ഹൂഗ്ലി നദിക്കടിയിലൂടെയുള്ള മെട്രോ റെയില്‍ – 24 ന്യൂസ് കാര്‍ഡിലെ ചിത്രം ബാഴ്സിലോണയിലെ അക്വേറിയത്തിന്‍റേത്

സാമൂഹികം

ഇന്ത്യയിൽ ആദ്യമായി മെട്രോ ട്രെയിൻ ആരംഭിച്ചത് പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ്. വീണ്ടും ചരിത്ര നേട്ടവുമായി കൊല്‍ക്കത്ത വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ്. നദിയുടെ അടിയിലൂടെ മെട്രോ സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ബഹുമതിയും  ഇനി പശ്ചിമബംഗാളിന് സ്വന്തം. ഹൂഗ്ലി നദിയുടെ അടിയിലൂടെ പോകുന്ന മെട്രോ റെയിലിന്‍റെ ചിത്രം എന്ന പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

പ്രചരണം

പ്രചരിക്കുന്ന ചിത്രം 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച ന്യൂസ് കാർഡ് ആണ്.  കാർഡിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ: “ചരിത്ര നേട്ടം ഹൂഗ്ലി നദിക്കടിയിലൂടെ ആദ്യ മെട്രോ സർവീസ് നദിക്കുള്ളിലെ പരീക്ഷണ യോഗം വിജയകരം” 

FB postarchived link

എന്നാൽ പ്രചരിക്കുന്ന ചിത്രം കൊൽക്കത്തയിലെ നദിയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്പെയിനിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

ഞങ്ങൾ പ്രസ്തുത ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം സ്പെയിനിലെ ബാഴ്സലോണയിൽ നിന്നുള്ളതാണ് എന്ന സൂചനകൾ ലഭിച്ചു. നിരവധി വെബ്സൈറ്റുകളിൽ ഇതേ ചിത്രം ലഭ്യമാണ് സ്പെയിനിലെ ബാഴ്സിലോണയിലെ അക്വേറിയമാണിത്.

അക്വേറിയവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഓൺലൈനിൽ ലഭ്യമാണ്. ഇതേ ചിത്രം തന്നെയാണ് 24 ന്യൂസ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലേഖനം 24 ന്യൂസ് വെബ്സൈറ്റിലെ ലേഖനത്തില്‍ നിന്നും ഈ ചിത്രം നീക്കം ചെയ്തിട്ടുണ്ട്. പകരം യഥാര്‍ത്ഥ ചിത്രം അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

തുടർന്ന് ഞങ്ങൾ ഹൂഗ്ലി നദിയുടെ അടിയിലൂടെ  കൊൽക്കത്ത മെട്രോ റെയിൽ പണിത തുരങ്കപാതയെ കുറിച്ച് അന്വേഷിച്ചപ്പോൾ മെട്രോ റെയിൽ കൊൽക്കത്ത പേജിൽ ട്വിറ്റർ പേജിൽ പങ്കുവെച്ച് വീഡിയോ ലഭിച്ചു. 

വീഡിയോ ദൃശ്യങ്ങളിൽ കാണുന്നതാണ് ഹൂഗ്ലിൽ അടിയിലൂടെ കൊൽക്കത്തയിൽ  മെട്രോ റെയിൽ നിർമ്മിച്ച തുരങ്ക പാത. 

നിഗമനം

പോസ്റ്റിലെ ന്യൂസ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ചിത്രം കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയുടെ അടിയിലൂടെ നിര്‍മ്മിച്ച മെട്രോ റെയിലിന്‍റെതല്ല. സ്പെയിനിലെ ബാഴ്സലോണയിലുള്ള  അക്വേറിയമാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹൂഗ്ലി നദിക്കടിയിലൂടെയുള്ള മെട്രോ റെയില്‍ – 24 ന്യൂസ് കാര്‍ഡിലെ ചിത്രം ബാഴ്സിലോണയിലെ അക്വേറിയത്തിന്‍റേത്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •