
സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വയോധികനായ മുസ്ലിം വ്യക്തിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഈ വ്യക്തിയുടെ ശരീരത്തില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച് വെച്ച ഒരു സാധനവസ്തുവും നമുക്ക് ചിത്രത്തില്‍ കാണാം. ഇയാള്‍ ഒരു തീവ്രവാദിയാണ്, ശരീരത്തില്‍ കെട്ടി വെച്ചിട്ടുള്ളത് സ്ഫോടനം സൃഷ്ടിച്ച് നമ്മുടെ ജവാന്മാരെ കൊല്ലാന്‍ വേണ്ടിയുള്ള ബോംബ് ആണ് എന്നാണ് ഈ ചിത്രത്തിനെ കുറിച്ച് ഫെസ്ബൂക്ക് അടക്കം പല സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയ യഥാര്‍ത്ഥ്യം സാമുഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം വെച്ച് ചിലര്‍ നടത്തുന്ന പ്രചാരണത്തിനെ പൊളിക്കുന്നതായിരുന്നു. ചിത്രത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമായ കഥയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. എന്താണ് ചിത്രത്തില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം.
പ്രചരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇയാൾ ശരീരത്തിൽ ഭദ്രമായി കെട്ടിവച്ച് കൊണ്ട് വന്നിരിയ്ക്കുന്നത് സർക്കാർ നൽകിയ ദുരിതാശ്വാസ ഭക്ഷ്യധാന്യം അല്ല നൂറു ജവാന്മാരെ വധിയ്ക്കാനുള്ള ബെൽറ്റ് ബോംബ് ആണ്. ചാകാൻ കിടക്കുന്ന കിളവനും ജിഹാദി !!”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രം Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് rojakpot.com എന്ന മലേഷ്യന്‍ വെബ്സൈറ്റ് 2016ല്‍ പ്രസിദ്ധികരിച്ച ഒരു വസ്തുത അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
ഈ ചിത്രം പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ബോര്‍ഡറില്‍ മയക്കുമരുന്ന്‍ കടത്തികൊണ്ട് വരാനുള്ള ശ്രമത്തിന്‍റെ ഇടയില്‍ പിടിയിലായ ഒരു വ്യക്തിയുടെതാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടാതെ ഇയാളുടെ ശരീരത്തിലുള്ളത് ബോംബ് അല്ല പകരം ഹഷീഷ് ആണ്. സംഭവം നടന്നത് 2014ലാണ്. ഈ സന്ദര്‍ഭത്തില്‍ പാകിസ്ഥാനിലെ പത്രകാരന്‍ സഫര്‍ ദാവ൪ ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.
Man with hashish jacket on turkhum border. pic.twitter.com/f04yuy0T9a
— Safdar Dawar (@DawarSafdar) December 27, 2014
ഇതിനെ മുമ്പേയും ഈ ചിത്രം ദി പ്രിന്‍റ് പോലെയുള്ള പല വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ അന്വേഷണത്തോടെ തെളിയിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണ്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാനിലെക്ക് മയക്കുമരുന്ന്‍ കടത്തികൊണ്ട് വരുന്നതിനിടയില്‍ പിടിയിലായ ഒരു വ്യക്തിയുടെ ചിത്രമാണ് തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Title:ഈ ചിത്രം ബെല്‍റ്റ്-ബോംബ് ധരിച്ച തീവ്രവാദിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
