FACT CHECK: രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്ന വ്യക്തിയുടെ ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

രാഷ്ട്രീയം

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലകാര്‍ഡ് പിടിച്ച് നില്‍കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രചരണം ഒരു ചിത്രത്തിനെ കേന്ദ്രികരിച്ചിട്ടാണ്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെതല്ല എന്ന് കണ്ടെത്തി.

പ്രചരണം

Screenshot: Post alleging placard against Ram Temple raised in Delhi farmer’s protest.

FacebookArchived Link

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് രാമക്ഷേത്രവുമായി എന്ത് ബന്ധം? എന്ന് ചോദിച്ച് മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വട്ടത്തില്‍ അടയാളപെടുത്തിയ പ്ലകാര്‍ഡില്‍ രാമക്ഷേത്രതിനെ പ്രേതഭവനം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ചിത്രത്തിനോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: 

What Ayodhya Ram Mandir has to do with Farmers Protest ഇൻ Delhi ???

ഡൽഹിയിലെ ബ്രോക്കർ സമരത്തിൽ രാമക്ഷേത്രത്തിന് എതിരെയും ശ്രീരാമ ചന്ദ്രന് എതിരെയും മുദ്രാവാക്യം മുഴക്കുന്നത് എന്തിനാണ് എന്നു മനസിലായില്ല…

സമരം സർക്കാരിന് എതിരെ ആണെന്നു പറഞ്ഞാണ് തുടങ്ങിയത്.

പിന്നെ അത് രാജ്യത്തിന്റെ അന്തസ്സിനെതിരെ ആയി.

പിന്നെ അത് രാജ്യദ്രോഹികളുടെ സമരം ആയി.

ഇപ്പോൾ അത് ഹിന്ദു വിരുദ്ധ സമരം ആയി മാറിക്കൊണ്ടിരിക്കുന്നു…”

എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ നിജസ്ഥിതി നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബോളിവുഡ് സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി ജനുവരിയില്‍ ചെയ്ത ഈ ട്വീറ്റ് ലഭിച്ചു. ട്വീറ്റില്‍ ഈ പ്രതിഷേധം നടന്നത് കാലിഫോര്‍ണിയയിലാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. കുടാതെ ഈ പ്രതിഷേധ പരിപാടിയുടെ ഒരു വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഖാലിസ്ഥാന്‍ അനുകുല വിഭാഗങ്ങള്‍ കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ച റാലിയുടെ കാഴ്ചകളാണിത്. ട്വീറ്റില്‍ നല്‍കിയ വീഡിയോ ഞങ്ങള്‍ ഗൂഗിള്‍ മാപ്പ്സ് ഉപയോഗിച്ച് ജിയോലോക്കേറ്റ് ചെയ്തു. ഈ സ്ഥലം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലെ ഇന്ത്യന്‍ എംബസിയുടെ മുന്നിലുള്ളതാണ്. ഈ സ്ഥലത്തിന്‍റെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ താഴെ നമുക്ക് കാണാം.

വൈറല്‍ ചിത്രവും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയില്‍ നിന്ന് എടുത്ത ഒരു ചിത്രവും തമ്മില്‍ താരതമ്യം താഴെ നല്‍കിയിട്ടുണ്ട്.ഫോട്ടോയില്‍ കാണുന്ന കെട്ടിടവും സ്ട്രീറ്റ് വ്യൂയില്‍ നമുക്ക് കാണാം. 

Image Comparison: Building seen in viral image can be seen in the street view as well.

നിഗമനം

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രം സാന്‍ ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നടന്ന ഒരു പ്രതിഷേധത്തിന്‍റെതാണ്. ഈ ചിത്രം ഡല്‍ഹിയിലെതല്ല.

Avatar

Title:രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്ന വ്യക്തിയുടെ ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

Fact Check By: Mukundan K 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •