
മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായി കഴിഞ്ഞ ജൂൺമാസം ഏക്നാഥ് ഷിൻഡെ ചുമതലയേറ്റിരുന്നു. ഇതിനുശേഷം അദ്ദേഹത്തിന്റെ ചെറുപ്പകാല ചിത്രം പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്
പ്രചരണം
അദ്ദേഹം മുമ്പ് ഓട്ടോ ഡ്രൈവർ ആയിരുന്നുവെന്നും അക്കാലത്തെ അദ്ദേഹത്തിന് ചിത്രമാണ് എന്ന് വാദിച്ച് ഓട്ടോറിക്ഷയ്ക്ക് സമീപം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “മഹാരാഷ്ട്രക്കാർക്ക് ഒരു പക്ഷെ സുപരിചിതമായ ഫോട്ടോ ആയിരിക്കും…
ഇന്ന് ഇദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ആണ്.🙏🙏🙏”

എന്നാൽ ഞങ്ങളുടെ അന്വേഷണത്തില്‍ ചിത്രത്തിൽ കാണുന്നത് മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഷിൻഡെ അല്ല എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ചെറുപ്പത്തിലെ ചിത്രം എന്ന മട്ടില്‍ പ്രചരിക്കുന്നത് മറ്റൊരു വ്യക്തിയുടെ ചിത്രമാണ്. മഹാരാഷ്ട്ര റിക്ഷാ പഞ്ചായത്ത് ഓട്ടോ തൊഴിലാളി യൂണിയന് സ്ഥാപക-പ്രസിഡന്റ് ബാബ കാംബ്ലെ എന്നയാളുടേതാണ് ചിത്രം.
ഏകനാഥ് ഷിൻഡെ ചെറുപ്പത്തിൽ താനെയിൽ ഒരു ഓട്ടോറിക്ഷ ഓടിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ, ഫോട്ടോയിൽ കാണുന്നത് ഏകനാഥ് ഷിൻഡെയല്ല.
മുംബൈ ടോക്കിന് നൽകിയ അഭിമുഖത്തിൽ, വൈറലായ ഫോട്ടോയിൽ ഓട്ടോറിക്ഷയ്ക്കൊപ്പം കണ്ട വ്യക്തി താനാണെന്ന് കാംബ്ലെ സ്ഥിരീകരിക്കുന്നുണ്ട്.
1997ൽ ഓട്ടോറിക്ഷ വാങ്ങി പൂജ നടത്തിയ ശേഷം എടുത്തതാണ് ഫോട്ടോ. മഹാരാഷ്ട്ര റിക്ഷാ പഞ്ചായത്ത് പൂനെ ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണ കുറിപ്പ് നല്‍കിയിട്ടുണ്ട്. ബാബാ കാംബ്ലിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെ കുറിച്ചുള്ള പ്രചരണത്തിന് എതിരെ അദ്ദേഹം പ്രതികരിക്കുന്നുണ്ട്.
ഇതേ ഫാക്റ്റ് ചെക്കിന്റെ ഇംഗ്ലിഷ്:
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ചിത്രത്തില്‍ കാണുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ചെറുപ്പകാലമല്ല. പൂനയിലെ ഓട്ടോറിക്ഷാ തൊലിലാളി യൂണിയന് നേതാവായ ബാബാ കാംബ്ലിയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ചെറുപ്പത്തിലെ ചിത്രം: സത്യമിതാണ്…
Fact Check By: Vasuki SResult: False
