മധ്യപ്രദേശില്‍ ആൾക്കൂട്ട ശിക്ഷയ്ക്ക് വിധേരായ ദമ്പതിമാരുടെ ചിത്രമാണോ ഇത്…?

ദേശീയം രാഷ്ട്രീയം

വിവരണം

FacebookArchived Link

“ഇത് മതേതര ഇന്ത്യയല്ല: അസമത്വത്തിന്റെയും ‘

അസഹുഷ്ണതയുടേയും അരാചകത്വത്തിന്റെയുംഇന്ത്യ:

ജാതിമാറി വിവാഹം കഴിച്ചതിന് മധ്യപ്രദേശിൽ ആൾക്കൂട്ട ശിക്ഷയ്ക്ക് വിധേരായ ദമ്പതിമാർ:

അതേ സ്വാതന്ത്രം ഒരു പെരുംനുണയാണ്:” എന്ന അടികുരിപ്പോടെ ഒക്ടോബര്‍ 2, 2019 മുതല്‍ ഒരി ചിത്രം ജോജി ഉള്ളന്നൂര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രച്ചരിക്കുകെയാണ്. ചിത്രത്തില്‍ ഒരു ദമ്പതിയെ നഗ്നരാക്കി കേട്ടിടുന്ന അതി ദാരുണമായ ദ്രിശ്യമാണ് നാം കാന്നുന്നത്. ഈ ദമ്പതികല്‍ മദ്ധ്യപ്രദേശില്‍ ആള്‍കൂട്ട ശിക്ഷയെക്ക് വിധേരായാവരാണ് എന്ന് പോസ്റ്റ്‌ വാദിക്കുന്നു. ഇതേ പോലെ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ ആരോപ്പിച്ച് മറ്റേ ചില പോസ്റ്റുകളും ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ ചിത്രമാണ്. 

ജാതിമാറി വിവാഹം കഴിച്ചതിനാലാണ് മദ്ധ്യപ്രദേശില്‍ ഈ ദമ്പതിയുടെ ഇങ്ങനെയൊരു അവസ്ഥയുടെ കാരണം എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന മദ്ധ്യപ്രദേശില്‍ നടന ഒരു സംഭവത്തിന്‍റെ ചിത്രമാണോ ഇത്? യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു മ്രിഗിയമായ ശിക്ഷക്ക് ഇവരെ എന്തിനാന്‍ ഇരയാക്കിയത്? ചിത്രത്തില്‍ കാന്നുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

കോണ്‍ഗ്രസ്‌ മദ്ധ്യപ്രദേശില്‍ അധികാരത്തില്‍ വന്നത് കഴിഞ്ഞ കൊല്ലം ഡിസംബര്‍ മാസത്തിലാണ് അതിനെ മുംപേ മധ്യപ്രദേശില്‍ 15 വര്‍ഷം ഭരിച്ച ശിവരാജ് സിംഗ് ചവ്വാനിന്‍റെ ബിജെപി സര്‍ക്കരായിര്നു. ഞങ്ങള്‍ കഴിഞ്ഞ കൊല്ലം ഡിസംബര്‍ മുതല്‍ ഇന്ന് വരെ ഇങ്ങനെയൊരു സംഭവം മദ്ധ്യപ്രദേശില്‍ എവിടെങ്കിലും നടനതായി വല വാര്‍ത്ത‍ പ്രസിദ്ധികരിചിട്ടുണ്ടോ എന്നറിയാന്‍ ഗൂഗിളില്‍ അന്വേഷണം നടത്തി. ചിത്രത്തില്‍ കാന്നുന്ന സംഭവത്തിനോട്‌ ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇയടെയായി ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ചുള്ള യാതൊരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. സംഭവത്തിനോട് സമയമായ താഴെ നല്‍കിയ ഈ വാര്‍ത്ത‍ മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചല്ലോ.

TOIArchived Link

അന്യ ജാതികാരനായ ഒരു ചെരിപ്പക്കാരനോടൊപ്പം പ്രണയസംബന്ധം ഉണ്ടാകിയതിനെ തോടര്ന്‍ യുവതിയുടെ ജാതിക്കാര്‍ യുവതിയെ മര്‍ദിച്ചു എന്നിട്ട് അര്‍ദ്ധനഗ്നരാക്കി നാടുമുഴവം കൊണ്ട് നടനു എന്നാണ് വാര്‍ത്ത‍. എന്നാല്‍ പ്രസ്തുത പോസ്റ്റില്‍ കാന്നുന്ന ചിത്രം ഈ സംഭവത്തിന്‍റെതല്ല. അതിനാല്‍ ഞങ്ങള്‍ ചിത്രത്തില്‍ കാന്നുന്ന സംഭവത്തിനെ കുറിച്ച് അറിയാന്‍ പ്രത്യേക കീവേര്‍ഡ്‌ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് രാജസ്ഥാനില്‍ 2016ല്‍ നടന ഒരു സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കല്‍ ലഭിച്ചു.

ഇന്ത്യ ടുഡേ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ രാജസ്ഥാനിലെ ഉദൈപുരില്‍ 2016ല്‍ ഒരു ആദിവാസി സ്ത്രിയും അവരുടെ കാമുകനെയും നാട്ടുക്കാര്‍ നഗ്നരാക്കി രണ്ട് ദിവസം ഒരു മരത്തിനോടൊപ്പം കെട്ടിവെച്ചു എന്നാണ് വാര്‍ത്ത‍. ഈ സംഭവത്തില്‍ ഉദൈപുര്‍ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തിരനു. ഈ സംഭവത്തിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ഇന്ത്യ ടുഡേ അവരുടെ ട്വിട്ടര്‍ അക്കൗണ്ടില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

വീഡിയോയില്‍ ബ്ലര്‍ ചെയത ചിത്രങ്ങള്‍ പ്രസ്തുത ചിത്രവുമായി സമാനമാണ്. ഇതേ പോലെ NewsX അവരുടെ യുടുബ്‌ ചാനലില്‍ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വീഡിയോയിലും ഈ രണ്ട് പേരുടെ ചിത്രം നമുക്ക് കാണാം. 

സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ രാജസ്ഥാനിലെ കാനോട് പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. കാനോട് പോലീസ് സ്റ്റേഷന്‍ എസ്.എച്.ഒ. ദേവേന്ദ്ര സിംഗ്, ഈ ചിത്രം കാനോടില്‍ നടന സംഭവത്തിന്‍റെതാണ് എന്ന് ഞങ്ങളുടെ പ്രതിനിധിയിനോട് സ്ഥിരികരിച്ചു. മുന്ന്‍ കൊല്ലം മുംപേ ഈ സംഭവം കന്നോട്ടിയ ഗ്രാമത്തില്‍ നടനിട്ടുണ്ടായിര്നു എന്ന് അദേഹം വ്യക്തമാക്കി. 

Deccan HeraldArchived Link
NDTVArchived Link
The Mango NewsArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പുര്നമായി വ്യാജമാണ്. ചിത്രത്തില്‍ കാന്നുന്ന സംഭവം 2016ല്‍ രാജസ്ഥാനില്‍ നടന്ന സംഭവമാണ്. അതിനാല്‍ വസ്തുത അറിയാതെ ഇത് പോലെയുള്ള പോസ്റ്റുകല്‍ ഷെയര്‍ ചെയര്ത് എന്ന് ഞങ്ങള്‍ മാന്യ വായനക്കാരോട് അഭിയര്തിക്കുന്നു.

Avatar

Title:മധ്യപ്രദേശില്‍ ആൾക്കൂട്ട ശിക്ഷയ്ക്ക് വിധേരായ ദമ്പതിമാരുടെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •