FACT CHECK: അഞ്ച് രാജ്യങ്ങളിലെ രഹസ്യാന്വേഷണ എജന്‍സി ഉദ്യോഗസ്ഥരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നതിന്‍റെ ചിത്രം: സത്യമറിയൂ…

ദേശീയം

രാജ്യങ്ങൾ തമ്മിലുള്ള അന്തർദേശീയ യോഗങ്ങളുടെ വാർത്തകൾ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ തന്നെ നല്‍കാറുണ്ട്.  ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സി പ്രതിനിധികളുടെ ഔപചാരിക യോഗത്തിന്‍റെത് എന്ന പേരില്‍  ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 പ്രചരണം

പല രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മേശയ്ക്ക് ചുറ്റുമിരുന്നു ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിന്നുള്ളതാണ് ചിത്രം എന്നാണ് പ്രചരണം.ചിത്രത്തോടൊപ്പം ഇംഗ്ലീഷിൽ നൽകിയ അടിക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത് ഇതാണ്:(“Now in Delhi !!

India RAW

Israel MOSSAD

America CIA

Russia KGB

England MI6

First time ever that the top five intelligence agency of the world are sitting together for a high level meeting in Delhi. This is the power of new India 🇮🇳”)“ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ, ഇസ്രയേലിന്‍റെ മൊസാദ്, അമേരിക്കയുടെ സിഐഎ, റഷ്യയുടെ കെജിബി, ഇംഗ്ലണ്ടിന്‍റെഎംഐ6 എന്നീ ഏജൻസികളുടെ യോഗം ഡൽഹിയിൽ നടന്നു.ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രഹസ്യാന്വേഷണ ഏജൻസികൾ ഇതാദ്യമായാണ് ഡൽഹിയിൽ ഒരു ഉന്നതതല യോഗത്തിന് ഒരുമിച്ച് ഇരിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യയുടെ ശക്തി”അവിടെ നിന്നുള്ള ചിത്രമാണിത് എന്നാണ് പ്രചരണം.

archived linkFB post

എന്നാൽ ഞങ്ങൾ ചിത്രത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മറ്റൊരു സന്ദര്‍ഭത്തിലെ  ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി.

വസ്തുത  ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2021 സെപ്റ്റംബർ എട്ടിന് ദൂരദർശൻനൽകിയ ഒരു ട്വീറ്റ് ലഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ ജനറൽ നിക്കോളായ് പത്രുഷെവ് എന്നിവര്‍ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഡൽഹിയിൽ നടത്തുന്ന മീറ്റിംഗിൽ നിന്നും…

ഇന്ത്യയും റഷ്യയും തമ്മിലുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എൻഎസ്എ) പ്രതിനിധി തല ചർച്ച ന്യൂ ഡൽഹിയിൽ നടക്കുന്നു  എന്ന അടിക്കുറിപ്പോടെ പോസ്റ്റിലെ ചിത്രവും നൽകിയിട്ടുണ്ട്.

ഈ സൂചനകൾ ഉപയോഗിച്ച് ഞങ്ങൾ വാർത്തകൾ തിരഞ്ഞപ്പോൾ  ഹിന്ദുസ്ഥാൻ ടൈംസ്പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലും അദ്ദേഹത്തിന്‍റെ റഷ്യൻഭാഗഭാക്കായ നിക്കോളായ് പട്രുഷേവും, അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഏറ്റെടുത്തതിനെ തുടർന്ന് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യ, റഷ്യ, മധ്യേഷ്യൻ മേഖലയിലെ സുരക്ഷാ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ബുധനാഴ്ച ന്യൂഡൽഹിയിൽ വിപുലമായ ചർച്ചകൾ നടത്തി. യുദ്ധത്തിൽ തകർന്ന രാജ്യത്തെ സൈനിക, രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തതായി റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.” കൂടാതെ പോസ്റ്റിലെ ചിത്രം വാർത്തയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്ത പരിശോധിച്ചപ്പോൾ സമാന വിവരണം തന്നെയാണ് നൽകിയിട്ടുള്ളത്.2021 സെപ്റ്റംബർ 8 -ന് ഡെയ്‌ലി എക്സൽസിയര്‍എന്ന മാധ്യമത്തില്‍  പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ: “അഫ്ഗാൻ സെറ്റിൽമെന്റിൽ ബഹുരാഷ്ട്ര സമീപനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിക്കുന്നു. കൂടിക്കാഴ്ചയിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രുഷേവും മോസ്കോയും ന്യൂഡൽഹിയും തമ്മിലുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ സമാധാനപരമായ ഒത്തുതീർപ്പ് ആരംഭിക്കുന്നതിന് ലക്ഷ്യമിടുന്നു.

അടുത്തിടെ ഡൽഹിയിൽ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികളുടെ ഒരു യോഗം ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളും ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ പാകിസ്താൻ ഈ സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്തും എന്നതിനെക്കുറിച്ചും ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എൻഐഎയുടെ തലവനും സിബിഐ, റോഎന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എൻഡിടിവിഇതുമായി ബന്ധപ്പെട്ട് ഒരു  റിപ്പോർട്ട്നല്‍കിയിരുന്നു.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഈ വൈറൽ ചിത്രം ഇന്ത്യയും റഷ്യയും തമ്മിൽ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ചർച്ചയിൽ നിന്നും ഉള്ളതാണ്. അല്ലാതെ പല രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിൽ നടത്തിയ ചർച്ചയിൽ നിന്നുള്ളതല്ല. ഇത്തരത്തിൽ ഒരു ചർച്ച നടത്തിയതായി ഞങ്ങൾക്ക് യാതൊരു തെളിവും  ലഭിച്ചില്ല. ഇന്ത്യയിലെതന്നെ  ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ യോഗം നടത്തിയിട്ടുണ്ട്. ഇതല്ലാതെ അഞ്ചു രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസിഉദ്യോഗസ്ഥരുടെ  യോഗം ഡല്‍ഹിയില്‍ നടന്നുവെന്നത് തെറ്റായ പ്രചരണമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അഞ്ച് രാജ്യങ്ങളിലെ രഹസ്യാന്വേഷണ എജന്‍സി ഉദ്യോഗസ്ഥരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നതിന്‍റെ ചിത്രം: സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •