FACT CHECK: ചിത്രത്തില്‍ കാണുന്ന സ്ത്രി പൂനയിലെ ഒരു വിട്ടമ്മയായ മേഘ ശ്രികാന്ത് ശര്‍മ്മയാണ് അവര്‍ മരിച്ചത് കോവിഡ്‌ ബാധിച്ചല്ല…

ദേശീയം സമുഹികം

കോവിഡ്‌-19 രോഗം ലോക രാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിക്കുകയാണ്. ഇതുവരെ ലോകത്തില്‍ 2, 834, 336 പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് അതേപോലെ 1,97,409 പേര് ഈ രോഗം മൂലം മരിച്ചിട്ടുണ്ട് (സ്രോതസ്സ്). നമ്മുടെ രാജ്യത്തിലും ഇത് വരെ 24506 പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്.  775 പേര്‍ക്ക് കോവിഡ്‌ മൂലം ജീവന്‍ നഷ്ടപെട്ടിട്ടുണ്ട് (സ്രോതസ്സ്). മഹാരാഷ്ട്രയെയാണ് കോവിഡ്‌ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഏറ്റവും അധികം രോഗികള്‍ അതായത് 6817 പേര്‍ക്ക് മഹാരാഷ്ട്രയില്‍ ഈ രോഗം ബാധിച്ചിട്ടുണ്ട്. അതുപോലെ കോവിഡ്‌ മൂലം മഹാരാഷ്ട്രയില്‍ ഇത് വരെ 301 മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ കോവിഡ്‌-19 ബാധിച്ച് മേഘാ വ്യാസ് എന്നൊരു ഡോക്ടര്‍ മരിച്ചു എന്ന വാര്‍ത്ത‍ പ്രചരിക്കുകയുണ്ടായി. അന്യ സംസ്ഥാനങ്ങളില്‍ വൈറല്‍ ആയ ഈ വാര്‍ത്ത‍ ഇപ്പോള്‍ കേരളത്തിലും വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. പക്ഷെ ഇതിനെ മുമ്പേയും പൂനെയില്‍ ഒരു നേഴ്സ് കോമല്‍ മിശ്ര കോവിഡ്‌ ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്ത‍ ഫാക്റ്റ് ക്രെസണ്ടോ വെളിച്ചത്തു കൊണ്ടുവന്നിരുന്നു, ഈ അന്വേഷണത്തിനെ കുറിച്ച് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

ചിത്രത്തിൽ കാണുന്ന പെൺകുട്ടി കോമല്‍ മിശ്രയല്ല, ശശികലയാണ്, ഇവൾ കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല…  

ഞങ്ങള്‍ ഡോ. മേഘാ വ്യാസിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം തെറ്റാന്നെന്ന് ഞങ്ങള്‍ കണ്ടെത്തി. മേഘാ വ്യാസ് ഡോക്ടറുമല്ല കോവിഡ്‌ മൂലം മരിച്ചതുമല്ല. എന്താണ് ഡോ. മേഘാ വ്യാസിന്‍റെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം നമുക്ക് നോക്കാം. 

വിവരണം

FacebookArchived Link

ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ വാചകം, “കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ ജീവന്‍ നല്‍കേണ്ടി വന്ന പൂനയിലെ ഡോ. മേഘ വ്യാസിന് പ്രണാമം.”

വസ്തുത അന്വേഷണം

ഈ പോസ്റ്റ്‌ വ്യജമാന്നെന്ന് ഏറ്റവും ആദ്യം കണ്ടെത്തിയത് ഞങ്ങളുടെ മറാഠി ടീം ആണ്. ഞങ്ങളുടെ മറാഠി വെബ്‌സൈറ്റില്‍ ഇതിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

पुण्यातील मेघा व्यास डॉक्टर नव्हत्या आणि त्यांचे निधन कोरोनामुळे झाले नाही; वाचा सत्य

ചിത്രത്തില്‍ ഡോ. മേഘ വ്യാസ് എന്ന അവകാശപ്പെടുന്ന സ്ത്രിയുടെ യഥാര്‍ത്ഥ പേര് മേഘ ശ്രികാന്ത് ശര്‍മ്മ എന്നാണ്. അവര്‍ മരിച്ചത് ഏപ്രില്‍ 22ന് പൂനയിലെ ജഹാംഗീര്‍ ആശുപത്രിയിലായിരുന്നു. അതിരൂക്ഷമായ നിമോനിയ കാരണമായിരുന്നു മരിച്ചത് എന്ന് മേഘയെ ചികിത്സിച്ച ആശുപത്രി വ്യക്തമാക്കുന്നു. കുടാതെ മേഘയുടെ കൊറോണവൈറസ്‌ ടെസ്റ്റിന്‍റെ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു എന്നും ആശുപത്രി വ്യക്തമാക്കുന്നു. 

ഞങ്ങളുടെ പ്രതിനിധി മേഘയുടെ ഭര്‍ത്താവായ ഡോ. ശ്രികാന്ത് ശര്‍മ്മയുമായി നേരിട്ട് ബന്ധപെട്ടപ്പോള്‍ അദേഹത്തിന്‍റെ ഭാര്യ ഒരു വിട്ടമ്മയായിരുന്നു എന്നും അവര്‍ മരിച്ചത് കോവിഡ്‌ ബാധിച്ചിട്ടല്ല എന്നും അദേഹം വ്യക്തമാക്കി. കുടാതെ ആശുപത്രിയില്‍ നിന്ന് അദേഹത്തിന് ലഭിച്ച കത്ത് ഞങ്ങള്‍ക്ക് കൈമാറി. കത്തില്‍ മേഘ ശര്‍മ്മ മരിച്ചത് നിമോനിയ കാരണമാനെന്നും  കൊറോണവൈറസ്‌ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ നെഗറ്റീവ് ആയിരുന്നു എന്നും ആശുപത്രി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കുടാതെ തന്‍റെ ഭാര്യയെ കുറിച്ചുള്ള വ്യാജ വാര്‍ത്ത‍ തന്നെ വേദനിപ്പിക്കുന്നു  ഈ വാര്‍ത്ത‍കള്‍ക്ക് എതിരെ ഞങ്ങള്‍ പോലീസില്‍ കേസ് കൊടുക്കാന്‍ പോവുകയാണ് അതിനാല്‍ ദയവായി തന്‍റെ ഭാര്യയുടെ ചിത്രം ഉപയോഗിച്ച് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത‍ പ്രചരിപ്പിക്കരുത് എന്ന അഭ്യര്‍ഥന അദേഹം ഫാക്റ്റ് ക്രെസണ്ടോയിലൂടെ ചെയ്യുന്നു.

നിഗമനം

ചിത്രത്തില്‍ ഡോ. മേഘ വ്യാസ് എന്ന അവകാശപ്പെടുന്ന സ്ത്രി പൂനയിലെ ഒരു വിട്ടമ്മയായ മേഘ ശ്രികാന്ത് ശര്‍മ്മയായിരുന്നു. അവര്‍ ഏപ്രില്‍ 22 തിയതിയില്‍ പൂനയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ നിമോനിയക്ക് ചികിത്സ നേടുന്നതിനിടയില്‍ മരിച്ചു. അവരുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നു എന്ന് ആശുപത്രി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

Avatar

Title:FACT CHECK: ചിത്രത്തില്‍ കാണുന്ന സ്ത്രി പൂനയിലെ ഒരു വിട്ടമ്മയായ മേഘ ശ്രികാന്ത് ശര്‍മ്മയാണ് അവര്‍ മരിച്ചത് കോവിഡ്‌ ബാധിച്ചല്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •