FACT CHECK: മാലിന്യം നിറഞ്ഞുകിടക്കുന്ന റോഡിന്‍റെ വൈറല്‍ ചിത്രം വാരണാസിയിലേതല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

Image Credit: Hindustan Times

മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു റോഡിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വാരാണസിയുടെ പേരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം വാരണാസിയിലെതല്ല എന്ന് കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ “വാരാണസി” പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന്‍ ഏതാനും പോസ്റ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വാരാണസിയിലേത് എന്ന വിവരണത്തോടെ പ്രചരിച്ച ഒരു ചിത്രത്തിന്‍റെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ലേഖനം വായിക്കാം: 

FACT CHECK: ഈ ചിത്രം വാരാണസിയിലേതല്ല, ഗുജറാത്തില്‍ നിന്നുമുള്ളതാണ്…

സാമുഹ്യ മാധ്യമങ്ങളിലെ വൈറല്‍ പ്രചരണവും ചിത്രത്തിന്‍റെ സത്യാവസ്ഥയും അറിയാന്‍ വായിക്കൂ. 

പ്രചരണം

Screenshot: Viral post comparing two images claiming them to be from Varanasi and Thiruvanthapuram respectively.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ആദ്യത്തെ ചിത്രം മാലിന്യത്തില്‍ നിറഞ്ഞുകിടക്കുന്ന വാരണാസിയും രണ്ടാമത്തെ ചിത്രം തിരുവനന്തപുരവുമാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇങ്ങനെയാണ്: “മാറ്റം ചിത്രങ്ങളിലറിയാം …🤫🤫🤫

ഇതേ അടികുറിപ്പ് വെച്ച് ഈ രണ്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് പല പ്രൊഫൈലുകളും പെജുകളുമാണ്. ഇത്തരത്തില്‍ ചില പ്രൊഫൈലുകളും പേജുകളും നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Search results on Facebook shows similar posts being shared widely.

വസ്തുത അന്വേഷണം

പോസ്റ്റില്‍ കാണുന്ന രണ്ടാമത്തെ ചിത്രത്തില്‍ തിരുവനന്തപുരത്തിലുള്ള വെസ്റ്റ് സ്പേസ് ഫര്‍ണിച്ചര്‍ ഷോറൂം നമുക്ക് കാണാം. ഈ ചിത്രം തിരുവനന്തപുരത്തിലെതാണ് എന്ന് വ്യക്തമാണ്. പക്ഷെ ആദ്യത്തെ ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച ഫലങ്ങളില്‍ നിന്ന് ഈ ചിത്രം വാരണാസിയിലെതല്ല എന്ന് വ്യക്തമായി. 

റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യില്‍ പോസ്റ്റില്‍ വാരണാസിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഒരു ഫയല്‍ ചിത്രമാണ്, അരുണ്‍ ശര്‍മ്മ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ ചിത്രം എടുത്തത്. ഈ ചിത്രം ഡല്‍ഹിയിലെ ഗീത കോളനിയിലെതാണ്.

Screenshot: HT article

ലേഖനം വായിക്കാന്‍-Hindustan Times | Archived Link

മുകളില്‍ നല്‍കിയത് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഒരു ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടാണ്. ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ ചിത്രത്തിന്‍റെ വിവരങ്ങള്‍ നല്‍കിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സി.എന്‍.ജി. റിക്ഷാകളും നമുക്ക് റോഡില്‍ കാണാം.

നിഗമനം

പോസ്റ്റില്‍ വാരണാസിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം വാരണാസിയിലെതല്ല പകരം ഡല്‍ഹിയിലെതാണ്.

Avatar

Title:മാലിന്യം നിറഞ്ഞുകിടക്കുന്ന റോഡിന്‍റെ വൈറല്‍ ചിത്രം വാരണാസിയിലേതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •