FACT CHECK: ചെക്ക് റിപബ്ലിക്കിലെ ഡോക്ടറുടെ ചിത്രം ഇറാനില്‍ മരിച്ച ഡോ. ശിരിന്‍ രോഹാനിയുടെ പേരില്‍ വൈറലാകുന്നു….

Coronavirus അന്തര്‍ദേശിയ൦

സ്വന്തം ജിവിതം പണയം വെച്ച് കൊറോണ വൈറസ്‌ എന്ന മഹാമാറിയെ നേരിടുന്ന വീര ഡോക്ടര്‍മാരുയും നേഴ്സ് മാരുടേയും കഥകള്‍ നമ്മള്‍ സാമുഹ്യ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളിലുടെയും നിരന്തരമായി കേള്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്ത‍യായിരുന്നു കൊറോണ വൈറസ്‌ ബാധിച്ച് ആയിരം കണക്കിന് ആളുകള്‍ മരിച്ച ഇറാനിലെ ഒരു ഡോക്ടറുടെത്. സ്വന്തം ജീവന്‍ പണയം വെച്ച് കൊറോണ ബാധിതവരെ സുശ്രുഷിച്ച ഡോക്ടര്‍ ശിരിന്‍ രുഹാനി കൊറോണ വൈറസ്‌ ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. ഈ വാര്‍ത്ത‍ പുറത്ത് വന്നതിനു ശേഷം നിരവധി പേര് ഈ ധീര വനിത ഡോക്ടറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പക്ഷെ ഇത്തരത്തിലുള്ള വൈറല്‍ പോസ്റ്റില്‍ ഡോക്ടര്‍ ശിരിന്‍ രുഹാനിയുടെ ചിത്രത്തിനു പകരം മറ്റൊരു ഡോക്ടറുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റരില്‍ എഴുത്തിയ വാചകം എപ്രക്രാമാണ്: “ഡോ: ഷിറിന്‍ രൂഹാനി… കൊറോണ ബാധിച്ചു അവശ നിലയില്‍ ആയിട്ടും പകരം വരാല്‍ ആളില്ലാത്തത്കൊണ്ട് മരണം വരെ ചികിത്സ തുടര്‍ന്ന്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ഇറാനിയന്‍ ഡോക്ടര്‍…രാജ്യം ഏതുമാകട്ടെ ഈ ജീവത്യഗത്തിനു പ്രണാമം.”

വസ്തുത അന്വേഷണം 

ഞങ്ങള്‍ ഡോക്ടര്‍ ഷിറിന്‍ രൂഹാനിയെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇറാനില്‍ കൊറോണ ബാധിച്ചവരെ അവസാന ശ്വാസം വരെ സുശ്രുഷിച്ച ഷിറിന്‍ രൂഹാനിയുടെ മരണം അറിയിക്കുന്ന പല മാധ്യമ റിപ്പോര്‍ട്ടുകളും കണ്ടെത്തി. മനോരമ ഓണ്‍ലൈന്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. പക്ഷെ വാര്‍ത്ത‍കളില്‍ നല്‍കിയ ചിത്രം പോസ്റ്റില്‍ നല്‍കിയ ചിത്രമല്ല. ഡോക്ടര്‍ ശിറിന്‍ രൂഹാനിയുടെ യഥാര്‍ത്ഥ ചിത്രം നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ManoramaArchived Link

പോസ്റ്ററില്‍ നല്‍കിയ ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇരയക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ചെക്ക് റിപ്പബ്ലിക്കിലെ ഒരു ഡോക്ടര്‍ പൌല ക്കൊവരികോവയുടെതാണ് എന്ന് മനസിലായി. ഡോ. പൌല ചെക്ക് റിപബ്ലിക്കില്‍ കൊറോണ ബാധിതവരെ ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ ആണ്. അവര്‍ രോഗബാധിതയായെന്നോ മരിച്ചെണോ ഇതുവരെ വാര്‍ത്തകളില്ല. അവരുടെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ ഇയിടെ ഏറെ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഈ ഡോക്ടരുടെ ചിത്രമാണ് പോസ്റ്റില്‍ ഡോ. ഷിറിനിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്.

DalitoArchived Link

നിഗമനം

ഇറാനില്‍ കൊറോണ ബാധിച്ചവരെ ചികില്‍സിക്കുന്നതിനിടെ കൊറോണ വൈറസ്‌ ബാധിച്ച് മരിച്ച ഇറാനിയന്‍ ഡോക്ടര്‍ ഷിറിന്‍ രൂഹാനിയുടെ പേരില്‍ ചെക്ക് റിപ്പബ്ലിക്കിലെ ഡോക്ടര്‍ പൌല കൊവാരികോവായുടെ ചിത്രമാണ് പോസ്റ്റില്‍ ഷിറിന്‍ രൂഹനിക്ക് ആദരാഞ്ജലികള്‍ നല്‍കി കൊടുത്തിരിക്കുന്നത്.

Avatar

Title:FACT CHECK: ചെക്ക് റിപബ്ലിക്കിലെ ഡോക്ടറുടെ ചിത്രം ഇറാനില്‍ മരിച്ച ഡോ. ശിരിന്‍ രോഹാനിയുടെ പേരില്‍ വൈറലാകുന്നു….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •