മാനും ചീറ്റയുടെ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ്യം ഇങ്ങനെയാണ്…

അന്തർദേശിയ൦ കൌതുകം

വിവരണം

FacebookArchived Link

“അമ്മ എന്ന മഹത്ത്വം” എന്ന അടികുരിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു ചിത്രം Vayalar Ratheesh എന്ന ഫെസ്ബൂക്ക് പ്രൊഫൈളിളുടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ പേടി കൊണ്ട് സ്ഥംഭിച്ച ഒരു മാനിനെ രണ്ട് ചീറ്റകള്‍ ആക്രമിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ് : “ഈ വര്‍ഷത്തെ ഏറ്റവും നല്ല ഫോട്ടോയ്ക്കുള്ള world Award നേടിയ ഫോട്ടോ. ചീറ്റകളാല്‍ വെട്ടയാടപ്പെടുന്ന ഒരു അമ്മ മാനും രണ്ട് കുട്ടികളും. ചീറ്റകളില്‍ നിന്നും അനായാസം ഓടി രക്ഷപെടുവാന്‍ ആവുമായിരുന്നിട്ടും സ്വന്തം കുട്ടികളുടെ രക്ഷയ്ക്കായി ചീറ്റകളുടെ ഇരയാവാന്‍ സ്വയം സമര്‍പ്പിക്കുന്ന തള്ള മാന്‍. നീറുന്ന വേദനയ്ക്കിടയിലും തന്‍റെ മക്കള്‍ സുരക്ഷിതരായി ഓടി രക്ഷപ്പെടുന്നത് നോക്കി നിര്‍വൃതി അടഞ്ഞ മരണത്തെ പുല്‍കുന്നു.” എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ കാണുന്ന മാന്‍ തന്‍റെ കുഞ്ഞിമാനുകളെ രക്ഷപെടുത്താനായി സ്വയം ചീറ്റകളുടെ മുന്നില്‍ സമര്‍പ്പിച്ചോ? ഈ കഥയില്‍ ഇത്രത്തോളം യാഥാര്‍ഥ്യമുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ച് നോക്കി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളിലൂടെ ലഭിച്ച ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ ചിത്രത്തിന്‍റെ ആധാരത്തില്‍ പ്രചരിക്കുന്ന കഥയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ മനസിലായി. യഥാര്‍ത്ഥത്തില്‍ ചിത്രം രണ്ട് ചീറ്റകള്‍ ഒരു മാനിനെയും മാന്‍ക്കുഞ്ഞുകളെ  ആക്രമിക്കുന്നതിന്‍റെതല്ല പകരം രണ്ട് യുവ ചീറ്റകളെ അവരുടെ അമ്മ വേട്ടയാടാന്‍ പഠിപ്പിക്കുന്നതിന്‍റെതാണ്. ഈ ഫോട്ടോ കെനിയയിലെ മസായി മാര നേഷണല്‍ പാര്‍ക്കില്‍ നിന്ന് 2013ന് എലിസണ്‍ ബൂടജജ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. ഈ ചിത്രത്തിനോടൊപ്പം ഈ കരുണാമയമായ കഥ ചേര്‍ത്തു ചിലര്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് എലിസണ്‍ തന്നെ മുന്നില്‍ വന്നു വിശദീകരിക്കുകയുണ്ടായി. വിശദികരണം നല്‍കുന്ന എലിസനിന്‍റെ ഫെസ്ബൂക്ക് പോസ്റ്റ്‌.

ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കഥ എലിസണ്‍ ഈ പോസ്റ്റില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എലിസണ്‍ ഷെയര്‍ ചെയ്ത അവരുടെ വെബ്സൈറ്റിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

Alison ButtigiegArchived Link

ചിത്രത്തില്‍ മാനിനെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതിന്‍റെ ഇടയില്‍ ചീറ്റയുടെ കുട്ടികള്‍ മാനിന്‍റെ കൂടെ കളിക്കാന്‍ തുടങ്ങി. പേടിച്ച് മാന്‍ അവിടെ അങ്ങനെ സ്തംഭിച്ച് നിന്നു. അതിനെ ശേഷം ആ ചീറ്റകുട്ടികളുടെ അമ്മ നരാഷ മാനിനെ കഴുത്തില്‍ കടിച്ചു കൊന്നു. നരാഷ മാനിനെ കഴുത്തില്‍ കടിക്കാന്‍ ശ്രമിക്കുന്നതാണ് നമ്മള്‍ ഫോട്ടോയില്‍ കാണുന്നത്. ഫോട്ടോയില്‍ കാണുന്ന മാനിന് കുഞ്ഞുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുടാതെ ഈ ചിത്രം ഈ കൊല്ലത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു എന്ന തരത്തില്‍ യാതൊരു വാര്‍ത്ത‍യും ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചില്ല.

നിഗമനം

കെന്യയിലെ മസായി മാറ നാഷണല്‍ പാര്‍ക്കില്‍ ഒരു പെണ്‍ ചീറ്റയും മക്കളും ഒരു മാനിനെ വേട്ടയാടുന്ന ചിത്രമാണ് തെറ്റായ കഥ ചേര്‍ത്തു ഒരു അമ്മയുടെ ബലിദാനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. അതിനാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് തെറ്റാണ്‌ എന്ന് അനുമാനിക്കാം.

Avatar

Title:മാനും ചീറ്റയുടെ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ്യം ഇങ്ങനെയാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •