കിന് സമീപത്ത് മലവിസര്‍ജനം നടത്തുന്നത്. ഇന്ത്യയില്‍ നിലവിലെ സ്ഥിതി ഇതാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പൊന്നു മോനെ നിൻ്റെ പേര് പറഞ്ഞാണ് 135 കോടി ജനങ്ങൾ 108 രൂപക്ക് പെട്രോൾ വാങ്ങുന്നത്.. നിൻ്റെ അഡ്രസ്സ് തന്നാൽ ഞങ്ങൾ നിനക്കൊരു കക്കൂസ് പണിതു തരാം..”

FB postarchived link

എന്നാല്‍ 10 വര്‍ഷം പഴക്കമുള്ള ഫോട്ടോ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രശേഖങ്ങളുടെ വെബ്സൈറ്റായ ഗെറ്റി ഇമേജസില്‍ ഇതേ ചിത്രം കണ്ടെത്തി.”

archived link

2015 നവംബർ 19-ന് ന്യൂഡൽഹിയിൽ അന്താരാഷ്ട്ര ടോയ്‌ലറ്റ് ദിനത്തിൽ റെയിൽവേ ട്രാക്കിന് സമീപം ഒരു ഇന്ത്യൻ കുട്ടി തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള 1.1 ബില്യൺ ആളുകൾ ശരിയായ ശുചിത്വ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നു. / AFP / സജ്ജാദ് ഹുസൈൻ (ഫോട്ടോ ക്രെഡിറ്റ് ഗെറ്റി ഇമേജസ് വഴി സജ്ജാദ് ഹുസൈൻ/AFP)”  എന്ന വിവരണം ചിത്രത്തിന് നല്കിയിട്ടുണ്ട്. 

കൂടാതെ ചിത്രം പകര്‍ത്തിയ സജ്ജദ് ഹുസൈന്‍ തന്‍റെ X ഹാന്‍റിലില്‍ ഇതേ ചിത്രം സമാന അടിക്കുറിപ്പോടെ നല്കിയിട്ടുണ്ട്.

archived link

2015 അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ അസോസിയേറ്റഡ് ഫ്രഞ്ച് പ്രസ്സ് ഫോട്ടോഗ്രാഫര്‍ സജ്ജാദ് ഹുസൈൻ പകര്‍ത്തിയതാണ് ചിത്രം. 

നിഗമനം 

പോസ്റ്റിലെ ചിത്രം 2015 ലെ അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ പകര്‍ത്തിയ ചിത്രമാണിത്. പത്തുവര്‍ഷത്തോളം പഴക്കമുള്ള ചിത്രം നിലവിലെ ഇന്ത്യയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:2015 ലെ അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ പകര്‍ത്തിയ ചിത്രം നിലവിലെ ഇന്ത്യയുടെ അവസ്ഥ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

Written By: Vasuki S 

Result: Misleading