ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കൊന്നത് ബജ്‌രംഗ് ദൾ ആണോ?

സാമൂഹികം
Figure 1ചിത്രം കടപ്പാട്: അഷ്‌റഫ്‌ ഹുസൈന്‍ ട്വിട്ടര്‍ അക്കൗണ്ട്‌

വിവരണം

Archived Link

ബിഹാറിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ RSS ബജ്‌രംഗ്ദൾ തീവ്രവാദികൾ കൊലപ്പെടുത്തി. 

അല്ലാഹു ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ…… 
ആമീൻ…

ഊള സംഘികൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയില്ല ഈ സംഘത്തിനെ…കേരളത്തിൽ തുടങ്ങി ബിഹാർ വരെ എത്തിയിട്ട് ഉണ്ടെങ്കിൽ ഇവിടെ കിട്ടിയത് പോലെയുള്ള മറുപടി അവിടെയും കിട്ടും… ഇപ്പോ ഇളിക്കുന്ന ഒരുത്തനും അന്ന് തീവ്രവാദമാണെന്ന് പറഞ്ഞ് മോങ്ങരുത്….” എന്ന വാചകതോടൊപ്പം 2019 മേയ് 1  മുതൽ മുകളിൽ നല്കിയ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് Izzath Of Muslims എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ചിത്രത്തിൽ കാണുന്ന വ്യക്തി ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആണെന്നും ബജ്‌രംഗ് ദൾ ഇദ്ദേഹത്തെ ബീഹാറിൽ കൊലപ്പെടുത്തി എന്നും ഈ പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ  യഥാർത്ഥത്തിൽ ഈ വ്യക്തി ആരാണ്? ഇദ്ദേഹം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആയിരുന്നോ? ഇദ്ദേഹത്തെ കൊന്നത് ബജ്‌രംഗ് ദളാണോ? എന്ന ചോദ്യങ്ങൾക്ക് ഉത്തരം നമുക്ക് അന്വേഷിക്കാം..

വസ്തുത വിശകലനം

ഞങ്ങൾ  ആദ്യം ഈ വാ൪ത്തെയെ കുറിച്ച്  ഗൂഗിളിൽ അന്വേഷിച്ചു. പക്ഷെ ബജ്‌രംഗ് ദൾ പ്രവർത്തകർ  ഒരു പോപ്പുലർ ഫ്രണ്ട് കാരനെ കൊന്നതായി ഒരു വാർത്ത ഞങ്ങൾക്ക്  ലഭിച്ചില്ല.

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഈ ചിത്രം ഗൂഗിള്‍ reverse image search ചെയ്തു. അതിലുടെ ലഭിച്ച പരിനാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ഫോട്ടോ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരന ങ്ങള്‍  ലഭിച്ചു.

ഈ ഫോട്ടോ ഉപയോഗിച്ച ആകെ ഒരു ട്വീറ്റ്‌ മാത്രമേയുള്ളൂ. ഈ ട്വീറ്റ്‌ ചെയതത് അഷ്‌റഫ്‌ ഹുസൈന്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ്.

Archived Link

ഈ ട്വീറ്റിൽ  അഷ്റഫ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “വിണ്ടും ഒരു ലിഞ്ചിംഗ്, ബീഹാറിലെ സുപ്പോൾ  ജില്ലയിൽ ‘ഹാഫിജ് ഷരിഫ്’ ഇദ്ദേഹത്തിന്റെ ബൈക്ക് ഒരു സൈക്കിൾ കാരനെ മുട്ടി ഇതിനെ തുടർന്ന്  അവിടെ കൂടിയ ജനസമൂഹം ഇയാളെ അടിച്ചു കൊന്നു. ജനകൂട്ടത്തിന്റെ വിധിനിർണയം ഇപ്പോൾ ഉയരത്തിൽ എത്തിയിരിക്കുകയാണ്. ജനകൂട്ടത്തെ  പ്രോത്സാഹിപ്പിക്കുന്നവർക്ക് ഈ കാര്യം അറിയില്ല അവരുടെ നുണകളും വിഷം കലർത്തിയ വാക്കുകളുടെ എന്ത് പരിണാമമാണ് നമ്മുടെ മുന്നിൽ  വരുത്തുന്നത്.”

ഈ ട്വീറ്റിന് 204 റീട്വീറ്റുകൾ  ലഭിച്ചിട്ടുണ്ട്. മെയ് ഒന്നിനാണ് അഷ്റഫ് ഈ ട്വീറ്റ് ചെയ്തത്. ചിത്രത്തിൽ  കാണുന്ന വ്യക്തി ബീഹാറിലെ സുപ്പോളിൽ നുന്നുപട്ടി എന്ന ഗ്രാമത്തിൽ മരിച്ച ഒരു വ്യക്തിയാണ്. ഒരു സൈക്കിളു കാരനെ തട്ടിയ കാരണം ജനകൂട്ടം അടിച്ചു കൊന്നതാണ് ശരിഫിനെ എന്ന് പോസ്റ്റിൽ  പറയുന്നുണ്ട്. ഞങ്ങൾ ഈ സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ചില മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. ഈ വാർത്തകൾ വായിക്കാനായി താഴെ നല്കിയ ലിങ്ക് സന്ദർശിക്കുക..

News18 HindiArchived Link
Muslim MirrorArchived Link
CaravanArchived Link

ഈ ട്വീറ്റും പ്രസ്തുത ഫെസ്ബൂക്ക് പോസ്റ്റും അല്ലാതെ  ഈ ചിത്രം വേറെ എവിടെയും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. അതിനാൽ  ഈ ചിത്രം അഷ്റഫ് ട്വീറ്റിൽ അറിയിക്കുന്നതുപോലെ ബീഹാറിൽ കൊല്ലപ്പെട്ട ഷരിഫ് എന്ന വ്യക്തിയുടെ ആയിരിക്കും. ഷരിഫ് കൊല്ലപെട്ടത് രാഷ്ട്രിയ സാഹചര്യത്തിൽ ആയിരുന്നില്ല. അതിനാൽ  ഈ പോസ്റ്റ് പറയുന്നത് വിശ്വസിക്കാൻ ആകില്ല.

 നിഗമനം

ഈ പോസ്റ്റ് വ്യാജമാണ്. തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്ന  ഈ പോസ്റ്റിൽ ഒരു തെളിവ് നല്കിയിട്ടില്ല. കുടാതെ ഇങ്ങനെയൊരു സംഭവം നടന്നതായി ദേശിയ അഥവാ  പ്രാദേശിക മാധ്യമങ്ങളിൽ ഒരു വാർത്ത പ്രസിദ്ധികരിച്ചിട്ടില്ല. പോസ്റ്റിൽ കാണുന്ന ചിത്രം ബീഹാറിൽ  മരിച്ച ഷരിഫ് എന്ന വ്യക്തിയുടെതാണ്. അദ്ദേഹം കൊല്ലപ്പെട്ടത് വ്യത്യസ്തമായ സാഹചര്യത്തിലാണ്. അതിനാൽ പ്രിയ വായനക്കാർ  ഈ പോസ്റ്റ് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കൊന്നത് ബജ്‌രംഗ് ദൾ ആണോ?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •